കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദേഹം മുഴുവൻ ചുണങ്ങുകൾ,വേദന കൊണ്ട് ഉറക്കെ നിലവിളിച്ചു,'; മങ്കി പോക്‌സ് ബാധിച്ച രോഗി പറയുന്നു

Google Oneindia Malayalam News

ദില്ലി: ലോകത്ത് കടുത്ത ആശങ്ക സൃഷ്ടിക്കുകയാണ് മങ്കി പോക്‌സ്. ഇതിനോടകം തന്നെ 75 രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്താകെ 16,000ത്തോളം പേരിലാണ് മങ്കി പോക്‌സ് കണ്ടെത്തിയത്.രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ ഗുരുതര പ്രത്യാഘാതമാണ് രോഗം സൃഷ്ടിക്കുക.

കുടുതൽ പേരിലേക്ക് രോഗം പകരുന്നതിനിടെ മങ്കി പോക്‌സ് ബാധിച്ച സ്വീഡിഷ് സ്വദേശിയുടെ വാക്കുകൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. 39 കാരനായ സെബാസ്റ്റ്യൻ കോഹൻ ആണ് തനിക്ക് നേരിടേണ്ടി വന്ന വേദനാജനകമായ അവസ്ഥയെ കുറിച്ച് തുറന്ന് പറയുന്നത്.

monkeypoxxxxxfinal-165650

തൃശൂരിലെ യുവാവിന്റെ മരണം മങ്കി പോക്‌സ് ബാധിച്ച് തന്നെ, രാജ്യത്തെ ആദ്യത്തെ മങ്കിപോക്‌സ് മരണംതൃശൂരിലെ യുവാവിന്റെ മരണം മങ്കി പോക്‌സ് ബാധിച്ച് തന്നെ, രാജ്യത്തെ ആദ്യത്തെ മങ്കിപോക്‌സ് മരണം

ന്യൂയോർക്ക് പ്രൈഡ് ഫെസ്റ്റിവലിൽ പങ്കെടുത്ത് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതെന്ന് സെബാസ്റ്റ്യൻ പറയുന്നു. തുടക്കത്തിൽ ക്ഷീണമായിരുന്നു. പിന്നീട് കടുത്ത പനിയും വിറയലും പേശിവേദനയും അനുഭവപ്പെട്ടു. ഗ്രന്ധി വീക്കവും അനുഭവപ്പെട്ടു.

കുരങ്ങുപനിയുടെ ആദ്യ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ അഞ്ച് മുതൽ 21 ദിവസം വരെ എടുത്തേക്കാം. ആദ്യ ലക്ഷണങ്ങൾ വന്ന് ദിവസങ്ങൾക്ക് ശേഷമായിരിക്കും ചുണങ്ങുകൾ വരിക. എന്നാൽ സെബാസ്റ്റ്യന് രണ്ടാം ദിവസം തന്നെ ദേഹത്ത് ചുണങ്ങുകൾ പൊങ്ങി.മലദ്വാരത്തിലടക്കം ചുണങ്ങുകൾ വന്നു. കടുത്ത ചൊറിച്ചലായിരുന്നു അനുഭവപ്പെട്ടത്. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ പെട്ടെന്ന് തന്നെ രോഗം ബേധമാകുമെന്നായിരുന്നു കണക്ക് കൂട്ടിയത്. എന്നാൽ രോഗം മൂർച്ഛിക്കുകയും ഈ സമയങ്ങളിൽ കടുത്ത വേദനകളിലൂടെയാണ് കടന്ന് പോയതെന്നും സെബാസ്റ്റ്യൻ പറഞ്ഞു.

ദേഹമാസകലം ചുണങ്ങുകൾ വന്നു. കടുത്ത തലവേദനയും പേശീ വേദനയും അനുഭവപ്പെട്ടു.ചുണങ്ങുകളിലെ വേദനയും അസഹനീയമായിരുന്നു.രോഗം മൂർച്ഛിച്ച ഘട്ടത്തിൽ ശരീരമാസകലം 50 ഓളം ചുണങ്ങുകളും ഉണ്ടായിരുന്നു. വേദന സഹിക്ക വയ്യാതെ അലറി കരഞ്ഞ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സെബാസ്റ്റ്യൻ പറയുന്നു. കുരങ്ങുപനി ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്റിവൈറൽ മരുന്നായ ടിപിഒഎക്സ്എസ് (TPOXX ) ആയിരുന്നു സെബാസ്റ്റ്യന് നൽകി വന്നത്. ഒരു ദിവസം മൂന്ന് ഗുളികകൾ കഴിച്ചിരുന്നു. ചുണങ്ങുകൾ വളരെ വേഗത്തിൽ ഉണങ്ങാൻ തുടങ്ങിയതോടെയാണ് സ്ഥിതി മെച്ചപ്പെട്ടത്. ഇപ്പോഴും താൻ ഐസോലേഷനിൽ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

വസൂരിയോട് സാമ്യമുള്ള ലക്ഷണങ്ങളാണ് കുരങ്ങുപനിയിലും കണ്ടുവരുന്നത്.ലക്ഷണങ്ങൾ വളരെ അപൂർവ്വമായി മാത്രമേ ഗുരുതരമാകാറുള്ളൂ. പനി, തീവ്രമായ തലവേദന,ഗ്രന്ഥി വീക്കം (കഴുത്ത്, കക്ഷം അല്ലെങ്കിൽ ഞരമ്പിൽ), നടുവേദന, പേശി വേദന, ക്ഷീണം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.രോഗികളുടെ മുഖത്ത് ആദ്യം ചെറിയ കുരുക്കൾ പ്രത്യക്ഷപ്പെടുകയും പിന്നീടിവ ശരീരത്തിലേക്ക് വ്യാപിക്കുകയുമാണ് ചെയ്യുന്നത്.

'ഇത് സന്തൂർ മമ്മി';നടി നൈലാ ഉഷയുടെ മകനെ കണ്ട് ഞെട്ടി ആരാധകർ..'അവന് ചമ്മലാണ്'..വൈറൽ ചിത്രങ്ങൾ‍

English summary
screamed with pain,'; A patient suffering from monkey fever explains his experience
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X