വീട്ടിൽ നിന്ന് വോട്ട് ചെയ്ത് ഹാമിദ് അൻസാരി, മൻമോഹൻ സിങ് അടക്കമുള്ള മുതിർന്ന നേതാക്കൾ
ഡൽഹി: മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻസിങ്,മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, മുൻ ഉപപ്രധാനമന്ത്രി എൽ കെ അഡ്വാനി, മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി എന്നിവർ വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തി. മുതിർന്ന നേതാക്കൾ ഉൾപ്പെടെ 2,956 പേരാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ വീട്ടിലിരുന്ന് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. ആദ്യദിനമായ വെള്ളിയാഴ്ച 1409 പേരാണ് വോട്ട് െയ്തത്.
പശ്ചിമ ഡൽഹി നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പേർ വീട്ടിൽ നിന്നും വോട്ട് ചെയ്തത്. വോട്ട് ചെയ്ത 348 വോട്ടർമാരിൽ 299 പേർ മുതിർന്ന പൗരന്മാരാണ്. ഡൽഹിയിലെ 7 ലോക്സഭാ സീറ്റുകളിലേക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സംവിധാനം 24 വരെ തുടരും. ഇതുവരെ 5,406 പേരാണ് വോട്ട് ചെയ്യാനായി അപേക്ഷ നൽകിയത്. 25 നാണ് ഡൽഹിയിൽ ലോക്സഭ തിരഞ്ഞെടുപ്പ്.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയായിരുന്നു ഡൽഹി തൂത്തുവാരിയത്. ഇക്കുറി ശക്തമായ പോരാട്ടത്തിനാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്. ആം ആദ്മിയും കോൺഗ്രസും സഖ്യത്തിലാണ് മത്സരം. നാലിടത്ത് ആം ആദ്മിയും 3 ഇടത്ത് കോൺഗ്രസുമാണ് മത്സരം. നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ കനയ്യകുമാര്‍, നോര്‍ത്ത് വെസ്റ്റ് ദില്ലിയില്‍ ഉദിത് രാജ്, ചാന്ദ്‌നി ചൗക്കില്‍ ജയ്പ്രകാശ് അഗര്‍വാള്‍ എന്നിവരാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അടക്കമുള്ള വിഷയങ്ങൾ ഏത് രീതിയിലായിരിക്കും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
അതിനിടെ തിരഞ്ഞെടുപ്പിൽ ആം ആദ്മി സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. എല്ലാവരും ആം ആദ്മി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കണമെന്ന് പറഞ്ഞ രാഹുൽ താന്‍ എഎപിക്കും അരവിന്ദ് കെജ്രിലാൾ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി.
'കെജ്‌രിവാള്‍ കോണ്‍ഗ്രസിന്റെ ബട്ടണ്‍ അമര്‍ത്തും, ഞാന്‍ എഎപിയുടെ ബട്ടണ്‍ അമര്‍ത്തും. രണ്ട് സഖ്യകക്ഷികള്‍ തമ്മിലുള്ള ബന്ധത്തിന്റെ അടയാളമാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ്' ഇന്ത്യാ മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ടുള്ള ഡല്‍ഹിയിലെ റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അതിനിടെ ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചരണം നയിക്കാൻ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് സംഘവും എത്തിയിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കോണ്‍ഗ്രസ് നേതാക്കളാണ് പ്രചാരണത്തിനായി പോയത്.












Click it and Unblock the Notifications