Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരത് പവാര്‍ രാജി പിന്‍വലിച്ചേക്കും; ഉറപ്പ് ലഭിച്ചെന്ന് അജിത് പവാര്‍, 3 ദിവസത്തില്‍ അറിയാം

മുംബൈ: എന്‍സിപി അധ്യക്ഷന്‍ സ്ഥാനം രാജിവെച്ച നടപടി ശരത് പവാര്‍ പിന്‍വലിക്കാന്‍ സാധ്യത. അദ്ദേഹത്തോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പുനപ്പരിശോധിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇക്കാര്യം അജിത് പവാര്‍ സ്ഥിരീകരിച്ചു. രണ്ടോ മൂന്നോ ദിവനസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

അതേസമയം ദയവ് ചെയ്ത് പ്രവര്‍ത്തകര്‍ മടങ്ങി പോകണമെന്നും, ധര്‍ണ ഇരിക്കരുതെന്നും അജിത് പവാര്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന എന്‍സിപി നേതാക്കള്‍ ശരത് പവാറിനെ കണ്ട് സംസാരിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം അംഗീകരിച്ച് മടങ്ങി വരണമെന്ന് ശരത് പവാറിനോട് ഇവര്‍ ആവശ്യപ്പെട്ടു.

SHARAD PAWAR

അതേസമയം പവാര്‍ ഇവരോട് തീരുമാനം പുനപ്പരിശോധിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കാമെന്നാണ് പവാര്‍ പറഞ്ഞിരിക്കുന്നതെന്നും അജിത് പറഞ്ഞു. 1999 മുതല്‍ എന്‍സിപിയുടെ തലപ്പത്ത് പവാറുണ്ട്. എന്നാല്‍ അജിത് പവാറുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ശരത് പവാര്‍ രാജിവെച്ചതെന്നാണ് സൂചന.

പ്രവര്‍ത്തകര്‍ അസ്വസ്ഥരാണെന്ന് പവാറിനെ അറിയിച്ചിട്ടുണ്ട്. എന്‍സിപി അധ്യക്ഷനായി പവാര്‍ തുടരണമെന്നാണ് അവരുടെ ആഗ്രഹം. ഒപ്പമൊരു വര്‍ക്കിംഗ് പ്രസിഡന്റും വേണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ട്. അദ്ദേഹം തീരുമാനം പുനപ്പരിശോധിക്കാമെന്ന് അറിയിച്ചതായും അജിത് പവാര്‍ പറഞ്ഞു.രോഹിത് പവാര്‍, ചഗന്‍ ബുജ്ബല്‍, എന്നീ പ്രമുഖ നേതാക്കളെല്ലാം നേരത്തെ മുംബൈയിലെ ശരത് പവാറിന്റെ വസതിയിലെത്തി കണ്ടിരുന്നു.

പ്രവര്‍ത്തകര്‍ ശാന്തരാവണമെന്ന് അജിത് പവാര്‍ ആവശ്യപ്പെട്ടു. മൂന്ന് ദിവസമെങ്കിലും കാത്തിരിക്കണമെന്നും, അതിനുള്ളില്‍ ശരത് പവാര്‍ നിലപാട് അറിയിക്കുമെന്നും അജിത് പ വാര്‍ വ്യക്തമാക്കി. അതേസമയം തന്റെ പകരക്കാരനെ പാര്‍ട്ടിയിലെ കമ്മിറ്റി തീരുമാനിക്കുമെന്ന് ശരത് പവാര്‍ വ്യക്തമാക്കി. ഇന്ന് പവാറിന്റെ സില്‍വര്‍ ഓക് റെസിഡെന്‍സില്‍ ഈ കമ്മിറ്റിയുടെ യോഗം ചേര്‍ന്നിരുന്നു. എന്‍സിപിയുടെ പ്രമുഖ നേതാക്കളെല്ലാം അടങ്ങുന്നതാണ് ഈ കമ്മിറ്റി.

കശ്മീര്‍, വാട്ട് എ ബ്യൂട്ടി, ഫുഡും അതുപോലെ ടേസ്റ്റിയാണ്, ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ

ആരോടും ചോദിക്കുക പോലും ചെയ്യാതെയാണ് ശരത് പവാര്‍ രാജി പ്രഖ്യാപിച്ചതെന്ന് പ്രമുഖ നേതാക്കള്‍ പരാതിപ്പെട്ടിരുന്നു. എന്‍സിപി എംപി പ്രഫുല്‍ പട്ടേലും ഈ നിലപാടുകാരനായിരുന്നു. എന്നാല്‍ 1960ല്‍ തുടങ്ങിയതാണ് തന്റെ രാഷ്ട്രീയ ജീവിതമെന്ന് പവാര്‍ പറഞ്ഞു.

കഴിഞ്ഞ 63 വര്‍ഷമായി ഒരു ഇടവേള പോലുമില്ലാതെ അത് തുടരുന്നുണ്ട്. രാജ്യസഭയില്‍ ഇനിയും മൂന്ന് വര്‍ഷത്തെ കാലാവധി എനിക്കായി കാത്തിരിപ്പുണ്ട്. അത് തുടരും. മഹാരാഷ്ട്രയുടെയും രാജ്യത്തിന്റെയും കാര്യങ്ങളിലായിരിക്കും എന്റെ ശ്രമം. ഇത്തരമൊരു നീണ്ട കാലഘട്ടം പിന്നിട്ടതിനാല്‍, ഇനി ഒന്ന് മാറി നില്‍ക്കുന്നത് നല്ലതാണ്. അതാണ് എന്‍സിപി അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെക്കാനുള്ള തീരുമാനമെന്നും പവാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+