കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം തരംഗത്തില്‍ ദില്ലിയില്‍ പൊട്ടിപ്പുറപ്പെട്ടത് ഡെല്‍റ്റ വകഭേദം, പുതിയ പഠനം പറയുന്നത്

Google Oneindia Malayalam News

ദില്ലി: രണ്ടാം തരംഗത്തില്‍ ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുമായി ബന്ധപ്പെട്ട് നിര്‍ണായക പഠനം പുറത്തുവന്നിരിക്കുകയാണ്. രണ്ടാം തരംഗ സമയത്ത് ദില്ലിയില്‍ ഏറ്റവും കുടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഡെല്‍റ്റ വകഭേദത്തിലുള്ള വൈറസാണ്. വന്‍ വ്യാപനശേഷിയുള്ള വൈറസ് വകഭേദം എന്നത് മാത്രമല്ല, ഇവ കൊറോണ വൈറസിന്റെ വ്യത്യസ്ത വകഭേദം മുമ്പ് ബാധിച്ച വ്യക്തികളെ വീണ്ടും ബാധിച്ചേക്കാമെന്നാണ് പുതിയ പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്. സയന്‍സ് എന്ന ജേണലില്‍ പങ്കുവച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

covid

SARS - CoV-2 വിന്റെ ആദ്യ തരംഗത്തില്‍ ഇന്ത്യയിലുടനീളം രോഗം വ്യാപിച്ചിരുന്നു, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പ്രാരംഭ ഫലങ്ങള്‍ അഞ്ചില്‍ ഒരാള്‍ (21 ശതമാനം) മുതിര്‍ന്നവരിലും നാലില്‍ ഒരാള്‍ (25 ശതമാനം) 10 മുതല്‍ 17 വയസ് പ്രായമുള്ള കൗമാരക്കാരിലും രോഗം ബാധിച്ചിരുന്നു. ഇന്ത്യയിലെ വലിയ നഗരങ്ങളില്‍ ഈ കണക്കുകള്‍ വളരെ കൂടുതലായിരുന്നു: ഫെബ്രുവരി 2021 ആയപ്പോഴേക്കും ദില്ലിയിലെ പകുതിയിലധികം പേര്‍ക്കും (56 ശതമാനം) രോഗം ബാധിച്ചതായി കരുതപ്പെടുന്നു.

2020 മാര്‍ച്ചിലാണ് ദില്ലിയില്‍ ആദ്യത്തെ കോവിഡ് -19 ന്റെ കേസ് കണ്ടെത്തിയത്. പിന്നീട് ജൂണ്‍, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളില്‍ കേസുകള്‍ വലിയ രീതിയിലേക്ക് ഉയര്‍ന്നിരുന്നു. 2020 നവംബറില്‍ ഏകദേശം 9,000 പ്രതിദിന കേസുകളില്‍ എത്തിയ ശേഷം, പുതിയ അണുബാധകള്‍ ക്രമാനുഗതമായി കുറഞ്ഞിരുന്നു. 2020 ഡിസംബറിനും മാര്‍ച്ച് 2021 നും ഇടയില്‍ വളരെ കുറച്ച് കേസുകള്‍ മാത്രമാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

നടന്‍ സുരേഷ് ഗോപി പ്രസിഡന്റ് ആവുമോ? പ്രചരണത്തിന് പിന്നിലെ കാരണം എന്ത്; കെ സുരേന്ദ്രന്‍ പറയുന്നുനടന്‍ സുരേഷ് ഗോപി പ്രസിഡന്റ് ആവുമോ? പ്രചരണത്തിന് പിന്നിലെ കാരണം എന്ത്; കെ സുരേന്ദ്രന്‍ പറയുന്നു

എന്നാല്‍ 2021 ഏപ്രിലില്‍ സ്ഥിതി ആകെ മാറി മറിഞ്ഞു, മാര്‍ച്ച് 31 നും ഏപ്രില്‍ 16 നും ഇടയില്‍ ഏകദേശം 2,000 മുതല്‍ 20,000 വരെ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രികളിലെയും ഐസിയു പ്രവേശനത്തിലെയും ദ്രുതഗതിയിലുള്ള വര്‍ദ്ധനവ്, ആരോഗ്യ സംവിധാനത്തിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ദൈനംദിന മരണങ്ങള്‍ മുമ്പത്തെക്കാള്‍ മൂന്നിരട്ടി കൂടുതലായി. വലിയ രീതിയിലുള്ള വര്‍ദ്ധനവാണ് ദില്ലിയില്‍ ആ സമയത്ത് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘം ജീനോമിക്, എപ്പിഡെമോളജിക്കല്‍ ഡാറ്റ ഉപയോഗിച്ചാണ് ഈ പഠനം പുറത്തുവിട്ടത്. നാഷണല്‍ സെന്റര്‍ ഓഫ് ഡിസീസ് കണ്‍ട്രോള്‍, സി എസ്‌ ഐ ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി, ഇന്ത്യ, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി, ലണ്ടന്‍, ലണ്ടന്‍, ഇംപീരിയല്‍ കോളേജ് , ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റി എന്നിവര്‍ ഈ പഠനത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തില്‍ നടത്തിയ സിറോ പ്രിവിലന്‍സ് സര്‍വേയില്‍ ഉയര്‍ന്ന സിറോ പോസിറ്റിവിറ്റി കാണിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു. 18 വയസിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 4429 സാമ്പിളുകളില്‍ 3659 എണ്ണം പോസിറ്റീവ് ആണ്. ഈ വിഭാഗത്തിലെ സീറോ പ്രിവലന്‍സ് 82.6 % ആണ്.

Recommended Video

cmsvideo
9246 New Covid Positive Cases In Kerala

18 വയസ്സിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തില്‍ ആന്റിബോഡിയുടെ അളവ് ഉയര്‍ന്നതാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഇത് സ്വാഭാവിക അണുബാധയിലൂടെയോ കോവിഡ് പ്രതിരോധ കുത്തിവയ്പ്പിലൂടെയോ സംഭവിച്ചേക്കാം. കേരളത്തിലെ ഉയര്‍ന്ന തോതിലുള്ള കോവിഡ് വാക്സിനേഷന്‍ കവറേജ് കണക്കിലെടുക്കുമ്പോള്‍, സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്റെ ഗണ്യമായ സംഭാവന ഈ നിലയിലുള്ള ആന്റിബോഡി വ്യാപനത്തിന് കാരണമായേക്കാമെന്നും ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു.

English summary
Second wave erupted in Delhi is Delta variant, herd immunity difficult; Study Says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X