കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലിശ ഏതുമാകട്ടെ, ഇനി കുറച്ച് കൊടുത്താല്‍ മതി ! നോട്ട് നിരോധനത്തിന്റെ ആദ്യ നേട്ടം

ബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും യൂണിയന്‍ ബാങ്കുമാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. എസ്ബിഐ അടിസ്ഥാന പലിശ നിരക്കില്‍ 0.9 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കു

  • By Gowthamy
Google Oneindia Malayalam News

മുംബൈ: നോട്ട് അസാധുവാക്കലിന്റെ ആദ്യ നേട്ടം എത്തി. ബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും യൂണിയന്‍ ബാങ്കുമാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. എസ്ബിഐ അടിസ്ഥാന പലിശ നിരക്കില്‍ 0.9 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതോടെ എസ്ബിഐയുടെ അടിസ്ഥാന പലിശ നിരക്ക് 8.9 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി കുറഞ്ഞു. 0.65 മുതല്‍ 0.9 ശതമാനം ഇളവാണ് യൂണിയന്‍ ബാങ്ക് വരുത്തിയിരിക്കുന്നത്. നോട്ട് നിരോധനത്തിനു പിന്നാലെ വന്‍ തോതില്‍ നിക്ഷേപം എത്തിയതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചത്.

loan

ഭവന- വാഹന- വ്യക്തിഗത വായ്പ എടുത്തിട്ടുള്ളവര്‍ക്ക് ഈ ഇളവ് ലഭിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ബാങ്ക് മേധാവികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് വിവരം.

കള്ളപ്പണത്തിനെതിരായ പോരാട്ടമെന്ന നിലയില്‍ നവംബര്‍ എട്ടിന് പ്രധാനമന്ത്രി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ 15 ലക്ഷം കോടി രൂപയിലധികം കറന്‍സികളാണ് ബാങ്കുകളിലെത്തിയത്. പലിശ നിരക്കുകള്‍ കുറയ്‌ക്കേണ്ടി വരുമെന്ന് നേരത്തെ എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യയും വ്യക്തമാക്കിയിരുന്നു.

പുതുവര്‍ഷത്തിനു മുന്നോടിയായി മോദി നടത്തിയ പ്രഖ്യാപനത്തില്‍ പലിശ നിരക്ക് കുറയ്ക്കുന്ന കാര്യം വ്യക്തമാക്കിയിരുന്നു. നോട്ട് പിന്‍വലിച്ച സാഹചര്യത്തില്‍ പരമ്പരാഗത രീതികള്‍ ഒഴിവാക്കി ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മോദി നിര്‍ദേശിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ധനവാണ് ബാങ്കുകളുടെ നിക്ഷേപത്തില്‍ ഈ വര്‍ഷം ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുക്കുകള്‍.

English summary
State Bank of India, the country's biggest lender by assets, said on Sunday it had cut its lending rates by 90 basis points for maturities ranging from overnight to three-year tenures, after experiencing a surge in deposits.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X