കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈറസ് മിസ്ത്രിയെ തിരിച്ചെടുക്കാനുള്ള ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

  • By S Swetha
Google Oneindia Malayalam News

ദില്ലി: ടാറ്റാ സണ്‍സ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ പുനസ്ഥാപിക്കാനുള്ള ദേശീയ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണല്‍ (എന്‍സിഎല്‍എടി) ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചാണ് സ്‌റ്റേ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

ജെഎന്‍യു ഹോസ്റ്റല്‍ ആക്രമണം... ഐഷി ഘോഷിനും ഇടത് സംഘടനകള്‍ക്കും പങ്കെന്ന് ദില്ലി പോലീസ്!!ജെഎന്‍യു ഹോസ്റ്റല്‍ ആക്രമണം... ഐഷി ഘോഷിനും ഇടത് സംഘടനകള്‍ക്കും പങ്കെന്ന് ദില്ലി പോലീസ്!!

എന്‍സിഎല്‍എടി ഉത്തരവിനെതിരെ ടാറ്റ സമര്‍പ്പിച്ച ഹരജിയില്‍ അഭിഭാഷകന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും മിസ്ത്രിയോട് കോടതി നിര്‍ദ്ദേശിച്ചു. മിസ്ത്രിയെ പുനസ്ഥാപിക്കാനുള്ള ഡിസംബര്‍ 18ലെ എന്‍സിഎല്‍എടി ഉത്തരവിനെ സുപ്രീംകോടതി ചോദ്യം ചെയ്തു. ഉത്തരവുമായി ബന്ധപ്പെട്ട് എന്‍സിഎഎല്ലിന്റെ തീരുമാനം തരംതാഴ്ന്നതാണ്. എന്‍സിഎല്‍എടിയുടെ ഉത്തരവില്‍ പിഴവുണ്ടാകാം. ടാറ്റാ സണ്‍സ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായി തന്നെ പുനസ്ഥാപിക്കണമെന്ന് മിസ്ത്രി ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

cyrusmistry-157

കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനായി മിസ്ത്രിയെ പുനർനിയമിച്ച ഡിസംബര്‍ 18ലെ ഉത്തരവിനെ ചോദ്യം ചെയ്താണ് ടാറ്റാ സണ്‍സ് സുപ്രീംകോടതിയെ സമീപിച്ചത്. 110 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള കമ്പനിയുടെ തലവനായി എന്‍ ചന്ദ്രശേഖരനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും എന്‍സിഎല്‍എടി വിധിച്ചിരുന്നു. അതേസമയം ടാറ്റ ഗ്രൂപ്പിലേക്ക് മടങ്ങാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് അതീതമാണ് ഗ്രൂപ്പിന്റെ താല്‍പര്യമെന്നും മിസ്ത്രി ഞായറാഴ്ച അറിയിച്ചു.

എന്‍സിഎല്‍എടി ഉത്തരവ് അനുകൂലമായിരുന്നിട്ടും, ടാറ്റാ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായോ ടിസിഎസ്, ടാറ്റ ടെലി സര്‍വീസസ് അല്ലെങ്കില്‍ ടാറ്റ ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍ സ്ഥാനത്തോ താന്‍ തിരിച്ചെത്തില്ല. എന്നിരുന്നാലും, ഓഹരി ഉടമയെന്ന നിലയില്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള എല്ലാ ഓപ്ഷനുകളും ശക്തമായി പിന്തുടരുമെന്നും മിസ്ത്രി പറഞ്ഞു. 20212ല്‍ രത്തന്‍ ടാറ്റ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് സൈറസ് മിസ്ത്രി ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തെത്തുന്നത്.

English summary
SC stays NCLAT order reinstating minstry as Tata Son's chairman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X