കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാതിക്കാരി 72 കാരി, മകനെ പോലെ കാണാമായിരുന്നു; സഹയാത്രികക്ക് മേല്‍ മൂത്രമൊഴിച്ചയാളെ ന്യായീകരിച്ച് പിതാവ്

Google Oneindia Malayalam News

മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികക്ക് മേല്‍ മൂത്രമൊഴിച്ച സംഭവത്തെ ന്യായീകരിച്ച് പ്രതി ശങ്കര്‍ മിശ്രയുടെ പിതാവ്. തന്റെ മകന്‍ അങ്ങനെ ചെയ്യുമെന്ന് താന്‍ കരുതുന്നില്ല എന്നും ഇത് തെറ്റായ കേസാണ് എന്നും ശങ്കര്‍ മിശ്രയുടെ പിതാവ് ശ്യാം മിശ്ര പറഞ്ഞു. ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

ഇത് തീര്‍ത്തും തെറ്റായ കേസാണ്. എന്റെ മകന്‍ യു എസില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്നു. അവന്‍ 72 മണിക്കൂര്‍ ഉറങ്ങിയില്ല. ഒരുപക്ഷെ അവന്‍ വിമാനത്തില്‍ വച്ച് മദ്യപിച്ചിരിക്കാം. അതിന് ശേഷം ഉറങ്ങുകയും ചെയ്തു. അതിനു ശേഷം എന്താണ് സംഭവിച്ചതെന്ന് അവനു പോലും അറിയില്ല. ഇത് തെളിയിക്കാന്‍ വളരെ ബുദ്ധിമുട്ടാണ് എന്നാണ് ശ്യാം മിശ്ര മകനെ ന്യായീകരിച്ച് കൊണ്ട് പറഞ്ഞത്.

1

72 വയസുകാരിയാണ് ഈ സംഭവത്തിലെ പരാതിക്കാരി. അവര്‍ക്ക് 34 കാരനായ ശങ്കര്‍ മിശ്രയെ സ്വന്തം മകനായി കണ്ട് മാപ്പ് കൊടുക്കാമായിരുന്നു എന്നും സംഭവത്തിന് ദൃക്സാക്ഷികളില്ലെന്നും ശ്യാം മിശ്ര അവകാശപ്പെട്ടു. അതേസമയം ശങ്കര്‍ മിശ്ര ഇപ്പോള്‍ ഒളിവിലാണ്. മകനെക്കുറിച്ച് ചോദിച്ചപ്പോള്‍ താനും അവനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും വിവരം വല്ലതും കിട്ടിയാല്‍ അറിയിക്കാം എന്നുമായിരുന്നു ശ്യാം മിശ്ര പറഞ്ഞത്.

പ്രണയം പൂത്തുലയും, ധനലാഭം, ഇഷ്ടഭക്ഷണം... പങ്കാളിയില്‍ നിന്ന് സന്തോഷവാര്‍ത്ത; ഈ നക്ഷത്രക്കാരാണോപ്രണയം പൂത്തുലയും, ധനലാഭം, ഇഷ്ടഭക്ഷണം... പങ്കാളിയില്‍ നിന്ന് സന്തോഷവാര്‍ത്ത; ഈ നക്ഷത്രക്കാരാണോ

2

അതേസമയം ശങ്കര്‍ മിശ്ര സ്ത്രീയോട് അപമര്യാദയായി പെരുമാറിയിട്ടില്ല എങ്കില്‍ പിന്നെ എന്തുകൊണ്ടാണ് തന്റെ മകന്‍ സ്ത്രീയോട് മാപ്പ് ചോദിച്ചതെന്ന് ചോദ്യത്തിന് വിചിത്രമായന മറുപടിയാണ് ശ്യാം മിശ്ര നല്‍കിയത്. സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മകന്‍ അത് ചെയ്തതെന്ന് ശ്യാം മിശ്ര പറഞ്ഞു. സ്ത്രീ കുറച്ച് പണം ആവശ്യപ്പെട്ടിരുന്നു എന്നും ചില പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നുണ്ട് എന്നും അതിനാല്‍ അവര്‍ പരാതി നല്‍കി എന്നുമാണ് ശ്യാം മിശ്ര പറയുന്നത്.

