മരിക്കാൻ അനുവാദം തേടി 17 വയസ്സുകാരി; പെൺകുട്ടി നേരിടേണ്ടി വന്ന ക്രൂരത... ഞെട്ടിക്കും ഈ കഥനകഥ!

  • Posted By: Desk
Subscribe to Oneindia Malayalam

കൊൽക്കത്ത: മരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി അധികൃതരുടെ മുന്നിൽ. പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്നാപുര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ അധികൃതരെ സമീപിച്ചത്. അവിവാഹിതയായ അമ്മയായി ജീവിക്കാന്‍ വയ്യെന്നാണ് പെൺകുട്ടിയുടെ പരാതി.

കിഴക്കന്‍ മിഡ്നാപുര്‍ സ്വദേശിയായ പുരുഷനാണ് വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. നിലവില്‍ ഇയാള്‍ ഒളിവിലാണ്. ജില്ലാ മജിസ്ട്രേട്ടിന്റെ പരാതി പരിഹാര സെല്ലില്‍നിന്നാണ് പെണ്‍കുട്ടിയുടെ അപേക്ഷയുടെ കാര്യത്തില്‍ അറിയിപ്പു കിട്ടിയതെന്ന് സുതാഹത പോലീസ് സ്റ്റേഷന്‍ ഓഫീസർ ഇൻ ചാർജ് ജലേശ്വർ തിവാരി അറിയിച്ചു.

ലൈംഗീക ചൂഷണത്തിന് ഇരയായി

ലൈംഗീക ചൂഷണത്തിന് ഇരയായി

പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്നാപുര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ അധികൃതരെ സമീപിച്ചത്. പതിനേഴുകാരി ലൈംഗീക ചൂഷണത്തിന് ഇരയായി ഗർഭിണിയാകുകയായരുന്നു. അവിവാഹിതയായി അമ്മയായി ജീവിക്കുന്നതിനുള്ള മനോവിഷമമാണ് കുട്ടിക്ക്.

ആദ്യം വിവാഹത്തിന് സമ്മതിച്ചു... പക്ഷേ!

ആദ്യം വിവാഹത്തിന് സമ്മതിച്ചു... പക്ഷേ!

അവിവാഹിതയായ അമ്മയായി ജീവിക്കുക ദുഷ്‌കരമാണെന്നാണ് പെണ്‍കുട്ടിയുടെ ചിന്തയെന്ന് സുതാഹാത പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ജലേശ്വർ തിവാരി പറഞ്ഞു. പെൺകുട്ടിയുമായുള്ള വിവാഹത്തിന് പുരുഷന്റെ വീട്ടുകാർ സമ്മതിച്ചിരുന്നു. പിന്നീട് അവർ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു.

മനുഷ്യാവകാശ കമ്മീഷൻ സന്ദർശിച്ചു

മനുഷ്യാവകാശ കമ്മീഷൻ സന്ദർശിച്ചു

പശ്ചിമ ബംഗാള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും സന്ദര്‍ശിച്ചു. കിഴക്കന്‍ മിഡ്നാപുര്‍ സ്വദേശിയായ പുരുഷനാണ് വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. നിലവില്‍ ഇയാള്‍ ഒളിവിലാണ്.

പോലീസ് അന്വേഷണം

പോലീസ് അന്വേഷണം

കൊൽക്കത്തയിൽ നിരവധി പേർ ഇത്തരത്തിൽ പീഡനങ്ങൾ അനുഭവിച്ച് ജീവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ പുറത്തു വരുന്നത് വളരെ വിരളവും. ഒളിവിൽ പോയ കിഴക്കന്‍ മിഡ്നാപുര്‍ സ്വദേശിക്കുവേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
A 17-year-old girl in West Bengal's East Midnapore has appealed to the district authorities to allow her to kill herself as she has become pregnant after allegedly being raped by a man on the promise of marriage, police said on Saturday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്