കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്വന്ത് സിംഗിനെ ബിജെപി പുറത്താക്കി

  • By Aswathi
Google Oneindia Malayalam News

ദില്ലി: പാര്‍ട്ടി വിദുദ്ധ നടപടികളെ തുടര്‍ന്ന് മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗിനെ ബി ജെ പി പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് പുറത്താക്കിയത്. 2009ല്‍ ജിന്നാ വിവാദത്തെ തുടര്‍ന്നും ആറ് വര്‍ഷത്തേക്ക് ജസ്വന്ത് സിംഗിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു.

ജന്മനാടായ ബാര്‍ബറില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ജസ്വന്ത് സിംഗ് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്വതന്ത്രനായി മത്സരിക്കന്ന ജസ്വന്ത് സിംഗ് പത്രിക പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പാര്‍ട്ടി പുറത്താക്കല്‍ നടപടി സ്വീകരിച്ചത്.

jaswant-singh

ജസ്വന്ത് സിംഗിനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ബി ജെ പി പ്രവര്‍ത്തകര്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ സിംഗ് നിലപാടില്‍ ഉറച്ചു നിന്നു. രാജസ്ഥാനില്‍ തന്റെ ജന്മനാടായ ബാര്‍മറില്‍ ജനവിധിതേടാന്‍ അനുവദിക്കണമെന്നാണ് ജസ്വന്ത് സിംഗ് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ സിംഗിന്റെ ആവശ്യം തള്ളിയ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും ബ ജെ പി യിലേക്ക് ചേക്കേറിയ മുന്‍ എം പി സോനാറാം ചൗധരിയെ ബാര്‍മറില്‍ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജാട്ട് സമുദായത്തില്‍പ്പെട്ട സോനാറാമിനെ ബാര്‍മറില്‍ നിര്‍ത്തിയാല്‍ ജാട്ട് വിഭാഘത്തിന്റെ വോട്ട് പിടിക്കാമെന്ന് ബി ജെ പി പ്രതീക്ഷിക്കുന്നു.

ഇതോടെ സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ച ജസ്വന്ത് സിംഗിനെ പിന്തിരിപ്പിക്കന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ശ്രമം തുടങ്ങി. എന്നാല്‍ താന്‍ പത്രിക പിന്‍വലിക്കില്ലെന്നും പാര്‍ട്ടിയ്ക്ക് വേണമെങ്കില്‍ തന്നെ പുറത്താക്കാമെന്നും ജസ്വന്ത് സിംഗ് അറിയിച്ചു.

English summary
Senior leader Jaswant Singh was tonight expelled from BJP after he refused to withdraw his nomination as an independent candidate against the party's official nominee in Rajasthan's Barmer Lok Sabha constituency on the last day of withdrawal of nominations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X