തൊഴിലില്ലായ്മ പരിഹരിക്കപ്പെടുന്നു!! മോദിയുടെ വാഗ്ദാനം സത്യമായി!! മുദ്ര യോജന വിജയകരം!!

  • By: Nitin Mehta and Pranav Gupta
Subscribe to Oneindia Malayalam

ഇന്ത്യന്‍ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണെന്നാണ് ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡിവലപ്പിങ് സൊസൈറ്റി അടുത്തിടെ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എല്ലാ വര്‍ഷവും പഠനം പൂര്‍ത്തിയാക്കി തൊഴില്‍ തേടി ഇറങ്ങുന്ന ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നത് മോദി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.

മുദ്രായോജന എന്ന പദ്ധതി ആരംഭിച്ചത് ഇങ്ങനെയായിരുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന് മാത്രമല്ല, സ്വയം തൊഴിലിന് അവസരം നല്‍കുക എന്നത് കൂടിയാണ് മുദ്ര യോജന എന്ന പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ചെറുകിട സംരംഭങ്ങളെയും പുതിയ സംരംഭകരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് മുദ്ര യോജനയുടെ പ്രധാന ലക്ഷ്യം.

mudra yojna

2015ലെ കേന്ദ്ര ബജറ്റിലാണ് പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. ഇതേ വര്‍ഷം ഓഗസ്റ്റിലാണ് പ്രധാനമന്ത്രി പദ്ധതി സ്ഥാപിച്ചത്. രണ്ടു വര്‍ഷത്തിനുള്ളില്‍ മുദ്ര യോജന പദ്ധതിക്കുണ്ടായ പുരോഗമനത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. മൈക്രോ യൂണിറ്റ്‌സ് ഡി വലപ്‌മെന്റ് ആന്‍ഡ് റീ ഫിനാന്‍സിങ് ഏജന്‍സി എന്നതിന്റെ ചുരുക്ക രൂപമാണ് മുദ്ര. ചെറുകിട സംരംഭകര്‍ക്ക് വായ്പ നല്‍കിയിരിക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്കും ബാങ്ക് ഇതര സാമ്പത്തിക കോര്‍പ്പറേഷനുകള്‍ക്കു ധനസാഹായം നല്‍കും.

എന്‍എസ്എസ് ഒയുടെ 2013ലെ റിപ്പോര്‍ട്ട് പ്രകാരം അഞ്ച് കോടി ചെറുകിട സംരംഭങ്ങളാണ് രാജ്യത്തുള്ളത്. ഈ പദ്ധതി പ്രകാരം മൂന്ന് കാറ്റഗറിയില്‍ ധനസഹായത്തിനായി അപേക്ഷിക്കാവുന്നതാണ്. 50,000 രൂപ മുതലുള്ള ശിശു ലോണ്‍, 50,000 മുതല്‍ 5 ലക്ഷം വരെയുള്ള തരുണ്‍ ലോണ്‍, അഞ്ച് ലക്ഷത്തിന് മുകളിലുള്ള മധൂര്‍ ലോണ്‍.

ചെറുകിട സംരംഭകര്‍ അല്ലെങ്കില്‍ ഒറ്റ വ്യക്തി ഉള്‍പ്പെട്ട സംരംഭം എന്നിവയ്ക്കാണ് മുദ്ര പദ്ധതിയുടെ ഗുണങ്ങള്‍ ലഭിക്കുന്നത്. ചെറിയ കട നടത്തുന്നവര്‍, പഴം, പച്ചക്കറി കച്ചവടക്കാര്‍, ചെറിയ വര്‍ക്ക് ഷോപ്പ് നടത്തുന്നവര്‍ എന്നിവരെ മുദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മുദ്ര യോജന പദ്ധതിക്ക് പുരോഗതി ഉണ്ടെന്നാണ് വിവരങ്ങള്‍. 2016-17 ല്‍ നാല് കോടി ലോണാണ് മുദ്ര പദ്ധതി വഴി നല്‍കിയിരിക്കുന്നത്. 2015-16ല്‍ 3.5 കോടിയായിരുന്നു ഇത്. 36 ശതമാനം ലോണും എടുത്തിരിക്കുന്നത് പുതിയ സംരംഭകരാണെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നു.

സ്ത്രീകളുടെ ഉന്നമനം കൂടി ലക്ഷ്യമിട്ടാണ് മുദ്ര പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ മുദ്ര ലോണിലെ അഞ്ച് ലോണില്‍ നാലെണ്ണം വനിത ഉപഭോക്താക്കള്‍ക്കാണ് അനുവദിച്ചിരിക്കുന്നത്. ശിശു വിഭാഗത്തിലാണ് 90 ശതമാനം ലോണും നല്‍കിയിരിക്കുന്നത്. ചെറുകിട സംരംഭകരിലേക്ക് പദ്ധതി എത്തിക്കുന്നതില്‍ വിജയിച്ചതിന്റെ സൂചനയാണിത്. ഒറ്റ വ്യക്തി നേതൃത്വം നല്‍കുന്ന സംരംഭങ്ങള്‍ക്കായിരുന്നു ലോണ്‍ നല്‍കിയിരുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ ഫോക്കസ് ചെയ്യുന്നത് വിജയകരമായ സംരംഭങ്ങള്‍ നടത്തുന്നവര്‍ക്ക് അത് വിപുലമാക്കുന്നതിന് വേണ്ടി ലോണ്‍ നല്‍കുന്നതിനാണ്.

പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നുള്ളവരാണ് മുദ്ര യോജനയുടെ ഗുണഭോക്താക്കളില്‍ പകുതിയിലേറെപ്പേരും. ഒബിസി വിഭാഗത്തില്‍ നിന്ന് 35 ശതമാനം പേരും പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് 20 ശതമാനം പേരും ട്രൈബല്‍ വിഭാഗത്തില്‍ നിന്ന് 5 ശതമാനം പേരും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. സ്വയം തൊഴില്‍ ചെയ്യുന്നതിനും ബിസിനസിനും വായ്പകള്‍ ലഭിക്കുന്നതിലൂടെ ഈ വിഭാഗത്തിലുള്ളവരെയും തൊഴില്‍ ദാതാക്കളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പ്രാദേശിക തലത്തില്‍ സ്വയം തൊഴില്‍ വളര്‍ത്തുന്നതിനും ചെറുകിട സംരംഭങ്ങളെ തൊഴില്‍ സൃഷ്ടിക്കുന്ന ഉപകരണങ്ങളാക്കി മാറ്റുന്നതിനുമുള്ള മോദി സര്‍ക്കാരിന്റെ ശ്രമമാണ് മുദ്ര പദ്ധതി.

(റാനിറ്റി കണ്‍സള്‍ട്ടിങ് ആന്‍ഡ് റിസേര്‍ച്ച് മാനേജിങ് പാര്‍ട്‌നര്‍ ആണ് നിതിന്‍ മേത്ത. പ്രണവ് ഗുപ്ത സ്വതന്ത്ര ഗവേഷകന്‍ ആണ്. )

English summary
Under MUDRA Yojana, the government provides refinancing to micro credit institutions and non-banking financial corporations engaged in lending to micro enterprises.
Please Wait while comments are loading...