കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസ്‌നേഹം ആരുടെ മുന്‍പിലും തെളിയിക്കേണ്ടതില്ല, ആമീറിനെ പിന്തുണച്ച് ഷാരൂഖ് ഖാന്‍

  • By Siniya
Google Oneindia Malayalam News

മുംബൈ: രാജ്യ സ്‌നേഹം ആരുടെ മുന്നിലും തെളിയിക്കേണ്ടതില്ലെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ നടന്‍ ആമീര്‍ഖാനെ പിന്തുണച്ചു കൊണ്ടാണ് ഷാരൂഖാന്‍ നിലപാട് വ്യക്തമാക്കിയത്. നല്ലത് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് രാജ്യസ്‌നേഹമാണ്. എന്നാല്‍ രാജ്യ സ്‌നേഹം ആരുടെ മുന്‍പിലും തെളിയിക്കേണ്ടതില്ല.

കഴിഞ്ഞ ആഴ്ചയാണ് ട്വിറ്ററിലൂടെ രാജ്യത്തെ അസഹിഷ്ണുതയെ കുറിച്ച് ആമീര്‍ ഖാന്‍ പറഞ്ഞത്. ഇതാണ് വിവാദത്തിന് തിരികൊളുത്തിയത്. വിവാദത്തിനൊടുവില്‍ താനും ഭാര്യ കിരണും രാജ്യം വിടില്ലെന്നും ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നുവെന്നും ആമീര്‍ ഖാന്‍ പറഞ്ഞിരുന്നു.

രാജ്യ സ്‌നേഹം തെളിയിക്കേണ്ടതില്ല

രാജ്യ സ്‌നേഹം തെളിയിക്കേണ്ടതില്ല

ആരുടെ മുന്‍പിലും ഒരു വ്യക്തി രാജ്യ സ്‌നേഹം തെളിയിക്കേണ്ടതില്ലെന്ന് ഷാരൂഖ് ഖാന്‍. അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ നടന്‍ ആമീര്‍ ഖാനെ പിന്തുണച്ചുക്കൊണ്ടാണ് ഷാരുഖ് ഖാന്‍ നിലപാട് വ്യക്തമാക്കിയത്.

നല്ലതു ചെയ്താല്‍ രാജ്യത്തിന് നേട്ടം

നല്ലതു ചെയ്താല്‍ രാജ്യത്തിന് നേട്ടം

നല്ലതു ചിന്തിച്ചാലും പ്രവര്‍ത്തിച്ചാലും രാജ്യത്തിന് നേട്ടമുണ്ടാകും ഇതിലൂടെ രാജ്യ സ്‌നേഹം തെളിയിക്കാനാവും . എന്നാല്‍ മറ്റൊരു രീതിയിലും ഒരു വ്യക്തി രാജ്യ സ്‌നേഹം തെളിയിക്കേണ്ടതില്ല.

അഴിമതിക്കാരനായാല്‍ ?

അഴിമതിക്കാരനായാല്‍ ?

രാജ്യത്തിന് വേണ്ടി നല്ലതു ചെയ്താല്‍ നേട്ടമുണ്ടാകും പക്ഷേ അതു അഴിമതിക്കാരനായാല്‍ അതു രാജ്യത്തിന് നാശമുണ്ടാകുമെന്നും ഷാരൂഖ് ഖാന്‍ പറയുന്നു.

 അറിയാവുന്ന വിഷയമേ പറയാവൂ

അറിയാവുന്ന വിഷയമേ പറയാവൂ

കൃത്യമായി അറിയാവുന്ന വിഷയങ്ങളെ കുറിച്ച് മാത്രമേ സംസാരിക്കാന്‍ പാടുള്ളുവെന്ന് ഷാരൂഖ് ഖാന്‍ പറയുന്നു. എല്ലാ വിഷയത്തെകുറിച്ചും സംസാരിക്കേണ്ട കാര്യമില്ല. 25 വര്‍ഷമായി ഇവിടെ ഉണ്ടെന്നു കരുതി എന്തും പറയാമെന്ന് ചിലര്‍ ധരിക്കുന്നുണ്ടാവുമെന്നും താരം പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം

അഭിപ്രായ സ്വാതന്ത്ര്യം

ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ ആര്‍ക്കും തുറന്ന അഭിപ്രായ പ്രകടനം നടത്താം. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യുന്നുമുണ്ട്.

അഭിപ്രായ പ്രകടനം ദുരുപയോഗം ചെയ്യുന്നു

അഭിപ്രായ പ്രകടനം ദുരുപയോഗം ചെയ്യുന്നു

സോഷ്യല്‍ മീഡിയകളില്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ ചിലര്‍ ദുരുപയോഗം ചെയ്യുന്നു. പൊതുവായ പ്രസ്താവനകള്‍ പോലും വര്‍ഗ്ഗീയ പ്രസ്താവനയാക്കി ജനങ്ങള്‍ക്കിടയില്‍ മാറുന്നുവെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

English summary
Shah Rukh Khan says no need for anyone to prove his patriotism, to support aamir khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X