കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യേന്ദർ ജെയിൻ രാജ്യത്തിന് മാതൃക, പത്മവിഭൂഷൺ നൽകി ആദരിക്കണമെന്ന് കെജരിവാൾ

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി; ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിന് രാജ്യം പത്മവിഭൂഷൺ നൽകി ആദരിക്കണമെന്ന പ്രസ്താവനയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ആളുകളെ സൗജന്യമായി ചികിത്സിക്കുന്ന മൊഹല്ല ക്ലിനിക്കിന് മാതൃക നൽകിയ ആൾ ആണ് ജെയിൻ എന്ന് കെജരിവാൾ വാദിച്ചു. കള്ളപ്പണം വെളുപ്പിച്ചു എന്ന് ആരോപിച്ച് ജെയ്നെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഡൽഹി മുഖ്യമന്ത്രിയുടെ പരാമർശം.

സത്യേന്ദർ ജെയിൻ അതി സത്യസന്ധനും രാജ്യസ്‌നേഹിയും ആയ ഒരാളാണ്. ഇപ്പോൾ രാഷ്ട്രീയ വൈരാ ഗ്യം തീർക്കാനാണ് അദ്ദേഹത്തെ കള്ളക്കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് കെജരിവാൾ പറഞ്ഞു. "യുഎൻ (മുൻ) സെക്രട്ടറി ജനറൽ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ആളുകൾ സന്ദർശിക്കുന്ന മൊഹല്ല ക്ലിനിക്കിന് മാതൃക നൽകിയത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ പ്രവർത്തിയിൽ രാജ്യം അഭിമാനിക്കണം. ആളുകളെ സൗജന്യമായി ചികിത്സിക്കുന്ന ആരോഗ്യ മാതൃക അദ്ദേഹം നൽകി. പത്മഭൂഷൺ അല്ലെങ്കിൽ പത്മവിഭൂഷൺ പോലെയുള്ള ഉന്നത പുരസ്കാരങ്ങൾ അദ്ദേഹത്തിന് നൽകണമെന്ന് ഞാൻ കരുതുന്നു." എന്നും കെജരിവാൾ കൂട്ടിച്ചേർത്തു.

satyenderjainandkejriwal

ജെയിന് സി.ബി.ഐ ക്ലീൻ ചിറ്റ് നൽകിയത് ചൂണ്ടിക്കാട്ടിയ ഡൽഹി മുഖ്യമന്ത്രി, ഇപ്പോൾ ഇ.ഡിക്കും അന്വേഷണം നടത്താമെന്നും പറഞ്ഞു. ജെയ്നിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ തികച്ചും തെറ്റാണ് എന്ന് വാദിച്ച കെജരിവാൾ, ആരോപണങ്ങളിൽ ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കിൽ മന്ത്രിക്കെതിരെ താൻ തന്നെ നടപടിയെടുക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. കെജ്‌രിവാൾ സർക്കാരിൽ ആരോഗ്യം, വൈദ്യുതി, ആഭ്യന്തരം തുടങ്ങി വിവിധ വകുപ്പുകൾ ആണ് സത്യേന്ദർ ജെയിൻ കൈകാര്യം ചെയ്യുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) ക്രിമിനൽ വകുപ്പുകൾ പ്രകാരം തിങ്കളാഴ്ചയാണ് ജെയ്നെ ഇഡി അറസ്റ്റ് ചെയ്തത്. ജൂൺ 9 വരെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജെയിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

17 വർഷത്തിനിപ്പുറം രാഹുൽ തിരിച്ചെത്തുമോ? അച്ഛന്റെ മരണത്തിന് പിന്നാലെ മുംബൈയിൽ നിന്ന് കത്ത്17 വർഷത്തിനിപ്പുറം രാഹുൽ തിരിച്ചെത്തുമോ? അച്ഛന്റെ മരണത്തിന് പിന്നാലെ മുംബൈയിൽ നിന്ന് കത്ത്

അതേ സമയം സത്യേന്ദർ ജെയിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച്‍ എഎപി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ രം ഗത്ത് വന്നിരുന്നു. ഹിമാചൽ പ്രദേശിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ആംആദ്മിയെ നയിക്കുന്നത് ജെയിൻ ആണ്. ഇതിന്റെ പ്രതികാരമായി ആണ് ബിജെപി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു സിസോദിയയുടെ ആരോപണം. 2015-16ൽ കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു സ്ഥാപനവുമായി സത്യേന്ദർ ജെയിൻ ഹവാല ഇടപാടുകൾ നടത്തിയെന്നും കണക്കിൽ പെടാത്ത സ്വത്ത് കൈവശം വെച്ചു എന്നുമാണ് കേസ്. 2011-12ൽ 11.78 കോടി രൂപയും 2015-16ൽ 4.63 കോടി രൂപയും വെളുപ്പിക്കാൻ ജെയ്‌നും കുടുംബവും നാല് ഷെൽ കമ്പനികൾ സ്ഥാപിച്ചതായും ഇഡി ആരോപിക്കുന്നു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Satyender Jain is a role model for the country,Kejriwal wants to be honored with Padma Vibhushan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X