1.85 കോടിയുടെ സ്വർണ വിവാഹ വസ്ത്രം..!ആളൊന്നിന് ആറായിരം വരുന്ന ഭക്ഷണം...!! ഹമ്പമ്പോ..എന്തൊരു കല്യാണം!!

  • By: Anamika
Subscribe to Oneindia Malayalam

ചെന്നൈ: വിവാഹത്തിന് ഒഴുക്കിയ പണത്തിന്റെ വലുപ്പം കേട്ട് അടുത്തിടെ നമ്മള്‍ കണ്ണുതള്ളിയത് ഖനി രാജാവ് ജനാര്‍ദന റെഡ്ഡിയുടെ മകളുടെ വിവാഹത്തിനായിരുന്നു. 500 കോടി ചിലവിട്ടായിരുന്നു ആഡംബര വിവാഹം. കര്‍ണാടകയിലെ ആ ആഡംബര വിവാഹത്തിന് പിന്നാലെയാണ് ചെന്നൈയിലും പണമെറിഞ്ഞ് ഒരു വന്‍ കല്യാണം നടന്നിരിക്കുന്നത്.

Read Also: പ്രിന്‍സിപ്പാളുമായി വിദ്യാര്‍ത്ഥിനിയുടെ വഴിവിട്ട ബന്ധം...!! കോഴിക്കോട്ടെ കോളേജില്‍ നടന്നത്...!!!

കോടികൾ ചിലവിട്ട് വിവാഹം

കോടികൾ ചിലവിട്ട് വിവാഹം

തമിഴ്‌നാട്ടിലെ പ്രമുഖ വ്യവസായി അരുണ്‍ ശരവണന്റെ മകളുടെ വിവാഹമാണ് കോളിവുഡിലെ ഇപ്പോഴത്തെ ഹോട്ട് ന്യൂസ്. കോടികള്‍ ചിലവാക്കിയാണ് അരുണ്‍ ശരവണന്‍ മകളുടെ വിവാഹം നടത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ കണ്ണ് തള്ളിക്കുന്നതാണ്.

പ്രമുഖരുടെ സാന്നിധ്യം

പ്രമുഖരുടെ സാന്നിധ്യം

ചെന്നൈയിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ ശരവണ സ്റ്റോര്‍സിന്റെ ഉടമയാണ് അരുണ്‍ ശരവണന്‍. സിനിമാ താരങ്ങളും പ്രമുഖ രാഷ്ട്രീയ നേതാക്കളും അടക്കം വമ്പന്മാരാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്.

സിനിമാ ലോകവും

സിനിമാ ലോകവും

തമിഴ് സിനിമയിലെ പ്രശസ്ത താരങ്ങളായ ബാല, ജീവ, ഹന്‍സിക മോട്വാനി, റായി ലക്ഷ്മി, പ്രഭു എന്നിവര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തി. ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

വേഷം സ്വർണത്തിൽ

വേഷം സ്വർണത്തിൽ

ജനാര്‍ദന റെഡ്ഡിയുടെ മകളുടെ വിവാഹത്തിന് 19 കോടി വിലമതിക്കുന്ന വജ്രം പതിപ്പിക്കുന്ന വിവാഹ വസ്ത്രം ആയിരുന്നു ഹൈലൈറ്റ്. ഇവിടെയും വധുവിന്റെ വേഷം തന്നെയാണ് കാഴ്ചക്കാരുടെ കണ്ണ് തള്ളിച്ചത്.

വില 1.85 കോടി

വില 1.85 കോടി

1.85 കോടി രൂപ വിലവരുന്ന വിവാഹ വസ്ത്രമാണ് വധു അണിഞ്ഞത്. പൂര്‍ണമായും സ്വര്‍ണത്തില്‍ തീര്‍ത്ത വിവാഹ വേഷത്തിലെ അമൂല്യമായ ഡയമണ്ടുകളും തുന്നിച്ചേര്‍ത്തിട്ടുണ്ട്. ഐടിസി ഗ്രാന്‍ഡ് ചോള ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം

വരന് റോൾസ് റോയ്സ്

വരന് റോൾസ് റോയ്സ്

വരനും കിട്ടിയിട്ടുണ്ട് അമ്മായി അച്ഛന്റെ വക കോടികളുടെ സമ്മാനം. റോള്‍സ് റോയ്‌സ് കാറാണ് വരനുള്ള സമ്മാനം. വിവാഹ ദിനത്തിന് ഒരാഴ്ച മുന്‍പ് തന്നെ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു.

ഭക്ഷണവും ആഡംബരം

ഭക്ഷണവും ആഡംബരം

വിവാഹത്തിന് വിളമ്പിയ ഭക്ഷണത്തിന് തന്നെ കാശ് ചെറുതായിട്ടൊന്നുമല്ല പൊടിച്ചത്. കല്യാണ ദിവസം വിളമ്പിയത് ആളൊന്നിന് ആറായിരം രൂപ വില വരുന്ന ഭക്ഷണമാണത്രേ. വിവാഹത്തിന് ആകെ വന്ന ചിലവ് 13 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Saravana Stores owner Arun Saravan's daughters luxuriou marriage storms Kollywood
Please Wait while comments are loading...