ഹരിയാനയില്‍ കോണ്‍ഗ്രസിന് തുടരെ തിരിച്ചടി; അരുണ്‍ ഹൂഡ ആം ആദ്മിയില്‍
ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയന്‍ മുന്‍ പ്രസിഡന്റുമായ അരുണ്‍ ഹൂഡ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഞായറാഴ്ചയായിരുന്നു അരുണ്‍ ഹൂഡയുടെ പാര്‍ട്ടി പ്രവേശനം. പാര്‍ട്ടി രാജ്യസഭാ എം പിയും ഹരിയാന സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവുമായ സുശീല്‍ ഗുപ്ത അരുണ്‍ ഹൂഡയെ ആം ആദ്മിയിലേക്ക് സ്വാഗതം ചെയ്തു. അരവിന്ദ് കെജ്രിവാളിന്റെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായാണ് താന്‍ ആം ആദ്മിയിലേക്ക് എത്തുന്നതെന്ന് അരുണ്‍ ഹൂഡ പറഞ്ഞു.
രാജ്യത്ത് നല്ല രാഷ്ട്രീയം സ്ഥാപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പ്രതിജ്ഞയെടുത്തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം എന്നില്‍ സ്വാധീനം ചെലുത്തിയതാണ് ഞാന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരാന്‍ കാരണം. ആം ആദ്മി പാര്‍ട്ടി രാജ്യത്തുടനീളം വ്യാപിക്കുകയും ഈ രാജ്യത്തെ മാറ്റിമറിക്കുന്നതിലേക്ക് നീങ്ങുകയുമാണ്, അരുണ്‍ ഹൂഡ പറഞ്ഞു. കര്‍ഷകരും യുവാക്കളും സ്ത്രീകളും ക്രൂരതയ്ക്ക് ഇരയാകുകയാണെന്നും അത്തരമൊരു സാഹചര്യത്തില്‍, ഇത് മാറ്റാനുള്ള കാഴ്ചപ്പാടോടെ അരവിന്ദ് കെജ്രിവാളുമായി കൈകോര്‍ക്കാന്‍ താനും എന്റെ കൂട്ടാളികളും കൂട്ടായി തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി, അരവിന്ദ് കെജ്രിവാള്‍ തൊഴിലിന്റെ പുതിയ മാനങ്ങള്‍ സൃഷ്ടിച്ചുവെന്ന് അരുണ്‍ ഹൂഡ പറഞ്ഞു. രാജ്യത്തിനാകെ മാതൃകയായി ഡല്‍ഹി സ്ഥാപിക്കപ്പെടുകയാണ്. ഡല്‍ഹിയില്‍ അത് സംഭവിക്കുമ്പോള്‍ ഹരിയാനയിലും രാജസ്ഥാനിലും രാജ്യമെമ്പാടും അത് സംഭവിക്കാം, അരുണ്‍ ഹൂഡ പ്രത്യാശ പ്രകടിപ്പിച്ചു. ഈ പാര്‍ട്ടിക്ക് കര്‍ഷകരോട് അനുഭാവമുണ്ട് എന്നും ഹരിയാനയിലെ ബി ജെ പിയുടെ കോട്ട തകര്‍ത്ത് കര്‍ഷകരുടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഈ പാര്‍ട്ടിക്ക് കഴിയും എന്നും അദ്ദേഹം പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി ഹരിയാന സഹ - ഇന്‍ചാര്‍ജ് മഹേന്ദ്ര ചൗധരിയും അരുണ്‍ ഹൂഡയുടെ ആം ആദ്മി പാര്‍ട്ടി പ്രവേശനത്തില്‍ സന്നിഹിതനായിരുന്നു. കോണ്‍ഗ്രസില്‍ വിവിധ പദവികള്‍ അരുണ്‍ ഹൂഡ വഹിച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് ആയ അരുണ്‍ ഹൂഡ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പുകളിലും ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുമായി ബന്ധപ്പെട്ട വോട്ടെടുപ്പിലും നിരീക്ഷകനായിരുന്നു. 2017 - 18 വരെ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ (എന്‍ എസ് യു ഐ )രാജസ്ഥാന്റെ കോ-ഇന്‍ചാര്‍ജായിരുന്നു.

ഹരിയാന യൂത്ത് കോണ്‍ഗ്രസിന്റെ വക്താവായും അരുണ്‍ ഹൂഡ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി വളരുകയാണെന്ന് അരുണ്‍ ഹൂഡയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് സുശീല്‍ ഗുപ്ത പറഞ്ഞു. ആം ആദ്മി പാര്‍ട്ടി ഹരിയാനയുടെ കുടുംബം അനുദിനം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഉടനീളമുള്ള യുവാക്കള്‍ രാജ്യം നല്ല രീതിയില്‍ മാറണമെന്നും അഴിമതിയുടെ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Recommended Video

നേരത്തെ ഹരിയാന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ രണ്ട് വിശ്വസ്തര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ഹരിയാന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അശോക് തന്‍വാരും ആം ആദ്മിയിലെത്തിയിട്ടുണ്ട്. നാല് തവണ എം എല്‍ എയും കോണ്‍ഗ്രസ് സര്‍ക്കാരിലെ മുന്‍ റവന്യൂ മന്ത്രിയുമായ നിര്‍മല്‍ സിംഗ്, മകള്‍ ചിത്ര സര്‍വാരയ്ക്കൊപ്പം ഡല്‍ഹിയില്‍ കെജ്രിവാളിന്റെ സാന്നിധ്യത്തില്‍ ആം ആദ്മിയില്‍ ചേര്‍ന്നിരുന്നു. പഞ്ചാബില്‍ ഭരണം പിടിച്ചതോടെ ഹരിയാനയില്‍ കാലുറപ്പിക്കാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാര്‍ട്ടി.












Click it and Unblock the Notifications