മേഘാലയ പിടിക്കാന്‍ ബിജെപി: കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ കളംമാറി, തിരഞ്ഞെടുപ്പ് അടുത്തു

  • Written By:
Subscribe to Oneindia Malayalam

ഷില്ലോങ്: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയയില്‍ ബിജെപിക്ക് അനുകൂല കളമൊരുങ്ങുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എഎല്‍ ഹെക്ക് ഉള്‍പ്പെടെയുള്ളവരാണ് ബിജെപിയില്‍ ചേരുന്നത്. ചൊവ്വാഴ്ച ഇവര്‍ ബിജെപി അംഗത്വമെടുക്കും. നിരവധി ബിജെപി നേതാക്കള്‍ ചടങ്ങിനെത്തുന്നുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങൡ വേരോട്ടം ശക്തമാക്കാന്‍ ബിജെപി ത്ര്രന്തങ്ങള്‍ മെനഞ്ഞിരുന്നു. അതിന്റെ ഫലമാണിപ്പോള്‍ കാണുന്നത്. മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് മേഘാലയ. കോണ്‍ഗ്രസ് ഭരിക്കുന്ന ചുരുക്കം ചില സംസ്ഥനങ്ങളിലൊന്നുമാണിത്. ഇവിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ലഭിക്കുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍...

ഒടുവില്‍ ഇവര്‍

ഒടുവില്‍ ഇവര്‍

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് സന്‍ബോര്‍ ഷുല്ലയ്, ജസ്റ്റിന്‍ ഡിഖര്‍, റോബിനസ് സിങ്കോണ്‍ എന്നീ എംഎല്‍എമാര്‍ക്ക് പുറമെ മറ്റൊരു കോണ്‍ഗ്രസ് നേതാവും ബിജെപിയില്‍ ചേരുന്നുണ്ട്. കോണ്‍ഗ്രസ് നേതാവിന്റെ പേര് ബിജെപി പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞാഴ്ച നടന്നത്

കഴിഞ്ഞാഴ്ച നടന്നത്

കഴിഞ്ഞാഴ്ച അഞ്ച് കോണ്‍ഗ്രസ് നേതാക്കളടക്കം എട്ട് എംഎല്‍എമാര്‍ മേഘാലയ നിയമസഭാംഗത്വം രാജിവച്ചിരുന്നു. ഇവരെല്ലാം എന്‍ഡിഎ സഖ്യത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി നാലിനാണ് ഇവര്‍ എന്‍പിപിയില്‍ ചേരുക എന്നാണ് വിവരം.

കത്ത് കൈമാറും

കത്ത് കൈമാറും

നേരത്തെ എട്ട് എംഎല്‍എമാര്‍ രാജിവച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ഹെക്ക് ഉള്‍പ്പെടെയുള്ള നാല് എംഎല്‍എമാര്‍ കൂടി നിയമസഭാംഗത്വം രാജിവയ്ക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഈ കൊഴിഞ്ഞുപോക്കും കൂടുമാറ്റവും. ഹെക്ക് ഉള്‍പ്പെടെയുള്ള നാല് പേര് ചൊവ്വാഴ്ച നിയമസഭാംഗത്വം രാജിവച്ച് കത്ത് കൈമാറും.

അല്‍ഫോണ്‍സ് കണ്ണന്താനം

അല്‍ഫോണ്‍സ് കണ്ണന്താനം

ഗോള്‍ഫ് ലിങ്ക്‌സ് മൈതാനത്ത് നടക്കുന്ന അംഗത്വ വിതരണ പരിപാടിയില്‍ ചൊവ്വാഴ്ച ഹെക്കും സംഘവും ബിജെപി അംഗത്വം സ്വീകരിക്കും. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനാണ് മേഘാലയയുടെ തിരഞ്ഞെടുപ്പ് ചുമതല ബിജെപി നല്‍കിയിട്ടുള്ളത്. ഇദ്ദേഹം ചടങ്ങിനെത്തും. കൂടാതെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്, നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യത്തിന്റെ കണ്‍വീനര്‍ തുടങ്ങിയവരും പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഷിബുന്‍ ലിങ്‌ദോ പറഞ്ഞു.

ബിജെപി മുന്നേറ്റം

ബിജെപി മുന്നേറ്റം

ബിജെപി ദേശീയതലത്തില്‍ നടത്തുന്ന മുന്നേറ്റമാണ് കോണ്‍ഗ്രസില്‍ നിന്ന് വന്‍ കൊഴിഞ്ഞുപോക്കിന് കാരണമായി വിലയിരുത്തുന്നത്. ഇനിയും കോണ്‍ഗ്രസില്‍ പിടിച്ചുനിന്നിട്ട് കാര്യമില്ലെന്ന് കണ്ടാണ് ഈ കൂടുമാറ്റം. മുമ്പ് ബിജെപിക്കാരനായിരുന്നു ഹെക്ക്. പിന്നീടാണ് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇപ്പോള്‍ വീണ്ടും പാര്‍ട്ടി മാറുകയാണ്.

ഹെക്കിനെ പറ്റി

ഹെക്കിനെ പറ്റി

മാസങ്ങള്‍ക്ക് മുമ്പ് വരെ മുകുള്‍ സാങ്മ സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്നു ഹെക്ക്. 1998, 2003, 2008 തിരഞ്ഞെടുപ്പുകളില്‍ ഹെക്ക് ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച് ജയിച്ചിരുന്നു. 2009 ജൂലൈയിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച അദ്ദേഹം വീണ്ടും പിന്‍തോറുംഖറയില്‍ നിന്ന് വിജയിക്കുകയായിരുന്നു.

കൂടുതല്‍ പേര്‍ രാജിവയ്ക്കും

കൂടുതല്‍ പേര്‍ രാജിവയ്ക്കും

ഇതുവരെ കോണ്‍ഗ്രസില്‍ നിന്ന് ആറ് എംഎല്‍എമാരാണ് രാജിവച്ചത്. ഇതില്‍ കൂടുതല്‍ പേരും എന്‍പിപിയില്‍ ചേരുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്‍ഡിഎ സഖ്യത്തിലെ പ്രധാന പാര്‍ട്ടിയാണ് എന്‍പിപി. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതെല്ലാം അടുത്തു വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Senior Meghalaya Congress leader AL Hek likely to join BJP tomorrow

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്