കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികല അത്രപെട്ടെന്ന് ജയിലില്‍ നിന്നിറങ്ങില്ലത്രേ!! 13 മാസം അധികം ജയിലില്‍ കിടക്കണം?പണികൊടുത്തതോ?

കോടതി പിഴയായി വിധിച്ച പത്ത് കോടി രൂപ അടച്ചില്ലെങ്കില്‍ ശശികലയ്ക്ക് 13 മൂന്ന് മാസം അധികം ജയിലില്‍ കഴിയേണ്ടി വരുമെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ് ശശികല.

  • By Gowthamy
Google Oneindia Malayalam News

ബെംഗളൂരു:അനധികൃത സ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട എഐഎഡിഎംകെ അധ്യക്ഷ ശശികല നടരാജന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് സൂചനകള്‍. ശശികലയ്ക്ക് 13 മാസം അധികം ജയിലില്‍ കഴിയേണ്ടി വരുമെന്നാണ് നിലവിലെ സൂചനകള്‍. ജയില്‍ സൂപ്രണ്ട് കൃഷ്ണ കുമാറാണ് ഇക്കാര്യം അറിയിച്ചത്.

കോടതി പിഴയായി വിധിച്ച പത്ത് കോടി രൂപ അടച്ചില്ലെങ്കില്‍ ശശികലയ്ക്ക് 13 മൂന്ന് മാസം അധികം ജയിലില്‍ കഴിയേണ്ടി വരുമെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ് ശശികല.

 പരപ്പന അഗ്രഹാര ജയിലില്‍

പരപ്പന അഗ്രഹാര ജയിലില്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ശശികല ശിക്ഷിക്കപ്പെട്ടത്. നാല് വര്‍ഷം ജയില്‍ ശിക്ഷയും 10 കോടി രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ് ശശികല. ഫെബ്രുവരി 14നാണ് സുപ്രീംകോടതി അനധികൃത സ്വത്ത് കേസില്‍ വിധി പറഞ്ഞത്.

 പിഴ അടച്ചില്ലെങ്കില്‍

പിഴ അടച്ചില്ലെങ്കില്‍

പിഴ വിധിച്ച 10 കോടി രൂപ അടച്ചില്ലെങ്കില്‍ 13 മാസം അധികം ജയിലില്‍ കഴിയേണ്ട്ി വരും. നിലവില്‍ മൂന്ന് വര്‍ഷവും 11 മാസവും ജയില്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. സെപ്ംബറില്‍ വിചാരണക്കോടതി ശിക്ഷ വിധിച്ചപ്പോള്‍ 21 ദിവസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.

ഹൈക്കോടതി റദ്ദാക്കി

ഹൈക്കോടതി റദ്ദാക്കി

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിചാരണക്കോടതി ജയലളിതയും മറ്റ് പ്രതികളായ ശശികല, ഇളവരശി, സുധാകരന്‍ എന്നിവരെയും ശിക്ഷിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി ഇവരെ വെറുതെ വിട്ടിരുന്നു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി വിചാരണക്കോടതി ശിക്ഷ ശരിവയ്ക്കുകയായിരുന്നു.

 ഇളവരശിയും സുധാകരനും ജയിലില്‍

ഇളവരശിയും സുധാകരനും ജയിലില്‍

ശശികലയെ കൂടാതെ ഇളവരശി, ജയലളിതയുടെ ദത്ത് പുത്രന്‍ സുധാകരന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയ്ക്കും ഇളവരശിക്കും സുധാകരനും മറ്റ് പ്രതികള്‍ക്ക് നല്‍കുന്ന അതേ പരിഗണന തന്നെയാണ് ഉള്ളത്.

 ടിവി കാണാന്‍ അനുമതി

ടിവി കാണാന്‍ അനുമതി

സുരക്ഷ പ്രശ്‌നത്തെ തുടര്‍ന്ന് ശശികലയെയും ഇളവരശിയെയും സ്ത്രീകളുടെ ബ്ലോക്കിലെ ചെറിയ ബ്ലോക്കിലാണ് താമസിപ്പിച്ചിരിക്കുന്നത്. സുധാകരന്‍ പുരുഷന്മാരുടെ ബ്ലോക്കിലാണ്. ജയിലില്‍ ഉണ്ടാക്കുന്ന ആഹാരം തന്നെയാണ് ഇവര്‍ക്ക് നല്‍കുന്നതെന്നും ജയില്‍ ഡോക്റ്റര്‍ ഇവരെ ദിവസവും പരിശോധിക്കാറുണ്ടെന്നും ജയില്‍ അധികൃതര്‍ പറയുന്നു. മറ്റുള്ളവര്‍ക്കൊപ്പം ടിവി കാണാനും ഇവര്‍ക്ക് അവസരമുണ്ട്.

English summary
AIADMK leader Sasikala, serving a jail term after her conviction in a disproportionate assets case, will have to serve 13 more months in prison if she fails to pay a fine of Rs 10 crore imposed by the Supreme Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X