കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ കോണ്‍ഗ്രസ് രണ്ടടി പിന്നോട്ട്..... മുന്‍ കേന്ദ്ര മന്ത്രി പാര്‍ട്ടി വിട്ടു!!

Google Oneindia Malayalam News

അമരാവതി: ആന്ധ്രപ്രദേശില്‍ ടിഡിപി സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. മുന്‍ കേന്ദ്രമന്ത്രിയും പാര്‍ട്ടിയും പട്ടികജാതി വിഭാഗം സെല്ലിന്റെ തലവനുമായ കിഷോര്‍ ചന്ദ്രദേവ് പാര്‍ട്ടി വിട്ടിരിക്കുകയാണ്. ഗുരുതര ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഉന്നയിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടിരിക്കുന്നത്. ഒറ്റയ്ക്ക് മത്സരിക്കുകയും, അതേ പ്രതിപക്ഷ പാര്‍ട്ടികളുമായി രഹസ്യ സഖ്യമുണ്ടാക്കുകയും ചെയ്തതിലൂടെ നേട്ടം കണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന് വലിയ തിരിച്ചടി ഉണ്ടായിരിക്കുന്നത്.

അതേസമയം പ്രതിസന്ധിയെ മറികടക്കാന്‍ പെട്ടെന്നുള്ള നീക്കങ്ങളും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിനോട് വലിയ ആഹ്വാനങ്ങളാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. എന്നാല്‍ ഒറ്റ സീറ്റ് പോലും ആന്ധ്രയില്‍ ഇല്ലാതിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാനോ അവരുമായി ചര്‍ച്ചകള്‍ നടത്താനോ പോലും പാര്‍ട്ടികള്‍ തയ്യാറാവുന്നില്ല. മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിനെ കൈയ്യൊഴിയുന്നത് നേതൃത്വത്തിനും രാഹുലിന് പരിഹരിക്കാനാവാത്ത രീതിയിലേക്ക് വളര്‍ന്നിരിക്കുകയാണ്.

പാര്‍ട്ടി വിട്ട പ്രമുഖന്‍

പാര്‍ട്ടി വിട്ട പ്രമുഖന്‍

മുന്‍ കേന്ദ്ര മന്ത്രിയും ആന്ധ്രയില്‍ മുതിര്‍ന്ന നേതാവുമായി കിഷോര്‍ ചന്ദ്രദേവ് ആണ് പാര്‍ട്ടി വിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് ആന്ധ്രയില്‍ അലിഞ്ഞിലാതാവുകയാണ്, ഒന്നുമല്ലാത്ത അവസ്ഥയില്‍ തനിക്ക് പാര്‍ട്ടിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് കിഷോര്‍ ചന്ദ്രദേവ് പറഞ്ഞു. നേരത്തെ കോണ്‍ഗ്രസിന്റെ എസ്ടി വിംഗിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ദേവ് രാജിവെച്ചിരുന്നു. ആന്ധ്രയില്‍ കോണ്‍ഗ്രസിനെ തകര്‍ക്കുന്നത് നാലോ അഞ്ചോ പേര്‍ ചേര്‍ന്നാണെന്നും അദ്ദേഹം ആരോപിച്ചു.

രാഹുലിനെതിരെ ആരോപണം

രാഹുലിനെതിരെ ആരോപണം

താന്‍ ഉന്നയിച്ച കാര്യങ്ങളോ, തന്റെ പ്രശ്‌നങ്ങളോ അന്വേഷിക്കാന്‍ രാഹുല്‍ ഗാന്ധി ഇതുവരെ തയ്യാറായിട്ടില്ല. തന്നെ കാണാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ല. സംസ്ഥാനത്ത് മഷിയിട്ട് പോലും നോക്കിയാല്‍ കാണാത്ത നേതാവാണ് അദ്ദേഹം. പാര്‍ട്ടിയും അങ്ങനെ തന്നെ. അത്തരത്തില്‍ ഒരാള്‍ നയിക്കുന്ന പാര്‍ട്ടിയില്‍ എങ്ങനെയാണ് താന്‍ തുടരുക. രാജിയല്ലാതെ തന്റെ മുന്നില്‍ മറ്റൊരു വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആറുതവണ എംപിയും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും, എഐസിസിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്നു അദ്ദേഹം.

എന്തുകൊണ്ട് പാര്‍ട്ടി വിടുന്നു

എന്തുകൊണ്ട് പാര്‍ട്ടി വിടുന്നു

പാര്‍ട്ടിയില്‍ താന്‍ ആവശ്യമാണെന്ന് തോന്നുന്നില്ല. പാര്‍ട്ടിക്കും അങ്ങനെയാണ് തോന്നുന്നത്. അതുകൊണ്ട് കോണ്‍ഗ്രസില്‍ തുടരുന്നതില്‍ പ്രസക്തിയില്ല. ആന്ധ്രയില്‍ കഴിഞ്ഞ നാല് വര്‍ഷമായി കോണ്‍ഗ്രസ് ഉണ്ടായിരുന്നില്ല. തളര്‍വാതം വന്ന അവസ്ഥയിലാണ് പാര്‍ട്ടിയുള്ളത്. ഇക്കാലയളവില്‍ സംസ്ഥാന സമിതിയിലുള്ളവര്‍ പാര്‍ട്ടിയെ തളര്‍ത്താനായി പരമാവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഇത്രയും കാലം ക്ഷമിച്ച് നിന്നത് താനായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി

ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി

സംസ്ഥാനത്ത് നിന്ന് ആദ്യ തിരിച്ചടിയാണ് ഉമ്മന്‍ചാണ്ടിക്ക് നേരിട്ടത്. കിഷോര്‍ ചന്ദ്രദേവ് സംസ്ഥാന സമിതിയുമായി അകന്നപ്പോള്‍, ഉമ്മന്‍ചാണ്ടിയുമായി നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നു. പാര്‍ട്ടിയില്‍ തുടരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവാക്കളെ മാത്രം പരിഗണിച്ചുള്ള രാഹുലിന്റെ രീതികളാണ് കിഷോറിനെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയത്. ഉമ്മന്‍ ചാണ്ടി പല തന്ത്രങ്ങള്‍ പയറ്റി നോക്കിയെങ്കിലും കിഷോറിനെ പാര്‍ട്ടിയില്‍ നിര്‍ത്താന്‍ സാധിച്ചില്ല. തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി കോണ്‍ഗ്രസിന് കിഷോറിന്റെ അഭാവത്തില്‍ ഉണ്ടാവും.

ഉമ്മന്‍ചാണ്ടിയും വീണു

ഉമ്മന്‍ചാണ്ടിയും വീണു

ഹൈക്കമാന്‍ഡിന് കിഷോര്‍ മുമ്പ് കത്തയിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി വന്നപ്പോള്‍ അദ്ദേഹത്തിനെയും പ്രശ്‌നങ്ങള്‍ കിഷോര്‍ അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സമിതിയിലെ പ്രശ്‌നക്കാരുടെ വാക്കില്‍ ഉമ്മന്‍ ചാണ്ടിയും വീണെന്ന് കിഷോര്‍ പറയുന്നു. ആന്ധ്രയില്‍ രാഷ്ട്രീയ സ്വാധീനം പോലും ഇല്ലാത്തവരാണ് ഇവര്‍. ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും കിഷോര്‍ പറഞ്ഞു.

പ്രശ്‌നക്കാര്‍ ആരൊക്കെ

പ്രശ്‌നക്കാര്‍ ആരൊക്കെ

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്റെ ഉപദേഷ്ടാവാണ് ആദ്യത്തെ പ്രശ്‌നക്കാരന്‍. നിലവിലെ ജനറല്‍ സെക്രട്ടറി, സംസ്ഥാന അധ്യക്ഷന്‍, രണ്ട് രാജ്യസഭാ എംപിമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ തീരുമാനം വരെ അട്ടിമറിച്ചു. ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം ഇത്രയും പേര്‍ ചേര്‍ന്നാണ് എടുത്തത്. 175 നിയമസഭാ സീറ്റില്‍ മത്സരിക്കുമെന്നാണ് ഇവര്‍ പറയുന്നു. ലോക്‌സഭയിലും അങ്ങനെ തന്നെ. എങ്കില്‍ ഒറ്റ സീറ്റ് പോലും പാര്‍ട്ടിക്ക് ലഭിക്കില്ല. ടിഡിപിയുമായുള്ള ബന്ധം എന്തിനാണ് ഉപേക്ഷിച്ചതെന്ന് ഇവര്‍ പ റയണമെന്നും കിഷോര്‍ ചന്ദ്രദേവ് പറഞ്ഞു.

കോണ്‍ഗ്രസ് പ്രതിരോധത്തില്‍

കോണ്‍ഗ്രസ് പ്രതിരോധത്തില്‍

കിഷോര്‍ പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലാണ്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അദ്ദേഹത്തിന്റെ രാജി സ്വീകരിക്കില്ലെന്ന്് അറിയിച്ചിട്ടുണ്ട്. അതേസമയം ബിജെപിയിലോ അവരെ പിന്തുണയ്ക്കുന്നവരുമായോ യാതൊരു സഖ്യവുമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ടിഡിപിയും മറ്റ് ചെറിയ പാര്‍ട്ടികളും കോണ്‍ഗ്രസിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥിയെന്ന എന്ന ആവശ്യത്തില്‍ നിന്ന് രാഹുല്‍ പിന്നോട്ട് പോകുമെന്നാണ് സൂചന. കിഷോര്‍ ആരോപണം ഉന്നയിച്ച നേതാക്കളെ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനാണ് രാഹുലിന്റെ തീരുമാനം.

രാജ്യത്തെ എല്ലാ കര്‍ഷകരുടെയും വായ്പ എഴുതി തള്ളും....നയം വ്യക്തമാക്കി രാഹുല്‍ ഗാന്ധിരാജ്യത്തെ എല്ലാ കര്‍ഷകരുടെയും വായ്പ എഴുതി തള്ളും....നയം വ്യക്തമാക്കി രാഹുല്‍ ഗാന്ധി

മമതയുടെ നീക്കത്തില്‍ പതറി ബിജെപി; സിപിഎമ്മിനെ തുരത്തിയ തെരുവ് യുദ്ധം വീണ്ടും, മുതലെടുത്ത് തൃണമൂല്‍മമതയുടെ നീക്കത്തില്‍ പതറി ബിജെപി; സിപിഎമ്മിനെ തുരത്തിയ തെരുവ് യുദ്ധം വീണ്ടും, മുതലെടുത്ത് തൃണമൂല്‍

English summary
senior congress leader kc deo quits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X