Get Updates
Get notified of breaking news, exclusive insights, and must-see stories!

കത്വയിലെ ക്രൂര ബലാത്സംഗം... മകനെ രക്ഷിക്കാന്‍ അവളെ കൊന്നുകളഞ്ഞു... സഞ്ജി റാമിന്റെ ക്രൂരത!!

കത്വയിലെ ബാലികയെ കൊലപ്പെടുത്തിയത് സഞ്ജി റാമിന്റെ മകനെ രക്ഷിക്കാന്‍

കശ്മീര്‍: കത്വയില്‍ ബാലികയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തി അന്വേഷണ സംഘം. പ്രതികളില്‍ ഏറ്റവും ക്രൂരത കാണിച്ചത് സഞ്ജി റാമാണെന്ന് പോലീസ് പറയുന്നു. അതേസമയം നേരത്തെ പെണ്‍കുട്ടിയെ യുവാക്കള്‍ തട്ടിക്കൊണ്ടുപോയി മയക്കമരുന്ന നല്‍കി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്‌തെന്നായിരുന്നു കുറ്റപ്പത്രത്തിലുണ്ടായിരുന്നത്.

ഇക്കാര്യങ്ങളൊക്കെ പോലീസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും പ്രതികളില്‍ നിന്നെടുത്ത മൊഴിയിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. പെണ്‍കുട്ടി എപ്പോള്‍ തട്ടിക്കൊണ്ടുവരണം പിന്നീട് എന്തൊക്കെ ചെയ്യണം എന്ന കാര്യം വരെ ഇവര്‍ കൃത്യമായി തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നു.

സഞ്ജി റാമിന്റെ ക്രൂരത

സഞ്ജി റാമിന്റെ ക്രൂരത

പ്രതികളില്‍ ഏറ്റവും ഭീകരന്‍ സഞ്ജി റാമാണെന്ന് അന്വേഷണ സംഘം പറയുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വന്ന് നാലുദിവസത്തിന് ശേഷമാണ് ഇയാള്‍ കാര്യമറിഞ്ഞത്. എന്നാല്‍ അറിഞ്ഞതോടെ ഈ കുട്ടിയെ കൊല്ലണമെന്ന് ഇയാള്‍ തീരുമാനിച്ചുറപ്പിക്കുയായിരുന്നു. പലവട്ടം കുട്ടിയെ ഇയാള്‍ ബലാത്സംഗവും ചെയ്തു. അതേസമയം മകനെ രക്ഷിക്കാനാണ് ബാലികയെ കൊല്ലാന്‍ സഞ്ജി റാം തീരുമാനിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം പുറത്തറിയാതിരിക്കാനാണ് ബാലികയെ കൊന്നതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

പിച്ചിച്ചീന്തി.....

പിച്ചിച്ചീന്തി.....

കൊടും കുറ്റവാളികളാണ് ഇവരെന്ന് അന്വേഷണം സംഘം ഉറപ്പിച്ച് പറയുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ മുന്നില്‍ നിന്നത് സഞ്ജി റാമിന്റെ മരുമകനാണ്. ഇയാള്‍ക്കൊപ്പം സഹായിയായി ഉണ്ടായിരുന്നത് സഞ്ജി റാമിന്റെ മമകന്‍ വിശാലാണ്. പെണ്‍കുട്ടിയെ ആദ്യം ബലാത്സംഗം ചെയ്തത് പ്രായപൂര്‍ത്തിയാവാത്ത സഞ്ജി റാമിന്റെ മരുമകനാണ്. കൃത്യം നടത്താനായി ഉപയോഗിച്ച ക്ഷേത്രം സഞ്ജി റാമിന്റെ കൈവശം ഉള്ളതാണെന്ന് പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തലില്‍ അഭിപ്രായം പറയാനില്ലെന്ന് സഞ്ജി റാമിന്റെ അഭിഭാഷകന്‍ അങ്കുര്‍ ശര്‍മ പറഞ്ഞു. കേസ് കോടതിയില്‍ വച്ച് നടത്തുമ്പോള്‍ മാത്രമേ അഭിപ്രായം പറയൂ എന്ന് ഇയാള്‍ പറഞ്ഞു.

