മോഷണം പിടിച്ചു, 18കാരി കോളജ് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ചു
ബെംഗളൂരു: വിദ്യാര്‍ഥിനി കോളജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു. കര്‍ണാടക മൂഡബിദ്രിയിലെ അല്‍വാസ കോളജ് ഹോസ്റ്റലില്‍ ഞായറാഴ്ചയാണ് 18 കാരിയായ പെണ്‍കുട്ടി തൂങ്ങിമരിച്ചത്. ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഒന്നാം വര്‍ഷ ബി കോം വിദ്യാര്‍ഥിനിയായ രക്ഷിതയാണ് ജീവനൊടുക്കിയത്.
മൊബൈല്‍ ഫോണ്‍ മോഷണം കയ്യോടെ പിടിക്കപ്പെട്ട നാണക്കേട് മൂലമാണ് രക്ഷിത ആത്മഹത്യ ചെയ്തത് എന്നാണ് അറിയുന്നത്. സെപ്തംബര്‍ നാല് വെള്ളിയാഴ്ച രക്ഷിതയെ സഹപാഠികള്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന് പിടികൂടിയിരുന്നു. പിറ്റേന്ന് ശനിയാഴ്ച രാത്രി പത്തരയോടെയാണ് രക്ഷിത സ്വന്തം മുറിയിലേക്ക് പോയത് എന്ന് ഹോസ്റ്റലില്‍ ഉണ്ടായിരുന്ന കുട്ടികള്‍ പറഞ്ഞു.

പിറ്റേന്ന് രാവിലെ രക്ഷിതയെ കാണാതെ അന്വേഷിച്ചുപോയ സഹപാഠികളാണ് കുളിമുറി പൂട്ടിക്കിടക്കുന്നതായി ശ്രദ്ധിച്ചത്. വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് രക്ഷിത തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. കുളിമുറിയുടെ വാതിലില്‍ രക്ഷിതയുടെ ആത്മഹത്യക്കുറിപ്പും ഉണ്ടായിരുന്നു. മാതാപിതാക്കള്‍ തന്നോട് ക്ഷമിക്കണം എന്നായിരുന്നു കുറിപ്പില്‍ ഉണ്ടായിരുന്നത്.
മംഗളൂരു സ്വദേശിനിയാണ് രക്ഷിത. രക്ഷിതയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മംഗളൂരുവിലേക്ക് അയച്ചു. മൂഡബിദ്രി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.












Click it and Unblock the Notifications