കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ എതിരാളികള്‍ക്കെതിരേ ആഞ്ഞടിച്ച് മോദി; കുംഭകോണത്തിന് പുതിയ പൂര്‍ണരൂപം!!

സ്‌കാമിലെ എസ് സമാജ്‌വാദി പാര്‍ട്ടിയും സി കോണ്‍ഗ്രസും എ അഖിലേഷും എം മായാവതിയുമാണെന്ന് മോദി പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യറാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത് മറ്റു പാര്‍ട്ടികള്‍ക്കെതിരേ ആഞ്ഞടിച്ച്. സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവരെല്ലാം അഴിമതിയുടെ കൂമ്പാരങ്ങളാണെന്നായിരുന്നു മോദിയുടെ വാക്കുകള്‍.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പോരാടുന്നത് സ്‌കാമിന് (കുംഭകോണം) എതിരായിട്ടാണെന്ന് മോദി പറഞ്ഞു. സ്‌കാമിന്റെ പൂര്‍ണരൂപവും അദ്ദേഹം വിശദീകരിച്ചു. സ്‌കാമിലെ എസ് സമാജ്‌വാദി പാര്‍ട്ടിയും സി കോണ്‍ഗ്രസും എ അഖിലേഷും എം മായാവതിയുമാണെന്ന് മോദി പറഞ്ഞു.

ആവേശത്തിലാറാടി ആയിരങ്ങള്‍

പടിഞ്ഞാറന്‍ യുപിയിലെ മീറത്തില്‍ മോദി തന്റെ തനതായ ശൈലിയില്‍ പ്രസംഗിക്കുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ ആവേശംകൊണ്ടു. സ്‌കാം വിവരിക്കുമ്പോള്‍ ജനം ഇളകി മറയുന്നുണ്ടായിരുന്നു. ഇടക്കിടെ മോദിക്ക് ജയ് വിളി ഉയരുകയും ചെയ്തു.

സ്‌കാമിനെതിരേ വോട്ട് ചെയ്യണം

ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ ഇതുവരെ സ്‌കാമിനെതിരേ വോട്ട് ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് നല്ല ദിനങ്ങള്‍ വന്നിട്ടുമില്ല. സ്‌കാമിലെ അംഗങ്ങള്‍ക്ക് യുപിയെ സഹായിക്കണമെന്നില്ല. അവര്‍ സ്വന്തം സര്‍ക്കാരുകളെ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് മോദി പറഞ്ഞു.

കോണ്‍ഗ്രസ്-എസ്പി സഖ്യത്തിനും പരിഹാസം

ബിജെപിയുടെ പരിവര്‍ത്തന്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കോണ്‍ഗ്രസ്-എസ്പി സഖ്യത്തെയും മോദി കളിയാക്കി. മാസങ്ങള്‍ക്ക് മുമ്പുവരെ കോണ്‍ഗ്രസ് റാലികളില്‍ മുഴങ്ങിയിരുന്നത് എസ്പിക്കെതിരായ മുദ്രാവാക്യങ്ങളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സഖ്യം യുപിയെ സഹായിക്കില്ല

എസ്പിയുടെ അഴിമതിയും കര്‍ഷക വിരുദ്ധ നടപടികളും പറഞ്ഞ് റാലി നടത്തിയ കോണ്‍ഗ്രസ് ഇപ്പോള്‍ അവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. എന്ത് മാറ്റമാണ് അര്‍ധരാത്രിയില്‍ സംഭവിച്ചത്. ഇരുവരും പരസ്പരം സംരക്ഷിക്കാനാണ് ഐക്യപ്പെട്ടത്. എന്നാല്‍ അവര്‍ക്കതിന് സാധിക്കില്ല. അവര്‍ക്കെങ്ങനെ ഉത്തര്‍പ്രദേശിനെ സംരക്ഷിക്കാനാവുമെന്നും മോദി ചോദിച്ചു.

 സ്വാതന്ത്ര്യ സമരം പരാമര്‍ശിച്ച് പ്രസംഗം

ബ്രിട്ടീഷുകാര്‍ക്കെതിരേ പടനയിച്ച് പാരമ്പര്യമുള്ള മണ്ണാണ് മീറത്തിലേത്. ഇന്ന് നിങ്ങള്‍ സമരം ചെയ്യേണ്ടത് ദാരിദ്ര്യത്തിനും വികസന വിരുദ്ധരായ രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരേയാണ്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം താരതമ്യപ്പെടുത്തിയിയായിരുന്നു മോദിയുടെ ഈ വാക്കുകള്‍.

സംസ്ഥാനം എല്ലാം തടയുന്നു

കേന്ദ്രസര്‍ക്കാര്‍ ഉത്തര്‍പ്രദേശിന് പലതും ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനം അനുവദിക്കുന്നില്ല. എല്ലാ ശ്രമങ്ങളും ലക്‌നൗവില്‍ തട്ടി നില്‍ക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. ഏഴ് ഘട്ടങ്ങളായാണ് യുപിയില്‍ തിരഞ്ഞെടുപ്പ്. ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് എട്ട് വരെയാണിത്. വോട്ടെണ്ണല്‍ മാര്‍ച്ച് 11നാണ്.

English summary
Addressing his first election rally in poll-bound Uttar Pradesh, Prime Minister Narendra Modi today accused the Samajwadi Party, Congress and Mayawati's Bahujan Samaj Party of corruption and said the UP elections are BJP's fight against 'SCAM'. "By scam I mean, S - Samajwadi (Party), C - Congress, A - Akhilesh (Yadav), M - Mayawati," the PM said to cheering crowds in Meerut in western Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X