ബലാത്സംഗത്തെ കുറിച്ച് അറിയില്ല

ബലാത്സംഗത്തെ കുറിച്ച് അറിയില്ല

തന്റെ മകനോ മരുമകനോ ബാലികയെ തട്ടിക്കൊണ്ടുവന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവം അറിയില്ലെന്ന് സഞ്ജി റാം പറയുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് വന്ന് നാലാം ദിവസം മാത്രമാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നുണ്ടെന്ന് അറിയുന്നത് തന്നെ. ജനുവരി 13ന് ദേവിസ്ഥാനത്ത് വച്ച് പൂജകള്‍ നടത്തുമ്പോള്‍ മരുമകന്‍ അടുത്തുണ്ടായിരുന്നു. അപ്പോള്‍ പോലും ഇക്കാര്യം തനിക്കറിയില്ലായിരുന്നു. മരുമകന്‍ പ്രസാദം വീട്ടില്‍ കൊണ്ടുപോകാന്‍ വൈകിയത് കൊണ്ട് ആ ദിവസം താന്‍ അവനെ തല്ലുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ബാലികയെ ഇവിടെ വെച്ച് ബലാത്സംഗം ചെയ്യുന്നത് സഞ്ജി റാം അറിഞ്ഞത്.

മരുമകന്റെ പ്രേരണ

മരുമകന്റെ പ്രേരണ

സഞ്ജി റാമിന്റെ മകനെ കൂടി ഈ സംഭവത്തിലേക്ക് വലിച്ചിഴച്ചത് മരുമകനാണ്. കൊടും ക്രൂര കൃത്യം പോലീസിന് മുന്നില്‍ വെളിപ്പെടുത്താനും സഞ്ജി റാം മരുമകനോട് ആവശ്യപ്പെട്ടിരുന്നു. സഞ്ജി റാമിന്റെ മരുമകനും മറ്റൊരു സുഹൃത്തായ പര്‍വേഷ് കുമാറും ചേര്‍ന്നാണ് ബാലികയെ തട്ടിക്കൊണ്ടുവരുന്നത്. പിന്നീട് സ്‌പെഷ്യല്‍ പോലീസ് ഓഫീസറായ ദീപ് കജൂരിയ ഇവര്‍ക്കൊപ്പം ചേര്‍ന്ന് ഇവരാണ് ബാലികയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തത്. മരിക്കുന്നതിന് മുമ്പ് ഒരിക്കല്‍ കൂടി ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞതും കജൂരിയയാണ്. ഇവരുടെ ക്രൂര പുറത്തറിയാതിരിക്കാന്‍ സഞ്ജി റാം വിഷയത്തില്‍ ഇടപെടുകയായിരുന്നു. ബാലികയെ കൊന്നുകളഞ്ഞില്ലെങ്കില്‍ എല്ലാവരും കുടുങ്ങുമെന്ന് ഇയാള്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയായിരുന്നു.

മൃതദേഹം കാട്ടിലെറിഞ്ഞു....

മൃതദേഹം കാട്ടിലെറിഞ്ഞു....

ബാലികയെ ക്രൂരമായി കൊന്ന ശേഷം മൃതദേഹം കളയുന്ന കാര്യത്തിലാണ് ഇവര്‍ക്ക് അബദ്ധം പറ്റിയത്. ബാലികയുടെ മൃതദേഹം ഹീരാനഗറിലെ കനാലില്‍ തള്ളാനായിരുന്നു പദ്ധതി. എന്നാല്‍ ഇവര്‍ ഏര്‍പ്പാടാക്കിയ വാഹനം കൃത്യ സമയത്ത് എത്തിയില്ല. തുടര്‍ന്ന് വിശാലും കജൂരിയയയും ചേര്‍ന്ന് മൃതദേഹം വീണ്ടും ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. അതേസമയം വാഹനം ലഭിക്കാത്തത് കൊണ്ട് മൃതദേഹം ഇവര്‍ കാട്ടില്‍ തള്ളുകയായിരുന്നു. ഇത് സഞ്ജി റാമാണ് ചെയ്തത്. ഇക്കാര്യം ഇവര്‍ മകനോട് അടുത്ത ദിവസമാണ് പറഞ്ഞത്. കുറ്റം സമ്മതിക്കണമെന്നും മകന്റെ പേര് ഒരിക്കലും പറയരുതെന്നായിരുന്നു മരുമകനോട് സഞ്ജി റാം നിര്‍ദേശിച്ചിരുന്നത്. കേസില്‍ എത്രയും പെട്ടെന്ന് ജാമ്യം വാങ്ങിത്തരാമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+