സോനുനിഗത്തിനും ബിജെപി നേതാക്കള്‍ക്കും ഭീഷണി!! സുരക്ഷയൊരുക്കി പൊലീസ്, പിന്നിൽ പാക് ഭീകരസംഘടന!

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ഗായകന്‍ സോനു നിഗത്തിനും ബിജെപി നേതാക്കൾക്കും ഭീഷണി സന്ദേശം. സോനു നിഗത്തിനും ബിജെപി എംഎൽ‍എമാരായ രാം കദം, ആഷിഷ് ഷേലർ എന്നിവർക്കാണ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. ഭീഷണിയെയക്കുറിച്ച് വിവരം നൽകിയ മഹാരാഷ്ട്ര സ്റ്റേറ്റ് ഇന്റലിജൻ‍സാണ് മൂന്ന് പേരെയും അറിയിച്ചിട്ടുള്ളത്. പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടനയാണ് ഭീഷണിയ്ക്ക് പിന്നിലുള്ളത്. അതേസമയം പാക് ഭീകരസംഘടന ലഷ്കർ ഇ ത്വയ്ബയാണ് ഇതിന് പിന്നിലെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തോടെ സോനു നിഗത്തിനും രണ്ട് ബിജെപി എംഎൽഎമാര്‍ക്കും മുംബൈ പോലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന സർ‍ക്കാർ വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മുസ്ലിം പള്ളികളിലെ ബാങ്കുവിളിയ്ക്കെതിരെയയായിരുന്നു സോനു നിഗത്തിന്റെ പ്രസ്താവന. പള്ളികളില്‍ നിന്ന് രാവിലെ തന്നെ ബാങ്ക് വിളിയ്ക്കുന്നത് തന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നെന്നാണ് സോനു നിഗം പറഞ്ഞത്.

-sonu-nigam

മുസ്ലീം അല്ലാത്ത താൻ ദിവസവും ഉറക്കം ഉണരുന്നത് ബാങ്കുവിളി കേട്ടിട്ടാണ്. ഇത് തന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നുവെന്നും താരം ട്വീറ്റിൽ‍ കുറിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിലായിരുന്നു വിവാദ സംഭവം. സോനു നിഗത്തിന്റെ ട്വീറ്റിനെതിരെ പലരും രംഗത്തെത്തിയത് വന്‍ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. മഹാരാഷ്ട്രയിലെ രണ്ട് തീപ്പൊരി നേതാക്കളാണ് ഭീഷണിയുള്ള രണ്ട് ബിജെപി എംഎൽഎമാർ.

English summary
e Maharashtra State Intelligence Department on Monday issued an advisory of threat to singer Sonu Nigam and two Bharatiya Janata Party (BJP) MLAs, Ram Kadam and Ashish Shelar.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്