കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോബര്‍ട്ട് വദ്രയ്‌ക്കെതിരെ ഷീല ദീക്ഷിതിന്റെ മകന്‍!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും വിവാദ വ്യവസായിയുമായ റോബര്‍ട്ട് വദ്രയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ ദില്ലി മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിത് രംഗത്ത്. 'മിസ്റ്റര്‍ മരുമകന്‍' മാധ്യമപ്രവര്‍ത്തകരോട് ഇടപെട്ട രീതിയാണ് ദില്ലി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കൂടിയായ സന്ദീപ് ദീക്ഷിതിനെ ചൊടിപ്പിച്ചത്.

മാധ്യമപ്രവര്‍ത്തകരോട് പെരുമാറുമ്പോള്‍ അടിസ്ഥാന മര്യാദയെങ്കിലും കാണിക്കണം എന്നാണ് സന്ദീപ് ദീക്ഷിത് ഇതിനോട് പ്രതികരിച്ചത്. കോണ്‍ഗ്രസ് വക്താവ് എന്ന നിലക്കല്ല, തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് ഇതെന്ന് വിശദീകരിക്കാന്‍ ദീക്ഷിത് മറന്നില്ല. ഇക്കാര്യത്തില്‍ റോബര്‍ട്ട് വദ്രയെ ന്യായീകരിക്കാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിക്കുന്നത്.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

തന്റെ വിവാദ ഭൂമിയിടപാടുകളെക്കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകനെയാണ് റോബര്‍ട്ട് വദ്ര ദില്ലിയില്‍ പിടിച്ചുതള്ളിയത്. ചോദ്യത്തിന് ഉത്തരം പറയാന്‍ വിസമ്മതിച്ച വദ്ര റിപ്പോര്‍ട്ടറുടെ കയ്യില്‍ നിന്നും മൈക്ക് തട്ടിപ്പറിക്കുകയും ചെയ്തു.

ആര്‍ക്കാണ് വട്ട്

ആര്‍ക്കാണ് വട്ട്

നിങ്ങള്‍ സീരിയസാണോ, നിങ്ങള്‍ സീരിയസാണോ, നിങ്ങള്‍ക്ക് വട്ടുണ്ടോ എന്നിങ്ങനെ ചോദിച്ചുകൊണ്ടായിരുന്നു റോബര്‍ട്ട് വദ്രയുടെ പ്രകടനം

കോണ്‍ഗ്രസ് ന്യായീകരിക്കുന്നു

കോണ്‍ഗ്രസ് ന്യായീകരിക്കുന്നു

എന്നാല്‍ സോണിയാ ഗാന്ധിയുടെ മരുമകനെ ന്യായീകരിക്കാനാണ് കോണ്‍ഗ്രസ് കിണഞ്ഞു ശ്രമിക്കുന്നത്. പത്രപ്രവര്‍ത്തകനാണ് എന്ന് അറിയാതെയാണ് വദ്ര ചോദ്യം ചെയ്തയാളെ പിടിച്ചുതള്ളിയത് എന്നാണ് കോണ്‍ഗ്രസ് വിശദീകരിക്കുന്നത്.

സോണിയ ഇടപെട്ടോ

സോണിയ ഇടപെട്ടോ

വിവാദത്തിന് പിന്നാലെ സോണിയാ ഗാന്ധി മകള്‍ പ്രിയങ്ക ഗാന്ധിയെയും റോബര്‍ട്ട് വദ്രയെയും സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

വദ്ര വിമര്‍ശിക്കപ്പെടുന്നു

വദ്ര വിമര്‍ശിക്കപ്പെടുന്നു

എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലും വദ്രയെ വിമര്‍ശിക്കാന്‍ ആളുണ്ട് എന്നതിന്റെ ഉദാഹരണമാണ് സന്ദീപ് ദീക്ഷിതിന്റെ പ്രസ്താവന.

സുബ്രഹ്മണ്യന്‍ സ്വാമിയും

സുബ്രഹ്മണ്യന്‍ സ്വാമിയും

റോബര്‍ട്ട വദ്രയുടെ സുരക്ഷ പിന്‍വലിക്കണമെന്നും ശക്തമായ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിക്കഴിഞ്ഞു. വദ്രയില്‍ നിന്നും സമൂഹത്തിനാണ് സുരക്ഷ വേണ്ടത് - സ്വാമി പറയുന്നു.

English summary
A day after Congress President Sonia Gandhi's son-in-law Robert Vadra pushed a reporter's mike and refused to answer any of his questions, Congress leader Sandeep Dikshit criticised Vadra's behaviour. Responding to the incident, Dikshit said that 'basic civility should be maintained while dealing with the media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X