Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ അടി; കള്ളപ്പണനിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധം!

ദില്ലി: കള്ളപ്പണനിരോധനിയമത്തിലെ 45-ാം വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രപീംകോടതി. കള്ളപ്പണനിരോധന നിയമത്തിലെ ജാമ്യത്തിനുള്ള കര്‍ശനവ്യവസ്ഥകള്‍ സുപ്രീംകോടതി റദ്ദാക്കി. ഭരണഘടനാ വിരുദ്ധമാണെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കേന്ദ്രസർക്കാരിനേറ്റ തിരിച്ചടിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. .കള്ളപ്പണഇടപാടുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ശിക്ഷ നല്‍കുന്നതിന് ഏറ്റവും സഹായകമായ വ്യവസ്ഥകളാണിതെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. കേസില്‍ അകപ്പെടുന്നവര്‍ക്ക് ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വ്യവസ്ഥകളാണ് ഈ വ്യവസ്ഥ പ്രകാരം നിയമത്തിലുള്ളത്.

പബ്ലിക് പ്രോസിക്യൂട്ടറെ കേള്‍ക്കാതെ ജാമ്യം നല്‍കരുത് എന്നതാണ് ഒന്നാമത്തെ വ്യവസ്ഥ. . കേസില്‍ കുറ്റാരോപിതന്‍ നിരപരാധിയാണെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ മാത്രമേ ജാമ്യം അനുവദിക്കാവൂ എന്നതാണ് രണ്ടാമത്തെ വ്യവസ്ഥ. ഈ രണ്ട് വ്യവസ്ഥകളും ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഈ വ്യവസ്ഥകൾ ജാമ്യ നിഷേധത്തിന് മാത്രമേ വഴിവെക്കൂ എന്നും കോടതി വിലയുരുത്തി. 45-ാം വ്യവസ്ഥയുടെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളിന്‍മേലായിരുന്നു കോടതി വിധി വന്നിരിക്കുന്നത്.

Currency

കള്ളപ്പണനിരോധന നിയമത്തിലെ ജാമ്യത്തിനുള്ള കര്‍ശനവ്യവസ്ഥകള്‍ പ്രകാരം കീഴ്‌ക്കോടതികള്‍ ജാമ്യം നിഷേധിച്ച മുഴുവന്‍ പേരുടെയും ജാമ്യാപേക്ഷ എത്രയും വേഗം വീണ്ടും പുതുതായി പരിഗണിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. ജാമ്യം നിയമവും ജയില്‍ അപവാദവും ആകണമെന്ന പ്രമാണം ഇതിന്‍പ്രകാരം ജയില്‍ നിയമവും ജാമ്യം അപവാദവുമായി മാറിയെന്നും കോടതി അഭിപ്രായപ്പെട്ടു. നോട്ട് നിരോധനത്തിന് ശേഷമാണ് നിയമത്തിൽ പുതിയ ഭേതഗതി കൊണ്ടുവന്നത്.കള്ളപ്പണം തടയുക എന്നതായിരുന്നു നോട്ട് നിരോധനത്തിന്റെ ലക്ഷ്യമായി കേന്ദ്രസർക്കാർ ഉയർത്തികൊണ്ടുവന്നത്.

ശരിയായ മാര്‍ഗത്തിലൂടെയല്ലാതെ സമ്പാദിക്കുന്ന പണം പലപ്പോഴും പണമായിത്തന്നെ സൂക്ഷിക്കപ്പെടുന്നു. കൈക്കൂലിയായി വാങ്ങുന്ന പണം, മറ്റ് രാജ്യങ്ങളില്‍ നിന്ന് കുഴല്‍വഴി വരുന്ന പണം, ആദായനികുതി വെട്ടിച്ച് സമ്പാദിച്ച വരുമാനം, വില്‍പ്പന നികുതിയും കയറ്റുമതി/ഇറക്കുമതി ചുങ്കവും വെട്ടിച്ച് കണക്കില്‍ കൊള്ളിക്കാതെ കിട്ടുന്ന വിറ്റുവരവ്, വിധ്വംസക-വിഘടന പ്രവൃത്തികള്‍ക്കായി സമാഹരിക്കുന്ന തുക, സ്ത്രീധനം കിട്ടിയ തുക, വസ്തുവില്‍പ്പനയില്‍ ആധാരത്തില്‍ കാണിച്ചതിലധികമുള്ള തുക ഇവയെല്ലാം പണമായി സൂക്ഷിക്കപ്പെടുന്നു. ഇവര്‍ക്കാണ് എട്ടാം തീയതിയിലെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ വെടികൊണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+