കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഏറ്റവും മലിനമാക്കപ്പെട്ട കടല്‍ത്തീരം കേരളത്തിലും മുംബൈയിലും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മലിനമാക്കപ്പെട്ട കടത്തീരവും കടലും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ആല്‍ഫ്രഡ് വെങ്ങര്‍ ഇന്‍സ്റ്റിറ്റിയൂട്ടും മറൈന്‍ റിസര്‍ച്ച് ജര്‍മനിയും ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. 1,237 സൈന്റിഫിക് പഠനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തി.

കടല്‍ത്തീരത്തിനടത്തും തീരത്തും പ്ലാസ്റ്റിക്കും അനുബന്ധ മാലിന്യങ്ങളും നിറഞ്ഞ പ്രദേശങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. ഇവയില്‍ ഒന്നാംസ്ഥാനം മുംബൈയ്ക്കാണ്. കേരള തീരവും അന്തമാന്‍ നിക്കോബാര്‍ ഐലന്റും അടുത്തടുത്തുണ്ട്. മുംബൈയിലെ തീരങ്ങള്‍ അതീവ മലിനമാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.

kappadbeach

സ്‌ക്വയര്‍മീറ്റര്‍ പ്രദേശത്ത് ശരാശി 68.83 ഇനം മാലിന്യങ്ങളാണ് കണ്ടെടുത്തത്. മുംബൈയിലെ ജുഹു, വെര്‍സോവ, ദാദര്‍, ആക്‌സ തുടങ്ങിയ ബീച്ചുകളെല്ലാം മലിനീകരിക്കപ്പെട്ടുകഴിഞ്ഞു. മതപരമായ ചടങ്ങുകള്‍, പ്ലാസ്റ്റിക് മാലിന്യത്തിന്റെ ആധിക്യം, തദ്ദേശവാസികള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ തുടങ്ങിയവയെല്ലാം കടല്‍ത്തീരത്തെ മലിനമാക്കുന്നു.

ലോകമെമ്പാടും 8 മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് ആണ് വര്‍ഷാവര്‍ഷം കടലിലെത്തുന്നത്. ഇവ കൂടാതെ പേപ്പറുകള്‍, ഗ്ലാസ്, റബ്ബര്‍, മരം, മെറ്റല്‍, സെറാമിക് തുടങ്ങിയ മാലിന്യങ്ങളും കടലില്‍ തള്ളുന്നുണ്ട്. ഇന്ത്യയ്ക്കു പുറമേ, ചൈന, ജപ്പാന്‍, ഇന്തോനേഷ്യ, മലേഷ്യ, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, യുഎസ്, യൂറോപ്പ് തുടങ്ങി ആള്‍പ്പാര്‍പ്പില്ലാത്തിടത്തുപോലും കടലില്‍ മാലിന്യങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

English summary
Sea near Mumbai among the most polluted in the world: Global study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X