കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഹ്‌റു പോലും സ്വയം വിമര്‍ശനം നടത്തിയിട്ടുണ്ട്... ഇത് യഥാര്‍ത്ഥ കോണ്‍ഗ്രസല്ല, തുറന്നടിച്ച് സഞ്ജയ് ജാ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് തുടക്കമിട്ട് സഞ്ജയ് ജാ. അദ്ദേഹത്തെ പാര്‍ട്ടി വക്താവിന്റെ സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് നടപടി. കോണ്‍ഗ്രസിന് മറുപടിയുമായി ജാ എത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് മുമ്പ് ജനാധിപത്യവും സഹിഷ്ണുതയുമുള്ള പാര്‍ട്ടിയായിരുന്നുവെന്നും, എന്നാല്‍ അതെല്ലാം ഇപ്പോഴില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വയം വിമര്‍ശനം നടത്തുന്ന ഒരു ലേഖനം പണ്ഡിറ്റ് നെഹ്‌റു എഴുതിയിരുന്നു. ഏകാധിപതിയായി മാറുന്നതിനെതിരെയുള്ള ലേഖനമായിരുന്നു ഇത്. അതായിരുന്നു യഥാര്‍ത്ഥ കോണ്‍ഗ്രസ്. ജനാധിപത്യം, ലിബറല്‍, സഹിഷ്ണു, എല്ലാവരെയും അംഗീകരിക്കല്‍ ആ പാര്‍ട്ടിയിലുണ്ടായിരുന്നു.

1

നമ്മള്‍ ആ മൂല്യങ്ങളില്‍ നിന്ന് എത്രയോ മാറി പോയി. എന്തുകൊണ്ടാണിത്. ഞാന്‍ ഇപ്പോഴും ആരെയും ഭയപ്പെടാത്ത, എന്നാല്‍ കോണ്‍ഗ്രസിനെ പ്രത്യയശാസ്ത്രപരമായി ഇഷ്ടപ്പെടുന്ന പ്രവര്‍ത്തകനാണ് താനെന്നും സഞ്ജയ് ജാ ട്വീറ്റ് ചെയ്തു. സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് സഞ്ജയ് ജായെ ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയത്. പകരം അഭിഷേക് ദത്ത്, സാധനാ ഭാരതി എന്നിവരെ ദേശീയ പാനലിസ്റ്റുകളാക്കി. അതേസമയം സഞ്ജയ് ജാ പാര്‍ട്ടി വിടുമോ എന്നുള്ള കാര്യം വ്യക്തമല്ല. കോണ്‍ഗ്രസിനുള്ളില്‍ സീനിയര്‍ ക്യാമ്പിന് വലിയ സ്വാധീനമില്ലെന്നുള്ള വിമര്‍ശനമാണ് ജാ നടത്തിയതെന്ന് സൂചനയുണ്ട്.

Recommended Video

cmsvideo
Trouble for BJP-led government in Manipur | Oneindia Malayalam

നേരത്തെ കോണ്‍ഗ്രസിനെ പ്രവര്‍ത്തന ശൈലിയെ രൂക്ഷമായി സഞ്ജയ് ജാ വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി അടിത്തട്ടിലേക്ക് പ്രവര്‍ത്തനത്തിന് ഇറങ്ങണമെന്നും, എന്നാല്‍ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂ എന്നായിരുന്നു പ്രധാന വിമര്‍ശനം. പാര്‍ട്ടിയില്‍ നിന്ന് രാഷ്ട്രീയ തന്ത്രങ്ങളോ നേതൃത്വ നീക്കങ്ങളോ വരുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഗാന്ധിയന്‍ ഫിലോസഫിയും നെഹ്‌റുവിയന്‍ ആശയങ്ങളില്‍ വിശ്വസിക്കുന്നയാളുമായ എനിക്ക് പാര്‍ട്ടിയുടെ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ രൂപത്തില്‍ നിന്ന് പാര്‍ട്ടി എത്രയെ മാറി പോയെന്നും സഞ്ജയ് ജാ കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം പാര്‍ട്ടിക്കുള്ളില്‍ സഞ്ജയ് ജായുടെ വിമര്‍ശനം വലിയ എതിര്‍പ്പുകള്‍ക്ക് കാരണമായിരുന്നു. സീനിയര്‍ ടീം അദ്ദേഹത്തിനെതിരെ രംഗത്ത് വന്നെന്നാണ് സൂചന. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കീഴിലുള്ള ജൂനിയര്‍ ടീം വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നില്ല. മാറ്റം വേണമെന്ന് ദീര്‍ഘകാലമായി പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി തിരിച്ചുവരുന്ന കാര്യത്തില്‍ പോലും വ്യക്തത കുറവുണ്ട്. അദ്ദേഹത്തിന് വലിയ പദവികള്‍ ഏറ്റെടുത്ത് പാര്‍ട്ടിയെ നയിക്കാന്‍ താല്‍പര്യമില്ലെന്നാണ് സീനിയര്‍ ടീം ഉന്നയിക്കുന്നത്.

English summary
sanjay jha says congress has drifted from values
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X