എല്ലാ സ്കൂളുകളിലും സരസ്വതി പ്രതിമ; സ്ഥാപിക്കുന്നത് 582 വിദ്യാലയങ്ങളിൽ..

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: എല്ലാ സ്കൂളുകളിലും സരസ്വതി പ്രമികൾ സ്ഥാപിക്കണമെന്ന ഉത്തരവുമായി ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ. വിദ്യാര്‍ഥികളില്‍ ആത്മീയത വളര്‍ത്താനാണ് സ്‌കൂളുകളില്‍ സരസ്വതി പ്രതിമ സ്ഥാപിക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. യോഗത്തിന്റെ പശ്ചാത്തലത്തിൽ 582 വിദ്യാലയങ്ങളിൽ സരസ്വതി പ്രതിമ സ്ഥാപിക്കും. ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഏകദേശം 2.5 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നുണ്ടെന്നാണ് കണക്ക്.

കോഴിക്കോടും മലപ്പറത്തും കടല്‍ ഉള്‍വലിയുന്നു... കനത്ത മഴ, ജാഗ്രതാ നിര്‍ദ്ദേശം

ശനിയാഴ്ചകളില് ബാഗ്,പുസ്തക രഹിത സ്കൂളുകളാണുണ്ടാവുക. അന്നേ ദിവസം ഭഗത്സിംഗ്, അബ്ദുള്‍ കലാം ആസാദ്, ഗുരു നാനാക്‌ദേവ് എന്നിവരുടെ ജീവിതത്തെ കുറിച്ച് പറയുന്ന ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കണമെന്നാണ് കോർപ്പറേഷന്റെ നിർദേശം. കൂളുകളുടെ പ്രവേശന കവാടത്തില്‍ സരസ്വതി പ്രതിമകള്‍ വയ്ക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് അനുഗ്രഹത്തോടൊപ്പം പഠനത്തില്‍ കൂടുതല്‍ ഊര്‍ജസ്വലതയും ലഭിക്കുമെന്ന് ഹരിനഗര്‍ കൗണ്‍സിലറായ അനാമിക മിതിലേഷ് അറിയിച്ചു.

school

ഇവിടെ പഠിക്കുന്ന കുട്ടികളിൽ മിക്കവരും മോശം സാമ്പത്തിക സ്ഥിതിയിലുള്ളവരായതിനാല്‍ അവര്‍ക്ക് വീടുകളില്‍ നിന്ന് പഠനത്തിനാവശ്യമായ പ്രചോദനം ലഭിക്കാറില്ല. അതേസമയം എല്ലാ ജനുവരി, ഫെബ്രുവരി മാസങ്ങളിലും വസന്തപഞ്ചമി ആഘോഷങ്ങള്‍ക്കുള്ള അനുമതിയും ഭരണകൂടം നല്‍കും. എന്നാൽ സരസ്വതി പ്രതിമ സ്ഥാപിക്കാൻ പ്രത്യേകം ഫണ്ട് അനുവദിക്കില്ല.

വിനോദ പരിപാടികള്‍ ഉള്‍പ്പെടുത്തി പഠനം ലഘൂകരിക്കുന്നതിനായി എല്ലാ സ്‌കൂളുകളിലും ശനിയാഴ്ച ചരിത്ര സിനിമകളുടെ പ്രദര്‍ശനങ്ങള്‍ നടത്തും. ഇതിനായി എല്ലാ സ്‌കൂളുകളിലും പ്രൊജക്ടറുകള്‍ വിതരണം ചെയ്യും. ശാസ്ത്രം, സാഹിത്യം, മതം, ചരിത്രം എന്നിവയെ കുറിച്ച് അറിവ് നേടുന്നതിനായി ഇത്തരം സിനിമകള്‍ വിദ്യാര്‍ഥികളെ സഹായിക്കുമെന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ ഭൂപേന്ദര്‍ ഗുപ്ത പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
SDMC to install idols of goddess Saraswati in schools to 'motivate' students

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്