കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുര്‍രേഖ കാണിച്ച് കെജ്രിവാള്‍;തനിക്ക് സുരക്ഷവേണ്ട

  • By Aswathi
Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് കൂടുതല്‍ സൗകര്യവും വിശാലവുമായ ബംഗ്ലാവ് സര്‍ക്കാര്‍ അദ്ദേഹത്തിനുള്ള ഔദ്യോഗിക വസതിയായി കണ്ടെത്തിയത്. എന്നാല്‍ അത് കെജ്രിവാള്‍ നിരസിച്ചത് വലിയ ചര്‍ച്ചയ്ക്കിടയാക്കി.

ഔദ്യോഗിക ബംഗ്ലാവ് വേണ്ടെന്ന് വച്ച കെജ്രിവാള്‍ പിന്നീട് അഞ്ച് മുറികളുള്ള ഒരു ഫഌറ്റിലേക്ക് മാറാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സുഹൃത്തുക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആ തീരുമാനവും മാറ്റിവച്ചു. കെജ്രിവാളിനോട് സുരക്ഷയെ കുറിച്ച് ചോദിക്കുന്നവരോട് അദ്ദേഹം തന്റെ ഉള്ളം കൈ ഉയര്‍ത്തി കാണിച്ചുപറയും തനിക്ക് ആയുര്‍രേഖയുണ്ടെന്ന്.

kejriwal

ദില്ലിയില്‍ തനിക്ക് പ്രത്യേക സുരക്ഷ വേണ്ടെന്ന് പറഞ്ഞ കെജ്രിവാളിനോട് അതിന്റെ കാരണ ചോദിച്ചപ്പോള്‍ അദ്ദേഹം തന്റെ കൈരേഖ കാണിച്ചു. എന്നിട്ട് പറഞ്ഞു. 'എന്റെ ആയുരേഖ വളരെ ശക്തമാണ്. അതിനാല്‍ എനിക്കൊന്നും സംഭവിക്കില്ല'.

പാര്‍ട്ടിക്കരും സുഹൃത്തുക്കളും എതിര്‍പ്പ് പ്രകടിപ്പിച്ചതുകൊണ്ടാണ് ഫഌറ്റ് വേണ്ടെന്ന് വച്ചത്. അവരുടെ എതിര്‍പ്പിനെ അവഗണിക്കന്‍ കഴിയില്ല. വിശ്വാസം കൂത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമായതുകൊണ്ടാണ് താന്‍ ഫഌറ്റിലേക്ക് താമസം മാറാതിരുന്നത്. കെജ്രിവാള്‍ വ്യക്തമാക്കി.

രാജ്യത്തെ വിഐപി പരിഗണനയെയും കെജ്രിവാള്‍ വിമര്‍ശിച്ചു. തനിക്കൊരു അവസരം കിട്ടുകയാണെങ്കില്‍ വിഐപിപരിഗണന രാജ്യത്തിന് നിന്ന് തുടച്ചുമാറ്റും. ചുവന്ന ബീക്കണ്‍ പണ്ട് ബ്രിട്ടീഷുകാര്‍ കൊണ്ടുവന്നതാണ്. അവരിവിടെനിന്ന് പോയിട്ടും ചുവന്ന ബീക്കണ്‍ ബാക്കിയായി. കെജ്രിവാള്‍ പറഞ്ഞു.

English summary
Terming the use of red beacon as a legacy of British rule in India, Delhi Chief Minister Arvind Kejriwal today said he will try to abolish the VIP culture wherever he gets a chance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X