കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് കുമാര്‍ ശരിക്കും പെട്ടു; ഒന്നിന് പിറകെ ഒന്നായി അപ്രതീക്ഷിത തിരിച്ചടി... വീണ്ടും ബിജെപി വക

Google Oneindia Malayalam News

ന്യൂഡല്‍ഹി: ബിഹാറില്‍ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച നിതീഷ് കുമാറിന്റെ ജെഡിയുവിന് തിരിച്ചടികള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നു. ബിഹാറില്‍ മുഖ്യമന്ത്രിയായി തുടരാന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രം സഹായിച്ചുവെങ്കിലും മറ്റിടങ്ങളിലെല്ലാം പാര്‍ട്ടി തിരിച്ചടി നേരിടുകയാണ്.

മണിപ്പൂരില്‍ പാര്‍ട്ടിയെ നിഷ്പ്രഭമാക്കിയ നീക്കമാണ് ബിജെപി നടത്തിയത്. ഇപ്പോള്‍ ദാമന്‍ ദിയുവിലും സമാനമായ അവസ്ഥ നേരിടുകയാണ് ജെഡിയു. ബിജെപിക്കെതിരെ വിശാലമായ പ്രതിപക്ഷ ഐക്യത്തിന് നിതീഷ് ശ്രമിക്കവെയാണ് മറുഭാഗത്ത് ബിജെപി പണി കൊടുക്കുന്നത്...

1

ദാമന്‍ ദിയുവിലെ ജെഡിയു മൊത്തമായി ബിജെപിയില്‍ ചേരുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. പാര്‍ട്ടിയുടെ 17ല്‍ 15 പഞ്ചായത്ത് അംഗങ്ങളും ബിജെപിയില്‍ ചേര്‍ന്നു. ബിഹാറില്‍ എന്‍ഡിഎ സഖ്യം വിട്ട നിതീഷ് കുമാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് മറ്റു സംസ്ഥാനങ്ങളില്‍ ജെഡിയു നേതാക്കള്‍ കൂട്ടത്തോടെ രാജിവയ്ക്കുന്നത് എന്നാണ് ബിജെപി നേതൃത്വം പറയുന്നത്.

2

ദാമന് ദിയുവിലെ ജെഡിയു ഘടകം മൊത്തമായി ബിജെപിയില്‍ ചേര്‍ന്നത് അപ്രതീക്ഷിത നീക്കമാണ്. രാജിവച്ചവരെല്ലാം വ്യക്തിപരമായ കാരണങ്ങള്‍ എന്നാണ് പ്രതികരിച്ചത്. എന്നാല്‍ ഒരേ സമയം ഇത്രയും പേര്‍ക്ക് 'വ്യക്തിപരമായ കാരണം' ഉണ്ടാകുന്നത് ബിജെപി നടത്തിയ രാഷ്ട്രീയ നീക്കത്തിന്റെ വിജയമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൊത്തത്തില്‍ കണ്ണൂരുകാരോട് പേടിയുണ്ട്... ഞാന്‍ രാഷ്ട്രീയം പറയും; ട്രെയിനിലെ അനുഭവം പറഞ്ഞ് നടി നിഖിലമൊത്തത്തില്‍ കണ്ണൂരുകാരോട് പേടിയുണ്ട്... ഞാന്‍ രാഷ്ട്രീയം പറയും; ട്രെയിനിലെ അനുഭവം പറഞ്ഞ് നടി നിഖില

3

ജെഡിയുവില്‍ വഹിച്ചിരുന്ന എല്ലാ പദവികളും രാജിവയ്ക്കുകയാണെന്ന് നിഖില്‍ മണ്ഡല്‍ അറിയിച്ചു. കഴിഞ്ഞ ആറ് വര്‍ഷത്തിലധികമായി ദാമന്‍ ദിയുവിലെ ജെഡിയുവിന്റെ മുഖമായിരുന്നു മണ്ഡല്‍. നിതീഷ് കുമാറിന്റെ പുതിയ തീരുമാനം ന്യായീകരിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ചതെന്ന് ബിജെപി പറയുന്നു. ബിഹാറിലും സമാനമായ രാജി വാര്‍ത്തകള്‍ വൈകാതെയുണ്ടാകുമെന്ന് പാര്‍ട്ടി വക്താവ് നിഖില്‍ ആനന്ദ് പ്രതികരിച്ചു.

