ശശികലയെ കാത്തിരിയ്ക്കുന്നത് നിര്‍ണ്ണായക വിധി; തമിഴകം കുലുങ്ങും, സുരക്ഷ ശക്തം

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിധി പ്രസ്താവിക്കാനിരിക്കെ തമിഴ്‌നാട്ടില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഗ്രീന്‍വേ റോഡിലുള്ള മുഖ്യമന്ത്രിയുടെ വസതി, രാജ്ഭവന്‍, ശശികലയെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ പാര്‍പ്പിച്ചിട്ടുള്ള കൂവത്തൂര്‍ റിസോര്‍ട്ട്, മുന്‍പില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Read: തന്ത്രം ഫലിച്ചു, ആമിര്‍ ഖാന്റെ ദംഗല്‍ റെക്കോഡ് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ പൊട്ടിച്ചെറിഞ്ഞു!

ഏറെക്കാത്തിരുന്ന വിധി സുപ്രീം കോടതി ചൊവ്വാഴ്ച പുറത്തുവരാനിരിക്കെ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയും തമ്മിലുള്ള അധികാര പോരാട്ടത്തിനും നിര്‍ണ്ണായക അന്ത്യം പ്രതീക്ഷിക്കാം. നിയമസഭ വിളിച്ചു ചേര്‍ക്കണമെന്നും ശശികലയ്ക്കും പനീര്‍ശെല്‍വത്തിനും ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും അറ്റോര്‍ണി ജനറല്‍ തമിഴ്‌നാട് ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

 ശിക്ഷ വിധിച്ചാല്‍

ശിക്ഷ വിധിച്ചാല്‍

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല കുറ്റക്കാരിയെന്ന് വിധിയ്ക്കുന്നതോടെ മുഖ്യമന്ത്രി പദത്തിലെത്തുന്നതിനുള്ള ശശികലയുടെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാവും. ജയലളിതയുടെ നിര്യാണത്തോടെ അധികാരവടംവലികള്‍ നടത്തിയ ശശികലയുടെ രാഷ്ട്രീയ ജീവിത്തിനേല്‍ക്കുന്ന തിരിച്ചടി കൂടിയായിരിക്കും കര്‍ണ്ണാടക സര്‍ക്കാരിന്റെ ഹര്‍ജിയിലുള്ള സുപ്രീം കോടതി വിധി.

വിധിയില്‍ തമിഴകം കുലുങ്ങും

വിധിയില്‍ തമിഴകം കുലുങ്ങും

സുപ്രീം കോടതി അഭിഭാഷകരായ പിസി ഘോസ്, എകെ റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് 21 വര്‍ഷം പഴക്കമുള്ളതും മുന്‍മുഖ്യമന്ത്രി ജയലളിത ഉള്‍പ്പെട്ടതുമായി അനധികൃത സ്വത്തുസമ്പാദനക്കേസിന്റെ വിധി ചൊവ്വാഴ്ച രാവിലെ 10. 30ന് പുറപ്പെടുവിയ്ക്കുക. ജയലളിതയുടെ നിര്യാണത്തോടെ കേസില്‍ നേരത്തെ പ്രതിചേര്‍ക്കപ്പെട്ട വ്യക്തിയായി ശശികലയാണ് അവശേഷിയ്ക്കുന്നത്.

കര്‍ണ്ണാടക പിന്നോട്ടില്ല

കര്‍ണ്ണാടക പിന്നോട്ടില്ല

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി ജയലളിതയെയും ശശികലയെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ നീക്കത്തെ ചോദ്യം ചെയ്ത് കര്‍ണ്ണാടക സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.

 സുരക്ഷ ശക്തം

സുരക്ഷ ശക്തം

63 കോടിയുടെ അനധികൃത സ്വത്തുമ്പാദനക്കേസില്‍ സുപ്രീം കോടതി വിധി വരാനിരിക്കെ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവുന്നത് തടയുന്നതിന് പൊലീസ് കനത്ത ജാഗ്രതയിലാണ്, രാജ്ഭവന്‍, ശശികലയെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ താമസിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ട്, മുഖ്യമന്ത്രിയുടെ വസതി എന്നിവയ്ക്ക് മുമ്പിലും കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

പിടിയില്‍ നിന്ന് രക്ഷപ്പെട്ട്

പിടിയില്‍ നിന്ന് രക്ഷപ്പെട്ട്

ശശികല കൂവത്തൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിട്ടുള്ള എംഎല്‍എഎമാരില്‍ ഒരാള്‍ റിസോര്‍ട്ടില്‍ നിന്ന് ചൊവ്വാഴ്ച രക്ഷപ്പെട്ടിരുന്നു. സര്‍ക്കാര്‍ രൂപികരിക്കുന്നതിന് തന്നെ പിന്തുണയ്ക്കുന്നതിന് വേണ്ടി തടവിലാക്കിയ എംഎഎല്‍എമാരില്‍ ഒരാളായ ശരവണനാണ് കേസില്‍ വിധി വരാനിരിക്കെ നാടകീയമായി രക്ഷപ്പെട്ടിട്ടുള്ളത്. ദക്ഷിണ മധുരയില്‍ നിന്നുള്ള നിയമസഭാംഗമാണ് ശരവണന്‍.

ഉറപ്പ് ഒപിഎസിന് പിന്തുണയും

ഉറപ്പ് ഒപിഎസിന് പിന്തുണയും

ശശികല ക്യാമ്പിനൊപ്പം തിങ്കളാഴ്ച വരെ ഉണ്ടായിരുന്ന ശരവണന്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീം കോടതി വിധി വരാനിരിക്കെ ഒപിഎസ് ക്യാമ്പിലെത്തിയിട്ടുള്ളത്. ഇതോടെ എട്ട് എംഎല്‍എമാരും 12 എംപിമാരുമാണ് ഒപിഎസ് പക്ഷത്തുള്ളത്. നേരത്തെ 134 എംഎഎല്‍മാരുടെ പിന്തുണ തനിയ്ക്കുണ്ടെന്ന് ശശികല അവകാശപ്പെട്ടിരുന്നുവെങ്കിലും നിലവില്‍ 118 എംഎല്‍എമാര്‍ മത്രമാണ് റിസോര്‍ട്ടില്‍ അവശേഷിയ്ക്കുന്നത്.

English summary
Security has been stepped up across Tamil Nadu as a precautionary measure ahead of the verdict in the disproportionate assets case likely to be announced on Tuesday.
Please Wait while comments are loading...