കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശാറാമിനെതിരായ കേസ്; പെണ്‍കുട്ടിയ്ക്ക് മാനസികരോഗം?

  • By Meera Balan
Google Oneindia Malayalam News

ജോധ്പൂര്‍: ആശാറാം ബാപ്പുവിനെതിരായ ലൈംഗികാരോപണക്കേസ് വഴിത്തിരിവിലേയ്ക്ക്. ആശാറാം ബാപ്പുവിന്റെ അഭിഭാഷകനായ രാം ജേത് മലാനിയാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയ്‌ക്കെതിരെ പുതിയ വാദങ്ങള്‍ ഉന്നയിച്ചത്. പെണ്‍കുട്ടിയ്ക്ക് മാനസിക വിഭാന്ത്രിയുണ്ടെന്നും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണെന്നുമാണ് ആശാറാമിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

asaram bapu

എന്നാല്‍ പെണ്‍കുട്ടിയുടെ മാനസികാരോഗ്യസ്ഥിതിയെപ്പറ്റി പ്രതിഭാഗം ഉന്നയിച്ച വാദം സത്യമാണെന്ന് തെളിയിക്കാന്‍ തക്ക തെളിവുകളൊന്നും അവരുടെ കൊവശം ഇല്ലെന്നും വാദം സത്യമല്ലെന്നും പ്രോസിക്യൂഷന്‍ കോടതി മുമ്പാകെ ധരിപ്പിച്ചു.ഹോസ്റ്റല്‍ വാര്‍ഡന്‍, കുട്ടിയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അറിയിച്ചിരുന്നതായും പ്രതിഭാഗം വാദിച്ചു. എന്നാല്‍ കുട്ടിയ്ക്ക് ഒരു തരം മാനസിക പ്രശ്‌നങ്ങളും ഇല്ലെന്നും പൂര്‍ണ ആരോഗ്യവതിയാണെന്നും പബ്ളിക് പ്രോസിക്യൂട്ടര്‍ ആനന്ദ് പുരോഹിത് അറിയിച്ചു.ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താന്‍ തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

പീഡനവിവരം പെണ്‍കുട്ടിയോ കുടുംബമോ പൊലീസിനെ അറിയിച്ചാല്‍ കൊല്ലുമെന്ന് ആള്‍ദൈവം ഭീഷണിപ്പെടുത്തിയതായും ആരോപണം ഉണ്ട്. പെണ്‍കുട്ടിയുടെ അച്ഛന്റെ ഫോണിലേയ്ക്ക് നിരന്തരം ഭീഷണി സന്ദേശങ്ങളും കോളുകളും വരാറുണ്ടെന്ന് കോടതിയെ അറിയിച്ചു. ആശാറാമിന്റെ അനുയായനകളാണ് ഇത്തരം ഭീഷണി കോളുകള്‍ക്ക് പിന്നിലെന്നാണ് ആരോപണം.

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആശാറാം ബാപ്പുവിനെ രണ്ട് ആഴ്ച കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പെണ്‍കുട്ടി മാനസിക വിഭ്രാന്തിയുള്ളയാളാണെന്ന് ആശാറാമിന്റെ മകന്‍ നാരയണ്‍ സായ് . ബാധയൊഴിപ്പിയ്ക്കുന്നതിനായി ആശാറാം പെണ്‍കുട്ടിയോടൊപ്പം ഒറു മണിയ്ക്കൂര്‍ നേരം ഒറ്റയ്ക്ക് ചെലവഴിച്ചു എന്ന് ആശാറാമിന്റെ സഹായികള്‍ പൊലീസിന് മൊഴി നല്‍കി.

English summary
In court, his lawyer Ram Jethmalani argued that the 16-year-old who says the religious preacher attacked her at his ashram in Jodhpur is mentally unfit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X