മധ്യപ്രദേശില്‍ ആറ് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടി
ഖണ്ഡേവ: നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ ആറ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ ജയില്‍ ചാടി. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ഖണ്ഡേവ ജില്ലയിലാണ് സംഭവം.
രണ്ട് പോലീസുകാരെ ഇവര്‍ അക്രമിച്ച് പരിക്കേല്‍പിച്ചിട്ടുണ്ട്. പോലീസുകാരുടെ കയ്യില്‍ ഉണ്ടായിരുന്ന തോക്കുകളുംകൊണ്ടാണ് ജയില്‍ പുള്ളികള്‍ രക്ഷപ്പെട്ടിട്ടുള്ളത്. തടവ് പുള്ളികളെ തടയാന്‍ ശ്രമിക്കവേ പോലീസുകാരെ കത്തികൊണ്ട് കുത്തി പരിക്കേല്‍പിക്കുകയായിരുന്നു. കുളിമുറിയുടെ ചുമര്‍ തുരന്നാണ് ഇവര്‍ പുറത്ത് കടന്നത്. 2013 ഒക്ടോബര്‍ 1 ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ എന്ന സിമിയെ 2001 ല്‍ ആണ് ഭീകര പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരോധിച്ചത്. ഈ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന ആറ് വിചാരണ തടവുകാരും മറ്റൊരു തടവുകാരനും ആണ് രക്ഷപ്പെട്ടിട്ടുള്‌ലത്.
ജയില്‍ ചാടിയവരില്‍ ഒരാളെ പോലീസിന് പിടികൂടാനായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആബിദ് ആരിഫ് എന്ന തടവ് പുള്ളിയാണ് ഇത്.ഒരു ആശുപത്രിയില്‍ ബോംബ് വച്ചതിന് രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളെ പിടികൂടിയ കാര്യം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
മധ്യപ്രദേശ് പോലീസിനും ,സര്‍ക്കാരിനും വലിയ തോതില്‍ നാണക്കേടുണ്ടാക്കിയ സംഭവമാണിത്. രക്ഷപ്പെട്ട തടവ് പുള്ളികള്‍ക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്.












Click it and Unblock the Notifications