കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോമ്പുകാലത്ത് ഡോക്ടര്‍ തൊടാന്‍ അറച്ചു; അഴുക്കുചാല്‍ വൃത്തിയാക്കുന്ന യുവാവിന് ദാരുണ മരണം

  • By Anwar Sadath
Google Oneindia Malayalam News

ഇസ്ലമാബാദ്: റമദാന്‍ നോമ്പെടുത്ത ഡോക്ടര്‍ തൊടാന്‍ അറച്ചതിനെ തുടര്‍ന്ന് അഴുക്കുചാല്‍ വൃത്തിയാക്കുന്ന യുവാവ് മരിച്ചതായി ബന്ധുക്കളുടെ ആരോപണം. അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവിനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വൃത്തിയില്ലെന്ന് ആരോപിച്ച് ഡോക്ടര്‍ തൊടാന്‍ വിസമ്മതിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഇര്‍ഫാന്‍ സമീഹ് (30) ആണ് മരിച്ചത്. ഇര്‍ഫാനും മറ്റ് മൂന്നുപേരും ഒരു മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു. ഇതിനുള്ളില്‍വെച്ച് വിഷവാതകം ശ്വസിച്ച് അവശനിലയിലായിരുന്ന നാലുപേരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ നിസ്സഹകരിച്ചതിനെ തുടര്‍ന്ന് ഇര്‍ഫാര്‍ മരിച്ചതായാണ് ബന്ധുക്കളുടെ ആരോപണം.

doctor

ആശുപത്രിയിലെത്തുമ്പോഴും ഇര്‍ഫാന്‍ ശ്വസിക്കുന്നുണ്ടായിരുന്നു. ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് കേണപേക്ഷിച്ചെങ്കിലും ഡോ. യൂസുഫ് ചികിത്സിക്കാന്‍ തയ്യാറായില്ല. ഇര്‍ഫാന്റെ ശരീരം വൃത്തിയാക്കാതെ തൊടാന്‍ കഴിയില്ലെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ഉടന്‍ താന്‍ ശരീരം വൃത്തിയാക്കിയെന്നും എന്നാല്‍ ഇര്‍ഫാന് നല്‍കിയ ഓക്‌സിജന്‍ പമ്പ് ശൂന്യമായിരുന്നെന്നും സഹോദരന്‍ ആരോപിക്കുന്നു.

ഇര്‍ഫാനെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ മടിച്ചതായി പോലീസും സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ഇര്‍ഫാന്റെ മൃതദേഹവുമായി ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിക്കുകും ചെയ്തു. സമൂഹത്തിന് വേണ്ടി ജോലി ചെയ്യുന്ന സഹോദരന്‍ മരിച്ചത് വിവാദമായിട്ടും സര്‍ക്കാര്‍ തലത്തില്‍ ഒരാള്‍പോലും തിരിഞ്ഞുനോക്കിയില്ലെന്ന് സഹോദരന്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

English summary
Pak: Family says sewer cleaner died after doc refused to touch his ‘dirty body’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X