കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം: ഇന്ത്യയിലും ഐസിസ് ആക്രമണം?

  • By വിക്കി നഞ്ചപ്പ
Google Oneindia Malayalam News

ദില്ലി: റിപ്പബ്ലിക് ദിനത്തില്‍ ഐസിസ് തീവ്രവാദികള്‍ ഇന്ത്യയിലെ സ്‌കൂളുകളിലും സൈനിക ക്യാംപുകളിലും ആക്രമണം നടത്താനിടയുണ്ടെന്ന് സൂചന. ലഫ്റ്റനന്റ് ജനറല്‍ കെ എച്ച് സിംഗാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ബാന്ദ്രയിലെ അമേരിക്കന്‍ സ്‌കൂളുകളില്‍ ആക്രമണം നടത്താനുള്ള തീവ്രവാദികളുടെ പദ്ധതി മഹാരാഷ്ട്ര എ ടി എസ് തകര്‍ത്തതിന് പിന്നാലെയാണ് ഇത്.

അനീസ് അന്‍സാരി, ഒമര്‍ എല്‍ഹാജി എന്നിവരാണ് ബാന്ദ്ര സ്‌കൂളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടത്. സോഷ്യല്‍ മീഡിയയിലെ പ്രൈവറ്റ് അക്കൗണ്ടുകളിലൂടെ നടത്തിയ ചാറ്റിംഗിലൂടെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയത്. കുര്‍ള സ്വദേശിയായ അനീസ് അന്‍സാരി ഭീകരസംഘടനകളായ ഐസിസിന്റെയോ ഇന്ത്യന്‍ മുജാഹിദ്ദീന്റെയോ ആളാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.

isis

ഇന്ത്യന്‍ മുജാഹിദ്ദീന്റെ സ്ഥാപക നേതാവായ റിയാസ് ഭട്കലുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുള്ളതായും സൂചനകളുണ്ട്. ഇയാളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ അന്വേഷണ സംഘം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഐസിസിന്റെ റിക്രൂട്ടിംഗ് ഏജന്റായ ഒമര്‍ എല്‍ഹാജിയുമായി ഇയാള്‍ നിരന്തരം ബന്ധപ്പെടുന്നതായാണ് വിവരങ്ങള്‍.

പാകിസ്താനിലെ പെഷവാറിലെ സൈനിക സ്‌കൂളിലെ ഭീകരാക്രമണം ലോകത്തെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയിലും മാവോയിസ്റ്റുകളും മറ്റും സ്‌കൂളുകളെ ലക്ഷ്യം വെച്ചിട്ടുണ്ട്. പെഷവാര്‍ ആക്രമണത്തിന്റെ വെളിച്ചത്തില്‍ സുരക്ഷ ശക്തിപ്പെടുത്താന്‍ വേണ്ടി രാജ്യത്തെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് പൂര്‍ണമായും പാലിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് അറിയുന്നത്. അതുവരെയും സ്‌കൂളുകളുടെ സുരക്ഷ സംബന്ധിച്ചും ആശങ്കകളുണ്ട്.

English summary
Lt General K H Singh has just issued a statement that terrorists may try and attack schools and army camps on Republic Day. This statement comes in the wake of the Maharashtra ATS busting a ploy by ISIS sympathizers who had planned an attack on the American School in Bandra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X