ഫ്രീക്ക് ഗെറ്റപ്പില്‍ പൊളി ലുക്കുമായി ഗായത്രി സുരേഷ്; വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

4

മണിപ്പൂരില്‍ ജെഡിയു സംസ്ഥാന ഘടകം ഒന്നാകെ ബിജെപിയില്‍ ലയിക്കുകയാണ് ചെയ്തത്. മണിപ്പൂര്‍ നിയമസഭയില്‍ ജെഡിയുവിന് ആറ് എംഎല്‍എമാരാണുണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേരും ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചു. പകുതിയിലധികം അംഗങ്ങള്‍ രാജിവച്ച് മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ കൂറുമാറ്റ നിരോധന നിയമവും ബാധകമാകില്ല.

5

ആഗസ്റ്റിലാണ് ബിഹാറിലെ എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ജെഡിയു രാജിവച്ചതും ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവര്‍ ഉള്‍പ്പെടുന്ന മഹാസഖ്യത്തിന്റെ ഭാഗമായതും. സെപ്തംബര്‍ രണ്ടിനാണ് മണിപ്പൂരില്‍ ജെഡിയു ഘടകം ബിജെപിയില്‍ ലയിച്ചത്. പത്ത് ദിവസം കഴിയുമ്പോഴാണ് ദാമന്‍ ദിയുവിലെ ജെഡിയു നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.

പഴയ പടക്കുതിരകള്‍ ഒന്നിക്കുന്നു; നിതീഷും ലാലുവും സോണിയയെ കാണും, 'കോണ്‍ഗ്രസില്ലാതെ പറ്റില്ല'പഴയ പടക്കുതിരകള്‍ ഒന്നിക്കുന്നു; നിതീഷും ലാലുവും സോണിയയെ കാണും, 'കോണ്‍ഗ്രസില്ലാതെ പറ്റില്ല'

6

മഹാരാഷ്ട്രയില്‍ ശിവസേനയെ പിളര്‍ത്തി അധികാരം പിടിച്ച ബിജെപിയുടെ നീക്കമാണ് ജെഡിയുവിനെ മാറ്റി ചിന്തിപ്പിച്ചത്. സമാനമായ രീതിയില്‍ ജെഡിയുവിനെ പിളര്‍ത്താന്‍ ബിജെപിക്ക് പദ്ധതിയുണ്ട് എന്ന് ചില ജെഡിയു നേതാക്കള്‍ ആരോപിച്ചിരുന്നു. തൊട്ടുപിന്നാലെയായിരുന്നു ജെഡിയു എന്‍ഡിഎയില്‍ നിന്ന് രാജിവയ്ക്കുകയാണെന്ന് നിതീഷ് കുമാര്‍ പ്രഖ്യാപിച്ചത്. ശേഷം പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന അദ്ദേഹം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കത്തിലാണ്.

7

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ ജനാധിപത്യം പൂര്‍ണമായി തകരുമെന്ന് ജെഡിയു നേതാക്കള്‍ പറയുന്നു. നിതീഷ് കുമാറും ലാലു പ്രസാദ് യാദവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വൈകാതെ കാണുമെന്ന് തേജസ്വി യാദവ് അറിയിച്ചു. സോണിയ ഗാന്ധി വിദേശത്ത് നിന്ന് തിരിച്ചെത്തിയാലാകും ചര്‍ച്ച. പ്രതിപക്ഷ പാര്‍ട്ടികള്‍ ദേശീയ തലത്തില്‍ ഐക്യപ്പെട്ട് പ്രവര്‍ത്തിക്കണമെന്നാണ് നിതീഷ് കുമാറിന്റെ അഭിപ്രായം.

English summary
Setback For Nitish Kumar As 15 JDU Panchayat Members Join BJP in Daman-Diu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X