കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികലയുടെ വരവ് എഐഎഡിഎംകെയില്‍ പിളര്‍പ്പുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തിന് പിന്നാലെ എഐഎഡിഎംകെ അധ്യക്ഷസ്ഥാനത്തേക്ക് തോഴി ശശികല എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. മുഖ്യമന്ത്രിയും സഹമന്ത്രിമാരുമാണ് ജയലളിതയ്ക്ക് പകരക്കാരിയായി ശശികല വരണമെന്ന ആവശ്യമായി അവരെ ചെന്നുകണ്ടത്. അതേസമയം, പാര്‍ട്ടിയെ ചില മുതിര്‍ന്ന നേതാക്കള്‍ ശശികലയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ശശികലെയെപ്പോലെ ഒരാള്‍ പാര്‍ട്ടിയുടെ തലപ്പത്ത് എത്തുന്നത് പാര്‍ട്ടിയുടെ ജനസമ്മിതി ഇല്ലാതാക്കുമെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. മാത്രമല്ല, പാര്‍ട്ടിയില്‍ നിന്നും പ്രമുഖര്‍ വിട്ടുപോയി മറ്റൊരു പാര്‍ട്ടി രൂപീകരിക്കുന്ന കാര്യവും ആലോചിച്ച് തുടങ്ങിയതായാണ് സൂചന. ഇതേക്കുറിച്ച് നേരത്തെ സുബ്രഹ്മണ്യന്‍ സ്വാമിയും സൂചന നല്‍കിയിരുന്നു.

sasikala1

ജയലളിതയുടെ മരണത്തിന് പിന്നില്‍ ശശികലയാണെന്ന രീതിയിലുള്ള ചര്‍ച്ചയും തമിഴ്‌നാട്ടില്‍ ഉടലെടുത്തിട്ടുണ്ട്. ഡിഎംകെ ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികള്‍ ഇക്കാര്യം ഏറ്റെടുത്താല്‍ ജനം ശശികലയ്ക്ക് മാപ്പുനല്‍കില്ല. ശശികല നേതൃസ്ഥാനത്തേക്ക് വരുന്നതിനെതിരെ ശനിയാഴ്ച പോയസ് ഗാര്‍ഡന് മുന്നില്‍ പ്രതിഷേധവുമുയര്‍ന്നിരുന്നു. പോലീസ് ബലം പ്രയോഗിച്ചാണ് ഇവരെ നീക്കം ചെയ്തത്.

അതേസമയം, ശശികലയാണ് ജയലളിതയ്ക്ക് പകരക്കാരിയെന്ന് മുതിര്‍ന്ന നേതാവ് സി പൊന്നയ്യന്‍ സൂചിപ്പിച്ചു. ജയലളിതയ്‌ക്കൊപ്പം താമസിച്ച ശശികല അവസാന ശ്വാസം വരെ അവര്‍ക്കൊപ്പമുണ്ടായിരുന്നു. എഐഎഡിഎംകെ ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ഉത്തരവാദിത്വപ്പെട്ടവര്‍ കൂടിയാലോചിച്ച് പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കുമെന്നും പൊന്നയ്യന്‍ വ്യക്തമാക്കി.

English summary
Senior AIADMK leaders urge Sasikala to take charge of party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X