കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷാ വിഷയം; 2 വർഷത്തേക്ക് കോൾ റെക്കോഡുകൾ സൂക്ഷിക്കണമെന്ന് ഫോൺ കമ്പനികളോട് കേന്ദ്രം

Google Oneindia Malayalam News

ദില്ലി; യൂനിഫൈഡ് ലൈസൻസ് എഗ്രിമെന്റ് ഭേദഗതി ചെയ്ത് ടെലികോം വകുപ്പ്. ഇതുപ്രകാരംടെലികോം, ഇൻറർനെറ്റ് സേവന ദാതാക്കളോടും മറ്റ് എല്ലാ ടെലികോം ലൈസൻസികളോടും വാണിജ്യ, കോൾ വിശദാംശ രേഖകൾ കുറഞ്ഞത് രണ്ട് വർഷമെങ്കിലും നിലനിർത്താൻ വകുപ്പ് ആവശ്യപ്പെട്ടു. നേരത്തേ ഇത് ഒരു വർഷമായിരുന്നു സൂക്ഷിച്ചിരുന്നത.് ഒന്നിലധികം സുരക്ഷാ ഏജൻസികളിൽ നിന്നുള്ള അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിലാണ് തിരുമാനമെന്ന് വകുപ്പ് അറിയിച്ചു.

എല്ലാ കോൾ ഡീറ്റെയിൽസ് ,എക്സ്ചേഞ്ച് ഡീറ്റെയിൽ റെക്കോർഡുകൾ, ഐപി ഡീറ്റെയിൽസ് റെക്കോഡ് എന്നിവ രണ്ട് വർഷത്തേക്ക് അല്ലേങ്കിൽ അല്ലെങ്കിൽ സുരക്ഷാ കാരണങ്ങളാൽ സൂക്ഷ്മപരിശോധനക്കായി സർക്കാർ വ്യക്തമാക്കുന്നത് വരെ സൂക്ഷിച്ച് വെയ്ക്കണമെന്നതാണ് നിർദ്ദേശം.ഇൻറർനെറ്റ് സേവന ദാതാക്കൾ രണ്ട് വർഷത്തേക്ക് സാധാരണ ഐപി വിശദാംശ റെക്കോർഡിന് പുറമേ ഇന്റർനെറ്റ് ടെലിഫോണിയുടെ വിശദാംശങ്ങളും സൂക്ഷിക്കേണ്ടതുണ്ടെന്നും വകുപ്പിന്റെ നിർദ്ദേശത്തിൽ പറയുന്നു.

 smartphone-1583726916-1602613225.j

Recommended Video

cmsvideo
രാജ്യത്ത് വൻ ഭീഷണി..ഒമിക്രോൺ പിടിച്ചുനിർത്താനായില്ലെങ്കിൽ വൻ ദുരന്തം

ഇതൊരു സാധാരണ നടപടി ക്രമമാണ്. മിക്ക അന്വേഷണങ്ങളും പൂർത്തിയാകാൻ കൂടുതൽ സമയമെടുക്കുന്നതിനാൽ ഒരു വർഷത്തിന് ശേഷവും ഡാറ്റ ആവശ്യമാണെന്ന് പല സുരക്ഷാ ഏജൻസികളും തങ്ങളോട് ആവശ്യപ്പട്ടിരുന്നു. എല്ലാ സേവന ദാതാക്കളുമായും തങ്ങൾ ചർച്ച നടത്തിയിട്ടുണ്ട്. വിവരങ്ങൾ സൂക്ഷിക്കാൻ തയ്യാറാണെന്ന് അവർ അറിയിച്ചിട്ടുണ്ട്, മുതിർന്ന ടെലികോം വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.വിശദാംശങ്ങൾ കുറഞ്ഞത് 12 മാസമെങ്കിലും സൂക്ഷിക്കാൻ സർക്കാർ കമ്പനികളോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഇത് 18 മാസം വരെ സൂക്ഷിക്കുക എന്നതാണ് മാനദണ്ഡമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കോൾ വിശദാംശങ്ങൾ ഒഴിവാക്കുമ്പോൾ അത് ചെയ്യുന്ന ലെയ്‌സൺ ഓഫീസിനെയോ അറിയിക്കും. ശരിയായ നിയമപരമായ മാർഗങ്ങളിലൂടെ എന്തെങ്കിലും അധിക അഭ്യർത്ഥനകൾ വന്നാൽ മാത്രമേ വിവരങ്ങൾ നിലനിർത്തുകയുള്ളൂ. അല്ലേങ്കിൽ 45 ദിവസത്തിനുള്ളിൽ തന്നെ വിവരങ്ങൾ ചെയ്യാറുണ്ടെന്ന് ടെലികോം സേവന ദാതാക്കൾ വ്യക്തമാക്കി.

ഈ ഡാറ്റ ഏറ്റവും കൂടുതൽ, ആരാണ് ആരെയാണ് വിളിച്ചത്, കോളിന്റെ ദൈർഘ്യം എന്തായിരുന്നു, തുടങ്ങിയ കാര്യങ്ങൾ ഒരു എക്സെൽ ഷീറ്റിൽ ഒരു ലിസ്റ്റ് പോലെ ടെക്സ്റ്റ് ഫോർമാറ്റിലാണ് സൂക്ഷിക്കുക. അതുകൊണ്ട് തന്നെ ഇവ സൂക്ഷിക്കുന്നതിന് അധിക ചെലവുകൾ വരില്ലെന്ന് ടെലികോം കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു.ആഗോളതലത്തിൽ, അധികാരപരിധി അനുസരിച്ച് ഈ ഡാറ്റ ആറ് മാസം മുതൽ രണ്ട് വർഷം വരെ സൂക്ഷിക്കുക എന്നതാണ് മാനദണ്ഡമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Security issue; Center tells phone companies to keep call records for 2 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X