കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ എന്ത് നടപടിയെടുത്തു? കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്!

Google Oneindia Malayalam News

ദില്ലി: ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും സുപ്രീംകോടതി നോട്ടീസ്. ആൾക്കൂട്ട ആക്രമണങ്ങൾ തടയുന്നതിന് എന്ത് നടപടി സ്വീകരിച്ചെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കേന്ദ്രസർക്കാരുകൾക്ക് പുറമേ പത്ത് സംസ്ഥാന സർക്കാരുകൾക്കാമ് നോട്ടീസ് നൽകിയിരിക്കുന്നത്.

<strong>മുസ്ലീങ്ങളുടെ 'കൻവറുകൾ' ഹിന്ദുക്കൾ വാങ്ങരുത്, ഹരിദ്വാറിൽ നിന്ന് മുസ്ലീംങ്ങളെ തുരത്തണം, വിദ്വേഷ പ്രസംഗവുമായി വീണ്ടും വിഎച്ച്പി നേതാവ് സാധ്വി പ്രാചി!</strong>മുസ്ലീങ്ങളുടെ 'കൻവറുകൾ' ഹിന്ദുക്കൾ വാങ്ങരുത്, ഹരിദ്വാറിൽ നിന്ന് മുസ്ലീംങ്ങളെ തുരത്തണം, വിദ്വേഷ പ്രസംഗവുമായി വീണ്ടും വിഎച്ച്പി നേതാവ് സാധ്വി പ്രാചി!

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിനും ദേശീയ മനുഷ്യാവകാശ കമ്മീഷനോടും ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ദില്ലി, രാജസ്ഥാൻ തുടങ്ങിയ പത്ത് സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചിരിക്കുന്നത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിനുള്ള സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് നടപടി.

Supreme Court

ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് നിയമനിർമ്മാണം നടത്തണമെന്ന് നേരത്തെ കോടതി നിർദേശിച്ചിരുന്നു. ഈ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഹർജി. മുസ്ലിങ്ങളെയും ദളിതരെയും കൂട്ടംചേര്‍ന്നു ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന പ്രവണത അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ പ്രമുഖരായ വ്യക്തികൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞ ദിവം കത്തയച്ചിരുന്നു.

രാഷ്ട്രീയപ്രേരിതമായാണ് ഇത്തരമൊരു കത്തെഴുതിയതെന്നും തെറ്റായ ധാരണകള്‍ പരത്തുകയാണ് ലക്ഷ്യമെന്നുമാരോപിച്ച് വെള്ളിയാഴ്ച 62 പേര്‍ ഒപ്പിട്ട മറ്റൊരു കത്ത് പുറത്ത് വന്നിരുന്നു. മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള സ്വാതന്ത്ര്യം മോദിയുടെ ഭരണകാലത്തുണ്ട്. വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനും സര്‍ക്കാരിനെ വിമര്‍ശിക്കാനും അധിക്ഷേപിക്കാനും രാജ്യത്തുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം മോദിക്കയച്ച കത്തിൽ ഒപ്പുവെച്ച സംവിധാകൻ അടൂർ ഗോപാലകൃഷ്ണനെതിരെ ബി ഗോപാലകൃഷ്ണൻ രൂക്ഷ വിമർശസനം ഉന്നയിച്ചിരുന്നു. ജയ് ശ്രീറാം എന്ന വിളി കേൾക്കാൻ കഴിയുന്നില്ലെങ്കിൽ ചന്ദ്രനിലേക്ക് പോകാമെന്നും, അടൂരിന്റെ വീട്ടിന്റെ മുന്നിൽ വന്ന് ജയ് ശ്രീറാം എന്ന് വിലിക്കുമെന്നും ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

English summary
Supreme Court has asked the Centre and 10 states to explain what they have done to curb mob lynching
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X