ഹിന്ദു വിവാഹ മോചനത്തിന് ഇനി ആറു മാസം കാത്തിരിക്കേണ്ട; പുനർചിന്തന സമയം ഒഴിവാക്കി
എട്ടു വർഷമായി പിരിഞ്ഞു കഴിയുന്ന ദമ്പതിമാരുടെ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം
ദില്ലി: ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചന കേസുകളിൽ ആറ് മാസത്തെ പുനർചിന്തന സമയം നൽകുന്നത് നിർബന്ധമല്ലെന്ന് സുപ്രീം കോടതി. വിവാഹമോചിതരാകാന്‍ തീരുമാനിച്ചവര്‍ക്ക് ആറുമാസത്തെ 'പുനര്‍വിചിന്തന സമയം' നല്‍കണോ വേണ്ടയോ എന്ന് കേസ് പരിഗണിക്കുന്ന ജഡ്ജിമാര്‍ക്ക് തീരുമാനിക്കാമെന്നു സുപ്രി കോടതി പറഞ്ഞു. ജസ്റ്റിസ് എ.കെ ഗോയല്‍, യുയു ലളിത് എന്നിവരുടേതാണ് ഉത്തരവ്.
കേസിലെ കക്ഷികള്‍ തയ്യാറാണെങ്കില്‍ എത്രയും പെട്ടെന്ന് നടപടികള്‍ തീര്‍ക്കണം. സാധ്യമായ മാര്‍ഗങ്ങള്‍ എല്ലാം സ്വീകരിച്ചിട്ടും വേര്‍പിരിയാനാണ് തീരുമാനമെങ്കില്‍ അവരുടെ തീരുമാനത്തെ അംഗീകരിക്കണം. ഉഭയസമ്മത പ്രകാരമാണ് വിവാഹ മോചനമെങ്കില്‍ അതിന്റെ നടപടികള്‍ വേഗത്തിലാക്കുന്നത് ആശ്വാസമാകുമെന്നും കോടതി പറഞ്ഞു.എട്ടു വര്‍ഷമായി പിരിഞ്ഞു ജീവിക്കുന്ന ദമ്പതികളുടെ ഹര്‍ജി പരിഹണിക്കുമ്പോഴാണ് കോടതി ഉത്തരവ് ഇറക്കിയത്.













Click it and Unblock the Notifications