ഞാന്‍ മോദിയെ പിന്തുണച്ചില്ല: റഫാലില്‍ ശരദ് പവാര്‍, അന്വേഷണത്തിന് സംയുക്ത പാര്‍ലമെന്ററി സമിതി വേണം
ഞാന്‍ മോദിയെ പിന്തുണച്ചില്ല: റഫാലില്‍ ശരദ് പവാര്‍, അന്വേഷണത്തിന് സംയുക്ത പാര്‍ലമെന്ററി സമിതി വേണം
മുംബൈ: റഫാല്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി എന്‍സിപി നേതാവ് ശരദ് പവാര്‍. റഫാല്‍ കരാറില്‍ നടന്ന തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി സംയുക്ത പാര്‍ലമെന്ററി കമ്മറ്റി രൂപീകരിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നാണ് ശരദ് പവാര്‍ വ്യക്തമാക്കിയത്. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ ബീഡില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ശരദ് പവാറിന്റെ വെളിപ്പെടുത്തല്‍. അല്ലാതെ മോദിയെ പിന്തുണച്ചിട്ടില്ലെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

സംയുക്ത പാര്‍ലമെന്റ് കമ്മറ്റി
റഫാല്‍ കരാറിന്റെ വിലയെക്കുറിച്ച് പറയൂ. 2013ല്‍ യുപിഎ സര്‍ക്കാര്‍ റഫാല്‍ കരാറിന് ധാരണയിലെത്തുമ്പോള്‍ ഒരു റഫാല്‍ ജെറ്റ് വിമാനത്തിന്റെ വില 650 കോടിയായിരുന്നു. എന്നാല്‍ മോദി ഒരു റഫാല്‍ ജെറ്റ് 1600 കോടി രൂപയ്ക്കാണ് വാങ്ങുന്നത്. റഫാല്‍ കരാറില്‍ ഉണ്ടായിട്ടുള്ള ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന് സംയുക്ത പാര്‍ലമെന്ററി കമ്മീഷനെ നിയമിക്കാനും രേഖകള്‍ കൈമാറാനും പവാര്‍ ആവശ്യപ്പെടുന്നു. റഫാല്‍ വിവാദത്തില്‍ ശരദ് പവാര്‍ മോദിയെ പിന്തുണച്ചതോടെ പാര്‍ട്ടി നേതാവ് താരിഖ് അന്‍വറും പാര്‍ട്ടി ജനറല്‍ സെക്രട്ടറി മുനാഫ് ഹക്കീമും പാര്‍ട്ടി വിട്ടിരുന്നു. പവാറിന്റെ പ്രസ്താവന പ്രതിപക്ഷത്തിന്റെ ശബ്ദത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് രണ്ട് ദിവസത്തിന് ശേഷം അന്‍വര്‍ രാജിവെക്കുന്നത്. പാര്‍ട്ടി നേതാവിന് പാര്‍ട്ടി രാഷ്ട്രീയത്തിനപ്പുറത്തേക്ക രാജ്യ താല്പ്പര്യങ്ങളുണ്ടെന്നാണ് പവാറിന്റെ പ്രസ്താവനയെ അമിത് ഷാ വിശേഷിപ്പിച്ചത്.

സര്‍ക്കാരിന് നഷ്ടപ്പെടാനൊന്നുമില്ല!
വ്യക്തിപരമായി ജനങ്ങള്‍ക്ക് മോദിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് സംശയമുണ്ടാകില്ലെന്ന് പവാര്‍ ടിവി ചാനലിനോട് പ്രതികരിച്ചിരുന്നു. റഫാല്‍ കരാറുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങള്‍ പങ്കുവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത് ശരിയല്ല. റഫാല്‍ ജെറ്റ് വിമാനത്തിന്റെ വില വെളിപ്പെടുത്തുന്നതുകൊണ്ട് സര്‍ക്കാരിന് യാതൊരു നഷ്ടവും വരാനില്ലെന്നും പവാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ശരദ് പവാറിന്റെ റഫാല്‍ കരാറിനെക്കുറിച്ചുള്ള പ്രതികരണം പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി ഉണ്ടാക്കിയതിന് പിന്നാലെയാണ് ശരദ് പവാര്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തുന്നത്.

കോണ്‍ഗ്രസിന്റെ ആവശ്യം ഒന്ന് മാത്രം
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന് കരാര്‍ നല്‍കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി കരാറില്‍ വ്യക്തിപരമായി കരാറില്‍ മാറ്റം വരുത്തിയെന്നാണ് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണം. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിനെ തഴഞ്ഞ സര്‍ക്കാര്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനാണ് കരാര്‍ നല്‍കിയത്. കരാറിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ സംയുക്ത പാര്‍ലമെന്ററി കമ്മറ്റിയ്ക്ക് രൂപം നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

മോദിക്ക് ക്ലീന്‍ ചിറ്റില്ല!!
എന്‍സിപി തലവന്‍ ശരദ് പവാര്‍ റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്രത്തോട് റഫാല്‍ ജെറ്റിന്റെ വില വെളിപ്പെടുത്താനാണ് എന്‍സിപി ആവശ്യപ്പെട്ടതെന്ന് പാര്‍ട്ടി വക്താവ് വ്യക്തമാക്കിയിരുന്നു. കരാറിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കുന്നതിന് സംയുക്ത പാര്‍ലമെന്ററി കമ്മറ്റിയെ നിയമിക്കാനും എന്‍സിപി ആവശ്യപ്പെട്ടിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications