കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക ആരോപണം; ഐഎഎസ് ഓഫീസര്‍ക്കെതിരെ പരാതി

  • By Anwar Sadath
Google Oneindia Malayalam News

ചണ്ഡീഗഡ്: വിവാഹ വാഗ്ദാനം നല്‍കി ഐഎഎസ് ഓഫീസര്‍ തന്നെ വര്‍ഷങ്ങളായി ലൈംഗികമായി ഉപയോഗിച്ചെന്ന് കാട്ടി കീഴ്ജീവനക്കാരി പരാതി നല്‍കി. ഹരിയാന അര്‍ബന്‍ ലോക്കല്‍ ബോഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എസ്എന്‍ റോയിക്കെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആരോപണത്തെ തുടര്‍ന്ന് റോയിയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

2008ല്‍ പരിചയപ്പെട്ട റോയി വിവാഹ വാഗ്ദാനം നല്‍കിയ ശേഷം തന്നെ ലൈംഗികമായി ഉപയോഗിച്ചെന്നാണ് സ്ത്രീയുടെ പരാതി. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഹരിയാന ഡിജിപി ഐജിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, തന്റെ കക്ഷിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും സ്ത്രീയുടെ പരാതി നിലനില്‍ക്കുന്നതല്ലെന്നും റോയിയുടെ അഭിഭാഷകന്‍ പറഞ്ഞു.

sexual-harassment

വിവാഹ മോചിതയും ഒരു മകന്റെ അമ്മയുമാണ് പരാതിക്കാരി. റോയിയുമായുള്ള ലൈംഗിക ബന്ധത്തെതുടര്‍ന്ന് രണ്ടുതവണ നിര്‍ബന്ധപൂര്‍വം ഗര്‍ഭഛിദ്രത്തിന് വിധേയയായതായും പരാതിക്കാരി പറയുന്നു. വിവാഹ മോചിതനാണെന്ന് തെറ്റിദ്ധരിപ്പിച്ചതിനെ തുടര്‍ന്നാണ് റോയിയുമായുള്ള ബന്ധം സ്ഥാപിച്ചതെന്നും എന്നാല്‍ വിവാഹക്കാര്യത്തെ കുറിച്ച് പറഞ്ഞതോടെ തന്നെ വഞ്ചിക്കുകയായിരുന്നെന്നും സ്ത്രീ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, 10 കോടി രൂപ സ്ത്രീ ആവശ്യപ്പെട്ടെന്നും കൊടുക്കാത്തതിനെ തുടര്‍ന്ന് ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നുമാണ് റോയിയുടെ അഭിഭാഷകന്‍ പറയുന്നത്. ആദ്യ ഭര്‍ത്താവിനെതിരെ സമാന രീതിയിലുള്ള ആരോപണം ഉന്നയിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അന്നത്തെ സംഭവങ്ങളുടെ മാധ്യമ റിപ്പോര്‍ട്ടും അഭിഭാഷകന്‍ പുറത്തുവിട്ടു.

English summary
Sexual Harassment Allegation; Haryana IAS Officer Sent on Leave
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X