ശശികല കളം മാറ്റി കളിയ്ക്കുന്നു;മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് പുതിയ അവതാരം, ഭയക്കുന്നത് കോടതിയെ!!!

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: അനധികൃത സ്വത്തുസമ്പാദനക്കേസിലെ സുപ്രീം കോടതി വിധി എതിരായാല്‍ സ്വീകരിക്കാന്‍ ബദല്‍ പദ്ധതിയുമായി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല. തന്റെ വിശ്വസ്തനായ ഇടപ്പടി പളനിസാമിയെ പകരക്കാരനാക്കാനാണ് ശശികലയുടെ നീക്കം.


സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കെ ശശികല മുഖ്യമന്ത്രിയാവുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി ഉടന്‍ പരിഗണിയ്ക്കില്ല.
അഡ്വ. ജി എസ് മണിയാണ് ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ശശികല മുഖ്യമന്ത്രിയാവുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ജി എസ് മണി ചൂണ്ടിക്കാണിക്കുന്നു.

സഹോദരനല്ല പകരക്കാരന്‍

സഹോദരനല്ല പകരക്കാരന്‍

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീം കോടതി വിധി എതിരായാല്‍ സഹോദരനെയായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ശശികല കണ്ടുവച്ചിരുന്നത്. എന്നാല്‍ പിന്നീട് വിശ്വസ്തനായ ഇടപ്പടി പളനിസാമിയെ മുഖ്യമന്ത്രിയാക്കാനാണ് ശശികല കരുനീക്കങ്ങള്‍ നടത്തുന്നത്.

ഹര്‍ജി ഉടന്‍ പരിഗണിക്കില്ല

ഹര്‍ജി ഉടന്‍ പരിഗണിക്കില്ല

ശശികല മുഖ്യമന്ത്രിയാവുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഉടനെ പരിഗണിക്കില്ല. ശശികല ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിധി വരാനിരിയ്ക്കുന്നത് കണക്കിലെടുത്താണ് ഹര്‍ജി ഉടന്‍ പരിഗണിയ്ക്കാന്‍ സുപ്രീം കോടതി തയ്യാറാവാതിരുന്നത്.

എംഎല്‍മാര്‍ എവിടെയെന്ന് കോടതി

എംഎല്‍മാര്‍ എവിടെയെന്ന് കോടതി

എഐഎഡിഎംകെ എവിടെയെന്ന് ആരാഞ്ഞ മദ്രാസ് ഹൈക്കോടതി എംഎല്‍എമാരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എംഎല്‍എമാരെ ഹാജരാക്കണമെന്നാവശ്യപ്പെട്ടുള്ള ഹേബിയത് കോര്‍പ്പസ് ഹര്‍ജി പരിഗണിയ്ക്കുമ്പോഴായിരുന്നു കോടതി ഈ ചോദ്യം ഉന്നയിച്ചത്.ട്രാഫിക് രാമസ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നീക്കം. തമിഴ്‌നാടിനോട് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹേബിയസ് കോര്‍പ്പസില്‍ ശശികല കുരുങ്ങുമോ

ഹേബിയസ് കോര്‍പ്പസില്‍ ശശികല കുരുങ്ങുമോ

മുഖ്യമന്ത്രിയാവാന്‍ പിന്തുണ നേടുന്നതിനായി ശശികല എംഎല്‍എമാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഉന്നയിക്കുന്ന ആരോപണം. എന്നാല്‍ വ്യാഴാഴ്ച ഹേബിയസ് കോര്‍പ്പസ് ഹജി പരിഗണിച്ചപ്പോള്‍ എംഎല്‍എമാര്‍ എംഎല്‍എ ഹോസ്റ്റലില്‍ ഉണ്ടെന്നും അവര്‍ സ്വതന്ത്രരാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഹര്‍ജി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു.

എംഎല്‍എമാര്‍ റിസോര്‍ട്ടുകളില്‍

എംഎല്‍എമാര്‍ റിസോര്‍ട്ടുകളില്‍

എംഎല്‍എമാരെ കാഞ്ചീപുരം, ചെന്നൈ അതിര്‍ത്തിയിലെ റിസോര്‍ട്ടുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്. പുറം ലോകവുമായി ബന്ധപ്പെടാനാകാതെ മാറ്റിപ്പാര്‍പ്പിച്ചതില്‍ എംഎല്‍എമാര്‍ക്ക് പ്രതിഷേധമുണ്ടെന്നമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എംഎല്‍എമാര്‍ ഫോണ്‍ സ്വയം ഓഫ് ചെയ്തതാണെന്നാണ് പാര്‍ട്ടി വക്താവ് ഉന്നയിക്കുന്ന അവകാശവാദം.

English summary
The Supreme Court on Friday refused to grant an urgent hearing to a petition seeking to restrain Sasikala from being sworn in as the chief minister of Tamil Nadu till the verdict against her in the disproportionate assets case is pronounced.
Please Wait while comments are loading...