ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകളിൽ വിചാരണയ്ക്ക് അതിവേഗ കോടതി... മോദി കേൾക്കുമോ കോടതി നിര്‍ദ്ദേശം?

Subscribe to Oneindia Malayalam

ദില്ലി: എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടുന്ന ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകളില്‍ വിചാരണ നടത്താന്‍ അതിവേഗ കോടതികള്‍ രൂപീകരിക്കണം എന്ന് സുപ്രീം കോടതി. വിഷയത്തില്‍ ഡിസംബര്‍ 13 ന് അകം അന്തിമ തീരുമാനം എടുക്കണം എന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

Supreme Court

കുറ്റവാളിയെന്ന് തെളിഞ്ഞാല്‍ എംപിമാരേയുെം എംഎല്‍എമാരേയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണം എന്നായിരുന്നു തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്.

കുറ്റവാളികളായ രാഷ്ട്രീയ നേതാക്കളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്തമായി വിലക്കണം എന്നാവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. 2014 ലെ കണക്ക് അനുസരിച്ച് 1,581 കേസുകള്‍ രാജ്യത്തെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായി ഉണ്ട്. ഇതെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

English summary
Sc orders to establish fast track courts for trials of MP, MLAs

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്