• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷഹീൻബാഗിൽ ബുൾഡോസർ ഉപയോഗിച്ച് കൈയ്യേറ്റം ഒഴിപ്പിക്കൽ; പ്രതിഷേധം ശക്തം..പ്രദേശത്ത് വൻ പോലീസ് സന്നാഹം

Google Oneindia Malayalam News

ദില്ലി; പൗരത്വപ്രതിഷേധങ്ങളുടെ ശ്രദ്ധാകേന്ദ്രമായ ഷഹീൻബാഗിൽ ഒഴിപ്പിക്കൽ നടപടികളുമായി ദക്ഷിണ ദില്ലി മുനിസിപ്പൽ കോർപറേഷൻ. ബുൾഡോസുകളുമായെത്തിയാണ് ഒഴിപ്പിക്കൽ ആരംഭിച്ചിരിക്കുന്നത്. വൻ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണ് നടപടി. അതേസമയം ഒഴിപ്പിക്കലിനെതിരെ വലിയ പ്രതിഷേമാണ് പ്രദേശവാസികൾ ഉയർത്തുന്നത്.

ഷഹീന്‍ബാഗിലെ ഒഴിപ്പിക്കല്‍ നടപടി വ്യാഴാഴ്ച മുതല്‍ ആരംഭിക്കാനായിരുന്നു ദക്ഷിണ ഡല്‍ഹി കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സുരക്ഷക്ക് ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ ലഭിച്ചിരുന്നില്ല. തുടർന്നാണ് ഒഴിപ്പിക്കാനുള്ള നടപടി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

സൗത്ത് എംസിഡിയുടെ ആക്ഷൻ പ്ലാൻ അനുസരിച്ച് ഷഹീൻ ബാഗിലെ അബു ഫസൽ ഏരിയ, കാളിന്ദി കുഞ്ച്, മറ്റ് സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ഒഴിപ്പിക്കുക. പ്രദേശത്തെ അനധികൃത കെട്ടിടങ്ങളാണ് ഒഴിപ്പിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പ്രതിഷേധങ്ങൾ എത്രയൊക്കെ ഉയർന്നാലും കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയുമായി കോർപറേഷൻ മുന്നോട്ട് പോകുമെന്ന് എസ്ഡിഎംസി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ (സെൻട്രൽ സോൺ) രാജ്പാൽ പറഞ്ഞു.

കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനായി എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. തുഗ്ലക്കാബാദ്, സംഗം വിഹാർ, ന്യൂ ഫ്രണ്ട്‌സ് കോളനി , ഷഹീൻബാഗ് ഇവിടങ്ങളിൽ എല്ലാം കൈയ്യേറ്റങ്ങൾ കോർപറേഷൻ നീക്കം ചെയ്യുമെന്നും രാജ്പാൽ കൂട്ടിച്ചേർത്തു.

10 ദിവസങ്ങളിലായി ദില്ലിയുടെ വിവിധ ഭാഗങ്ങളിലുള്ള കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് മുനിസിപ്പൽ കോർപറേഷൻ അധികൃതർ. കഴിഞ്ഞ ബുധനാഴ്ച മുതൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചിരുന്നു. നേരത്തേ ജഹാംഗീർപുരിയെ കൈയ്യേറ്റങ്ങൾ ബുൾഡോസറുകൾ ഉപയോഗിച്ച് ഒഴിപ്പിച്ച കോർപറേഷൻ നടപടിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.അന്ന് സുപ്രീം കോടതി ഇടപെടലിനെ തുടർന്നായിരുന്നു ഒഴിപ്പിക്കൽ നടപടി അവസാനിപ്പിച്ചത്.

'സനൽ കുമാറിനുള്ള മറുപടിയോ?' കൂട്ടുകാർക്കൊപ്പം മഞ്ജുവിന്റെ കിടിലിൻ സെൽഫികൾ.. വൻ വൈറൽ

അതേസമയം ഷഹീൻബാഗ് ഒഴിപ്പിക്കൽ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് സി പി എം സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സി പി എം സംസ്ഥാന സെക്രട്ടറി കെ എം തിവാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചട്ടപ്രകാരമുളള നോട്ടീസ് പോലും നല്‍കാതെയാണ് ഒഴിപ്പിക്കല്‍ നടപടിയെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

'പൾസുനി പണത്തിന് വേണ്ടി ചെയ്തത്,പണം കൊടുത്ത് പീഡിപ്പിച്ച നീചമനസ്..അതിജീവിത നീതിന്യായ സംവിധാനത്തിന്റെ ഇര''പൾസുനി പണത്തിന് വേണ്ടി ചെയ്തത്,പണം കൊടുത്ത് പീഡിപ്പിച്ച നീചമനസ്..അതിജീവിത നീതിന്യായ സംവിധാനത്തിന്റെ ഇര'

ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കെതിരെ സി പി എം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട് ഉള്‍പ്പടെ നല്‍കിയ ഹര്‍ജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഒഴിപ്പിക്കലുമായി മുന്നോട്ട് പോകുന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നടപടി ഭരണഘടന വിരുദ്ധവും സ്വാഭാവിക നീതി നിഷേധവുമാണെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ഉദ്ദേശിച്ചാണ് നടപടിയെന്നും ഹർജിയിൽ വിമർശിക്കുന്നുണ്ട്.

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
  English summary
  SDMC begins eviction in Shaheen Bagh; Massive police presence in the area
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X