കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൂത്തുകുടിയില്‍ 9 സമരക്കാരെ പോലീസ് വെടിവച്ചു കൊന്നു; സംഘര്‍ഷം, അക്രമം, തീരം യുദ്ധക്കളമായി

Google Oneindia Malayalam News

ചെന്നൈ: മലിനീകരണമുണ്ടാക്കുന്ന കുത്തക കമ്പനിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് വെടിവയ്പ്പ്. 9 പേര്‍ കൊല്ലപ്പെട്ടു. 20 ലധികം പേര്‍ക്ക് വെടിയേറ്റു. തമിഴ്‌നാട്ടിലെ തൂത്തുകുടിയിലാണ് സംഭവം. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. കളക്ടറുടെ ഓഫീസിലേക്ക് സമരക്കാര്‍ നടത്തിയ മാര്‍ച്ചിന് നേരെയാണ് പോലീസ് വെടിവച്ചത്. നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയതാണ് വെടിവയ്ക്കാന്‍ കാരണമെന്ന് പോലീസ് പറയുന്നു. നിരവധി വാഹനങ്ങള്‍ സംഘര്‍ഷത്തില്‍ തകര്‍ന്നു. വ്യാപക അറസ്റ്റ് നടക്കുന്നുവെന്നാണ് വിവരം. സംഭവത്തിന്റെ വിശദ വിവരങ്ങള്‍ ഇങ്ങനെ...

സമരത്തിന് കാരണം

സമരത്തിന് കാരണം

ലണ്ടന്‍ ആസ്ഥാനമായുള്ള വേദാന്ത റിസോഴ്‌സസ് എന്ന കമ്പിയുടെ കീഴിലുള്ള സ്ഥാപനത്തിനെതിരെയാണ് പ്രദേശവാസികളുടെ സമരം. സെറ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്റസ്ട്രീസ് (ഇന്ത്യ) സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നുവെന്നാണ് ആരോപണം. ഇതിനെതിരെ കഴിഞ്ഞ നൂറ് ദിവസമായി തൂത്തുകുടിയില്‍ സമരം നടക്കുന്നു.

കമ്പനിയെ കുറിച്ച്

കമ്പനിയെ കുറിച്ച്

ബിഹാര്‍ സ്വദേശിയായ വ്യവസായി അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതിയുള്ള കമ്പനിയാണ് വേദാന്ത റിസോഴ്‌സസ്. ഈ കമ്പനിക്ക് കീഴിലുള്ള സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്റസ്ട്രീസ് എന്ന സ്ഥാപനമാണ് തൂത്തുകുടിയിലുള്ളത്. ഖനനം ചെയ്ത ചെമ്പ് ശുദ്ധീകരിച്ച് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ പര്യാപ്തമാക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ക്യാന്‍സര്‍ പിടിപെടുന്നു

ക്യാന്‍സര്‍ പിടിപെടുന്നു

ഈ സ്ഥാപനത്തിന് കീഴില്‍ നിരവധി പ്ലാന്റുകള്‍ തൂത്തുകുടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള വിഷപ്പുകയും രാസമാലിന്യങ്ങളും ശ്വസിച്ച് ക്യാന്‍സര്‍ പോലുള്ള മാരക രോഗം ബാധിക്കുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സമരം തുടങ്ങിയത്.

അടച്ചുപൂട്ടണമെന്ന് നേതാക്കള്‍

അടച്ചുപൂട്ടണമെന്ന് നേതാക്കള്‍

പ്ലാന്റ് വികസിപ്പിക്കാനുള്ള തീരുമാനം കമ്പനി പ്രഖ്യാപിച്ചതോടെയാണ് സമരം ശക്തമായത്. രജനികാന്ത്, കമല്‍ഹാസന്‍ തുടങ്ങി നിരവധി നേതാക്കള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മലിനീകരണം വരുത്തുന്നതായി തെളഞ്ഞാല്‍ അടച്ചുപൂട്ടണമെന്ന് ഡിഎംകെ നേതാവ് സ്റ്റാലിന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ഐക്യദാര്‍ഢ്യവുമായി നിരവധി പേര്‍

ഐക്യദാര്‍ഢ്യവുമായി നിരവധി പേര്‍

മലിനീകരണ തോത് കണ്ടെത്തുന്നതിനും കമ്പനിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പഠിക്കുന്നതിനും പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. നിരവധി സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

സംഘര്‍ഷത്തിന് കാരണംv

സംഘര്‍ഷത്തിന് കാരണംv

ചൊവ്വാഴ്ച കളക്ട്രേറ്റ് മാര്‍ച്ച് സമരക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ നഗരത്തില്‍ സുരക്ഷ ശക്തമാക്കുകയും 2500 പോലീസുകാരെ വിന്യസിക്കുകയും ചെയ്തിരുന്നു. സമരക്കാരെ തടയാന്‍ പോലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണം. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.

നിരോധനാജ്ഞ ലംഘിച്ച്

നിരോധനാജ്ഞ ലംഘിച്ച്

സമരം നേരിടാന്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ചാണ് മാര്‍ച്ച് നടന്നത്. മാര്‍ച്ചിനിടെ പോലീസിന് നേരെ കല്ലേറുണ്ടായി. തൂത്തുകുടിയോട് ചേര്‍ന്ന ജില്ലകളിലും സമരം നടത്തുന്നതിന് നിരോധനമുണ്ട്.

പ്രദേശം യുദ്ധക്കളമായി

പ്രദേശം യുദ്ധക്കളമായി

സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി പോലീസ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മറ്റു വാഹനങ്ങളും തകര്‍ത്തു. പോലീസ് കണ്ണില്‍കണ്ടവരെയെല്ലാം അടിച്ചൊതുക്കി. ഇതോടെ പ്രദേശം യുദ്ധക്കളമായി. പരിക്കേറ്റവരെ തൂത്തുകുടിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരവധി പേരുടെ നില അതീവ ഗുരുതരമാണ്.

കെട്ടിടത്തിന് തീവച്ചു

കെട്ടിടത്തിന് തീവച്ചു

കമ്പനി ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിന് നേരെ ചിലര്‍ തീവച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. ആഴ്ചകളായിട്ടും സമരക്കാരെ സാന്ത്വനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. എന്നാല്‍ പ്രതിഷേധം കണക്കിലെടുത്ത് കമ്പനിയുടെ പ്രവര്‍ത്തന അനുമതി സര്‍ക്കാര്‍ പുതുക്കി നല്‍കിയിരുന്നില്ല.

കോടതിയില്‍ ഹര്‍ജി

കോടതിയില്‍ ഹര്‍ജി

സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കമ്പനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജിയില്‍ വാദം നടക്കവെയാണ് പുതിയ സംഭവവികാസങ്ങള്‍. കമ്പനിക്കെതിരേ കൂടുതല്‍ സമരങ്ങളുണ്ടാകുമെന്ന്് റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

English summary
eight anti-Sterlite protesters, killed by policemen firing, Several injured in Thoothukudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X