കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം ക്ലാസുകാരി സ്കൂളിൽ വെച്ച് മരിച്ചു; തലവേദനയായിരുന്നെന്ന് പ്രിൻസിപ്പാൾ; 'അന്വേഷണം വേണം'

കുട്ടിയ്ക്ക് തലവേദന വന്നിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പ്രിൻസിപ്പാൾ പറയുന്നു

  • By Deepa
Google Oneindia Malayalam News

നോയ്ഡ: സ്‌കൂളിലെ തായ്ക്വണ്ടോ പരിശീലനത്തിന് ഇടെ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ്. നോയ്ഡയിലെ ഡിപിഎസ് സ്‌കൂളിലാണ് സംഭവം. ഗസാല്‍ യാദവ് എന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കഴിഞ്ഞ ദിവസം മരിച്ചത്.

girl death

ചൊവ്വാഴ്ച സ്‌കൂളില്‍ തായ്ക്വണ്ടോ പരിശീലനം നടക്കുന്നതിന് ഇടേയാണ് ഗസാല്‍ യാദവ് എന്ന കുട്ടിയ്ക്ക് സുഖമില്ലാതെ ആയത്. തലവേദന വന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് സ്‌കൂള്‍ അധികൃതര്‍ അമ്മയെ വിളിച്ച് അറിയിച്ചത്. ആശുപത്രിയില്‍ എത്തിയ രക്ഷിതാക്കള്‍ അറിഞ്ഞത് മകള്‍ മരിച്ചെന്നാണ്.

noida death


തായ്ക്വണ്ടോ പരിശീലനത്തിന് ഇടേ കുട്ടിയ്ക്ക് അപകടം പറ്റി എന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഇത് മറച്ച് വയ്ക്കാനണ് സ്‌കൂള്‍ ശ്രമിക്കുന്നത്. അപകടം പററിയപ്പോള്‍ തന്നെ കുട്ടിയ്ക്ക് ചികിത്സ നല്‍കിയില്ല. എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയാന്‍ സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിയ്ക്കണം എന്നും കുട്ടിയുടെ അച്ഛന്‍ ലാല്‍ ചന്ദ് യാദവ് ആവശ്യപ്പെടുന്നു.

അച്ഛനമ്മമാരുടെ സമ്മതത്തോടെയാണ് ഗസാല്‍ സ്‌കൂളിലെ തായ്ക്വണ്ടോ പരിശീലനത്തിന് ചേര്‍ന്നത്. അവിടെ കുട്ടികള്‍ക്കുള്ള എല്ലാ സുരക്ഷയും ഉറപ്പാക്കിയിരുന്നു. കുട്ടിയ്ക്ക് തലവേദന ആയി തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മരണം സംബന്ധിച്ച ദുരൂഹതകള്‍ നീങ്ങുമെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

English summary
father, alleged she was injured during a Taekwondo competition at school on Tuesday, school authorities said Gazhal was taken to the hospital as she was complaining of headaches.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X