'ആകെ അറിയാവുന്നത് മിലിട്ടറി ആര്‍മി.. ബിഗ് ബോസിന് ശേഷമാണ് വേറെ ആര്‍മിയുണ്ടെന്നറിഞ്ഞത്'; രമ്യ പണിക്കര്‍'ആകെ അറിയാവുന്നത് മിലിട്ടറി ആര്‍മി.. ബിഗ് ബോസിന് ശേഷമാണ് വേറെ ആര്‍മിയുണ്ടെന്നറിഞ്ഞത്'; രമ്യ പണിക്കര്‍

3

2022 നവംബര്‍ 26 ന് ആണ് എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ച് ശങ്കര്‍ മിശ്ര എന്നയാള്‍ സഹയാത്രികക്ക് മേല്‍ മൂത്രമൊഴിച്ചത്. എന്നാല്‍ ജനുവരി നാലിന് ആണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കെതിരേയും സ്ത്രീ ആരോപണം ഉന്നയിച്ചിരുന്നു. ജീവനക്കാര്‍ വിഷയത്തില്‍ ഇടപെട്ടില്ല എന്നും തന്നെ സീറ്റ് മാറി ഇരിക്കാന്‍ ജീവനക്കാര്‍ അനുവദിച്ചില്ല എന്നും സ്ത്രീ പറഞ്ഞിരുന്നു.

തേനീച്ച കൂടെന്ന് കരുതി കടന്നല്‍ കൂടിന് കല്ലെറിഞ്ഞ് വിദ്യാര്‍ത്ഥിനി; സ്‌കൂളിന് അവധിതേനീച്ച കൂടെന്ന് കരുതി കടന്നല്‍ കൂടിന് കല്ലെറിഞ്ഞ് വിദ്യാര്‍ത്ഥിനി; സ്‌കൂളിന് അവധി

4

അതേസമയം ശങ്കര്‍ മിശ്രക്കെതിരെ ഐപിസി 294 (പൊതുസ്ഥലത്ത് വെച്ച് അശ്ലീലം കാണിക്കല്‍), 354 (സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആക്രമിക്കുകയോ ക്രിമിനല്‍ ബലം പ്രയോഗിക്കുകയോ ചെയ്യുക), 509 (വാക്കോ ആംഗ്യമോ പ്രവൃത്തിയോ കൊണ്ട് അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവൃത്തി) പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കൂടാതെ എയര്‍ക്രാഫ്റ്റ് നിയമങ്ങള്‍ പ്രകാരവും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

5

30 ദിവസം ശങ്കര്‍ മിശ്രക്ക് എയര്‍ ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ശങ്കര്‍ മിശ്രയെ കഴിഞ്ഞ ദിവസം കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബഹുരാഷ്ട്ര ധനകാര്യ സേവന കോര്‍പ്പറേഷനായ വെല്‍സ് ഫാര്‍ഗോയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റാണ് ശങ്കര്‍ മിശ്ര. സംഭവത്തിന് ശേഷം ഇയാള്‍ തന്നോട് മാപ്പ് ചോദിച്ചു എന്ന് സ്ത്രീ പറഞ്ഞിരുന്നു.

4

തനിക്ക് കുടുംബമുണ്ട് എന്നും പ്രശ്‌നമാക്കരുത് എന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത് എന്നാണ് പരാതിക്കാരി പറഞ്ഞിരുന്നത്. അതേസമയം വിഷയത്തില്‍ എയര്‍ ഇന്ത്യയ്‌ക്കെതിരേയും പ്രതിഷേധം ശക്തമാകുന്നുണ്ട്. യാത്രക്കാരിയുടെ പരാതിയില്‍ മുഖം തിരിച്ച നടപടിക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.

English summary
Shankar Mishra's Father defends son who urinated on fellow passenger in air india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X