ശശികലയ്ക്ക് ശിക്ഷ: ബിജെപിയുടെ ചിരി കണ്ടോ...!!! ആ തന്ത്രം വിജയിച്ചു

  • By: മരിയ
Subscribe to Oneindia Malayalam

ചെന്നൈ: മുഖ്യമന്ത്രി ആവാന്‍ തുനിഞ്ഞ് ഇറങ്ങിയതായിരുന്നു ശശികല, എന്നാല്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ ആണ് ഇപ്പോള്‍. അനധികൃത സ്വത്ത് സമ്പാദനകേസില്‍ നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ശശികലയെ കാത്ത് ഇരിക്കുന്നത്. 10 വര്‍ഷം തെരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല. സുപ്രീംകോടതി വിധി ചിന്നമ്മയ്ക്ക് ഏല്‍പ്പിച്ച പരിക്ക് ചെറുതല്ല.

പ്രദേശിക പാര്‍ട്ടികളായ ഡിഎംകെയ്ക്കും എഐഡിഎംകെയ്ക്കും ഒപ്പം നിന്ന സംസ്ഥാനമാണ് തമിഴ്‌നാട്. എന്നാല്‍ പുതിയ സുപ്രീംകോടതി വിധി ബിജെപിയ്ക്കും സന്തോഷിക്കാന്‍ വക നല്‍കുന്നുണ്ട്.

ശശികല തെറിച്ചു

ഈ വാര്‍ത്ത ബിജെപിയ്ക്ക് നല്‍കുന്ന സന്തോഷം ചെറുതല്ല. ജയലളിതയ്ക്ക് പരം ശശികല അധികാരത്തില്‍ എത്തണമെന്ന് ബിജെപി ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ശശികലയ്ക്ക് കോണ്‍ഗ്രസുമായുള്ള അടുപ്പമാണ് ഇതിന് കാരണം.

കോണ്‍ഗ്രസുമായുള്ള അടുപ്പം

ശശികലയുടെ ഭര്‍ത്താന് നടരാജന്‍ കോണ്‍ഗ്രസുമായി അടുപ്പം പുലര്‍ത്തുന്ന ആളാണ്. പനീര്‍സെല്‍വം ശശികലയ്ക്ക് എതിരെ രംഗത്തെത്തിയപ്പോള്‍ നടരാജന്‍ സഹായത്തിനായി സമീപിച്ചത് കോണ്‍ഗ്രസിനെ ആയിരുന്നു.

പനീര്‍സെല്‍വത്തിന് ഒപ്പം

കേന്ദ്രസര്‍ക്കാരിന്‌റെയും ബിജെപിയും പിന്തുണയുടെ ബലത്തിലാണ് ശശികലയ്‌ക്കെതിരെ പനീര്‍സെല്‍വം രംഗത്തെത്തിയത്. കേന്ദ്രത്തില്‍ നിന്നുള്ള കൃത്യമായ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇത്.

സൗകര്യം ഒരുക്കുന്നു

രാജിക്കത്ത് കൈമാറിയ ഓപിഎസ്സിന് എംഎല്‍എമാരെ ഒപ്പം കൂട്ടാന്‍ ബിജെപി സൗകര്യം ഒരുക്കി, എങ്ങനെ എന്നല്ലേ... ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു മഹാരാഷ്ട്രയില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തിയത് 3 ദിവസത്തിന് ശേഷം മാത്രം. അതിന് ഇടേ പയസ് ഗാര്‍ഡര്‍ ജയലളിതയുടെ സ്മാരകം ആക്കും എന്ന് വരെ ഒ പനീര്‍സെല്‍വം പ്രഖ്യാപിച്ചു.

നേട്ടം കൊയ്യാന്‍

രാഷ്ട്രീയമായി മികച്ച അവസരമാണ് ബിജെപിയ്ക്ക് കൈവന്നിരിക്കുന്നത്.തെക്കേ ഇന്ത്യയില്‍ ശക്തി ആര്‍ജിക്കാനുള്ള ബിജെപി തന്ത്രങ്ങളും വിജയമാണ് തമിഴ്‌നാട്ടില്‍ കാണുന്നത്. ഇനി നരേന്ദ്രമോദി, അമിത്ഷാ അച്ചുതണ്ടിന്‌റെ നേതൃത്വത്തിലുള്ള ബിജെപി നേതൃത്വം തമിഴ്‌നാട്ടിലും ശക്തി തെളിയിക്കും.

ഒപീഎസ്സിലൂടെ

സ്വതന്ത്രമായി നിന്ന് ശക്തി തെളിയിക്കാനാവില്ല ബിജെപി ശ്രമിക്കുക. കാരണം അതിന് പോന്ന ശക്തരായ നേതാക്കള്‍ തമിഴ്‌നാട്ടില്‍ ബിജെപിയ്ക്ക് ഇല്ല. ഒ പനീര്‍സെല്‍വത്തിന്‌റെ രക്ഷകരായി ചെന്ന് സംസ്ഥാനത്ത് കാല്‍ ഉറപ്പിക്കാനാവും അവര്‍ ശ്രമിക്കുക.

English summary
The BJP leadership did not want Sasikala, a close aide of J Jayalalithaa, to become the chief minister of Tamil Nadu. There were apprehensions that she was close to the Congress.
Please Wait while comments are loading...