രാജ്യത്ത് ഇന്ന് രണ്ടാം വട്ട കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍, 13 മുതൽ വാക്സിൻ സംസ്ഥാനങ്ങൾക്ക്
ദില്ലി: രണ്ടാം വട്ട കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ രാജ്യത്ത് പുരോഗമിക്കുന്നു. രാജ്യത്തെ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായിട്ടാണ് കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടക്കുന്നത്. ഡിസംബര്‍ 28, 29 തിയ്യതികളിലായി രാജ്യത്ത് എട്ട് ജില്ലകളില്‍ ഡ്രൈ റണ്‍ നടത്തിയിരുന്നു. ജനുവരി 2ാം തിയ്യതി രാജ്യത്ത 74 ജില്ലകളിലും ഡ്രൈ റണ്‍ നടന്നു.
ഇക്കുറി ഹരിയാന, ഉത്തര്‍ പ്രദേശ്, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ ഉണ്ടായിരിക്കില്ല. നേരത്തെ ഈ സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലും ഡ്രൈ റണ്‍ നടത്തിയതിനാലാണ് ഇന്നത്തെ ഡ്രൈ റണ്ണില്‍ ഉള്‍പ്പെടുത്താത്തത്. 13ം തിയ്യതി മുതല്‍ രാജ്യം കൊവിഡ് വാക്‌സിന്‍ വിതരണത്തിന് സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് അവസാന വട്ട വിലയിരുത്തല്‍ എന്ന നിലയ്ക്ക് രാജ്യത്ത് എല്ലായിടത്തും കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ സംഘടിപ്പിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ തമിഴ്‌നാട്ടിലെത്തി കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നേരിട്ട് വിലയിരുത്തി. രണ്ടാം ഘട്ട കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ വിജയകരമായി തന്നെ പൂര്‍ത്തായിക്കിയിരിക്കുകയാണ്.
ആദ്യഘട്ട വിതരണത്തിനുളള വാക്‌സിന്‍ ദില്ലിയില്‍ ഇന്നലെ രാത്രിയോടെ എത്തിയിട്ടുണ്ട്. കേരളത്തിലെ 14 ജില്ലകളിലും കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. ആദ്യഘട്ടത്തില്‍ കേരളത്തിലെ നാല് ജില്ലകളില്‍ മാത്രമായിരുന്നു ഡ്രൈ റണ്‍ നടത്തിയത്. കേരളത്തില്‍ കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് വ്യാപനം കൂടുതലുളള സംസ്ഥാനം എന്ന നിലയ്ക്ക് 5 ലക്ഷം വാക്‌സിന്‍ കേരളം ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.