Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജി വെയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ജര്‍ഖിഹോളി? കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി

കര്‍ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളുമായി നേതൃത്വം സമവായ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ആരും ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറായിട്ടില്ല. സാഹചര്യം തുടര്‍ന്നാല്‍ ബിജെപി അവകാശപ്പെടുന്നത് പോലെ സര്‍ക്കാര്‍ താഴെ വീഴാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇതിനിടെ മന്ത്രി സ്ഥാനം ലഭിക്കാതെ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നാണ് ബെല്ലാരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് രമേശ് ജാര്‍ഖിഹോളി മുന്നറിയിപ്പ് നല്‍കിയത്. നേതൃത്വം വഴങ്ങിയില്ലേങ്കില്‍ രാജിവെയ്ക്കുമെന്ന് തന്നെയാണ് രമേശ് അറിയിച്ചത്. അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതുവരെ രമേശിനെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

 അതൃപ്തി പുകയുന്നു

അതൃപ്തി പുകയുന്നു

കര്‍ണാടകത്തില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത് മുതല്‍ തുടങ്ങിയ അസ്വസ്ഥതകള്‍ ഇപ്പോഴും തുടരുകയാണ്. അര്‍ഹമായ സ്ഥാനം മന്ത്രിസഭയില്‍ ലഭിക്കാത്തതോടെയാണ് പലരും കലാപക്കൊടി ഉയര്‍ത്തിയത്. ഇതിനിടെ അവസരം മുതലാക്കാന്‍ ബിജെപി കൂടെ ശക്തമായി രംഗത്തിറങ്ങിയതോടെ കലുഷിതമായിരിക്കുകയാണ് കര്‍ണാടകത്തിലെ രാഷ്ട്രീയ അന്തരീക്ഷം.

 പ്രതീക്ഷകള്‍ക്ക് തിരച്ചടി

പ്രതീക്ഷകള്‍ക്ക് തിരച്ചടി

മന്ത്രിസഭാ വികസനത്തില്‍ എല്ലാവര്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കുമെന്ന ഉറപ്പിന്‍മേലായിരുന്നു നേതാക്കള്‍ അടങ്ങിയതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ മന്ത്രിസഭാ വിപുലീകരണം പല നേതാക്കളുടേയും പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.
എട്ട് മന്ത്രിമാരെയാണ് പുതുതായി കാബിനറ്റില്‍ ഉള്‍പ്പെടുത്തിയത്.

മുന്നറിയിപ്പുമായി രമേശ്

മുന്നറിയിപ്പുമായി രമേശ്

മന്ത്രിസ്ഥാനത്തെ ചൊല്ലി നേരത്തേ വിമത സ്വരം ഉയര്‍ത്തിയ സതീഷ് ജര്‍ഖിഹോളിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സഹോദരന്‍ രമേശ് ജര്‍ഖിഹോളിക്ക് മന്ത്രി പദവി നഷ്ടമായി.ഇതോടെ കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് രമേശ്.

കോണ്‍ഗ്രസിന് തിരിച്ചടി

കോണ്‍ഗ്രസിന് തിരിച്ചടി

അര്‍ഹമായ പദവി ലഭിച്ചില്ലേങ്കില്‍ രാജിവെയ്ക്കുമെന്നാണ് രമേശ് വ്യക്തമാക്കിയത്. ബെല്ലാരിയില്‍ സ്വാധീനമുള്ള രമേശ് രാജിവെച്ചാല്‍ അത് കോണ്‍ഗ്രസിനേല്‍ക്കുന്ന കനത്ത തിരിച്ചടിയാവും. രമേശുമായി സമവായ ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

മഹാരാഷ്ട്രയിലേക്ക്

മഹാരാഷ്ട്രയിലേക്ക്

ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് രമേശ് മഹാരാഷ്ട്രയിലേക്ക് തിരിച്ചെന്നാണ് പുറത്തുവരുന്ന വിവരം. അതിനിടെ മന്ത്രി സ്ഥാനം ലഭിക്കാത്ത കോണ്‍ഗ്രസ് എംഎല്‍എ നാഗേന്ദ്രയുമായും രമേശ് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ ഇരു നേതാക്കളും രാജിവെച്ചേക്കുമെന്നുമടക്കം അടുത്ത നേതാക്കള്‍ പറയുന്നുണ്ട്.

ഡികെ ശിവകുമാറിനെതിരെ

ഡികെ ശിവകുമാറിനെതിരെ

മന്ത്രി ഡികെ ശിവകുമാറാണ് ഇരുവരും മന്ത്രി സഭയില്‍ നിന്നും തഴയപ്പെടാന്‍ കാരണമായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ ഇരുവരും രാജി സമര്‍പ്പിക്കുമെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. രാജിവെച്ച നേതാക്കള്‍ ബിജെപിയിലേക്ക് പോകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

മറ്റ് എംഎല്‍എമാരും

മറ്റ് എംഎല്‍എമാരും

ജാര്‍ഖിഹോളിയിലും മന്ത്രി സഭയിലും വന്‍ സ്വാധീനമുള്ള നേതാവാണ് രമേശ് ജാര്‍ഖിഹോളി. അതുകൊണ്ട് തന്നെ രമേശും അദ്ദേഹവുമായി അടുപ്പമുള്ള എംഎല്‍എമാരും ബിജെപി കാമ്പിലേക്ക് പോകാന്‍ ഒരുങ്ങുകയാണെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

15 എംഎല്‍എമാര്‍

15 എംഎല്‍എമാര്‍

കഴിഞ്ഞ ദിവസം 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉടന്‍ ബിജെപിയിലേക്ക് എത്തുമെന്നും സര്‍ക്കാര്‍ 24 മണിക്കൂറിനുള്ളില്‍ താഴെ വീഴുമെന്നും ബിജെപി എംഎല്‍എയായ ഉമേഷ് കട്ടി വ്യക്തമാക്കിയിരുന്നു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിനിടെയാണ് എംഎല്‍എ വെളിപ്പെടുത്തല്‍ നടത്തിയത്.

വിശദീകരിച്ച് യെദ്യൂരപ്പ

വിശദീകരിച്ച് യെദ്യൂരപ്പ

മന്ത്രിസഭയില്‍ ഭിന്നതയുള്ള എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയെ സമീപിച്ചിട്ടുണ്ടെന്ന് ചില നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.അതേസമയം സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ ഉദ്ദേശമില്ലെന്നായിരുന്നു യെദ്യൂരപ്പ വ്യക്തമാക്കിയത്.ഇതിനിടെ രമേശിന്‍റെ രാജിവാര്‍ത്തയില്‍ വിശദീകരണവുമായി സഹോദരന്‍ സതീഷ് രംഗത്തെത്തി.

രാജിവെക്കില്ല

രാജിവെക്കില്ല

രണ്ട് ദിവസത്തിനുള്ളില്‍ രമേശുമായി സംസാരിക്കുമെന്നും ആരും എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ലെന്നും സതീഷ് പറഞ്ഞു.24 മണിക്കൂറഖിനുള്ളില്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന ബിജെപിയുടെ അവകാശവാദവും സതീഷ് തള്ളി.

ബിജെപിയെ തള്ളി

ബിജെപിയെ തള്ളി

വ്യാഴാഴ്ച വൈകീട്ട് 24 മണിക്കൂര്‍ കഴിഞ്ഞതോടെ ബിജെപിയുടെ അവകാശവാദം പൊളിഞ്ഞെന്നും സഖ്യസര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും സതീഷ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+