അനന്തിരവൻ പവാറിന്റെ നീക്കം അമ്മാവൻ പവാറിന്റെ അറിവോടെ, ബിജെപി ചർച്ചകളിൽ മകൾ സുപ്രിയ സുലെയും!
മുംബൈ: കോണ്‍ഗ്രസ്-ശിവസേന സഖ്യത്തെ എന്‍സിപി ആണോ ചതിച്ചത് അതോ അമ്മാവനായ ശരദ് പവാറിനെ അനന്തിരവനായ അജിത് പവാറാണോ ചതിച്ചത്? അര്‍ധരാത്രിയില്‍ ഇരുട്ടിന്റെ മറവില്‍ നടന്ന രാഷ്ട്രീയ നാടകങ്ങളുടെ പിന്നില്‍ കളിച്ച യഥാര്‍ത്ഥ ചാണക്യന്‍ ആരാണ്? നിരവധി ചോദ്യങ്ങള്‍ക്കാണ് മഹാരാഷ്ട്ര ഇനി ഉത്തരം കണ്ടെത്തേണ്ടത്.
താനൊന്നും അറിഞ്ഞില്ല എന്നാണ് ശരദ് പവാര്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ശരദ് പവാറിന്റെ അറിവോടെയാണ് അജിത് പവാറിന്റെ നീക്കം എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

പാർട്ടിയിലെ രണ്ടാം ശക്തി കേന്ദ്രം
അജിത് പവാര്‍ എന്‍സിപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാണ്. പാര്‍ട്ടിയുടെ കേന്ദ്രം ശരത് പവാര്‍ ആണെങ്കിലും അമ്മാവനോളം പോന്നവന്‍ തന്നെയാണ് അനന്തിരവനും. കഴിഞ്ഞ ദിവസം രാത്രി വരെ ശിവസേനയും കോണ്‍ഗ്രസുമായുളള ചര്‍ച്ചകൾക്ക് അജിത് പവാര്‍ ആയിരുന്നു പ്രധാനമായും ചുക്കാന്‍ പിടിച്ചിരുന്നത്.

ഒന്നും അറിഞ്ഞില്ലെന്ന് പവാർ
ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുളള അജിത് പവാറിന്റെ നീക്കത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല എന്നാണ് ശരദ് പവാര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണം എന്‍സിപിയുടെ തീരുമാന പ്രകാരം അല്ലെന്നും അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനം ആണെന്നുമാണ് ശരദ് പവാര്‍ വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല സര്‍ക്കാരിന് പിന്തുണ ഇല്ലെന്നും പറയുന്നു.

എല്ലാം അറിഞ്ഞിരുന്നു
എന്നാല്‍ രാഷ്ട്രീയ അണിയറകളിലെ സംസാരം അജിത് പവാറിന്റെ നീക്കം ശരദ് പവാര്‍ അറിഞ്ഞ് കൊണ്ട് തന്നെയാണ് എന്നാണ്. അതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശരദ് പവാര്‍ നടത്തിയ കൂടിക്കാഴ്ചയാണ്. നേതാക്കളാരും ഒപ്പമില്ലാതെ തനിച്ചായിരുന്നു ആ കൂടിക്കാഴ്ച.

രഹസ്യമായി ചർച്ചകൾ
ശരദ് പവാറിന് ബിജെപി രാഷ്ട്രപതി പദവിയും എന്‍സിപിക്ക് കേന്ദ്ര മന്ത്രിസഭയില്‍ അര്‍ഹമായ പ്രാതിനിധ്യവും വാഗ്ദാനം ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല ഫട്‌നാവിസുമായി ബിജെപി നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കാനുളള ചര്‍ച്ചകളില്‍ അടക്കം ശരദ് പവാര്‍ രഹസ്യമായി പങ്കെടുത്തിരുന്നു എ്ന്നുളള വിവരവും പുറത്ത് വന്നിട്ടുണ്ട്.

ചർച്ചകളിൽ സുപ്രിയ സുലെയും
പവാറിന്റെ മകളും എന്‍പിയിലെ മറ്റൊരു ശക്തി കേന്ദ്രവുമായ സുപ്രിയ സൂലെയും ഇത്തരം ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച കോണ്‍ഗ്രസ്, ശിവസേന നേതാക്കളുമായി നടത്തിയ ചര്‍ച്ചകളുടെ അധ്യക്ഷന്‍ ശരദ് പവാര്‍ ആയിരുന്നു. അതേ രാത്രി അജിത് പവാർ ദേവേന്ദ്ര ഫട്നാവിസുമായി നടത്തിയ ചർച്ചയാണ് കാര്യങ്ങൾ മാറ്റി മറിച്ചത്.

പരസ്യമായി തളളിപ്പറഞ്ഞതിന് പിന്നിലെന്ത്?
ഫട്‌നാവിസുമായി ഫോണില്‍ അജിത് പവാര്‍ പുലർച്ചെ നാല് മണി വരെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ചര്‍ച്ച നടത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് പിന്നാലെ അജിത് പവാറിന് ഉപമുഖ്യമന്ത്രിയാകാനുളള സമ്മതവും ശരദ് പവാര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അജിത് പവാറിനെ പരസ്യമായി തളളിപ്പറഞ്ഞും രംഗത്ത് എത്തിയിരിക്കുന്ന ശരദ് പവാര്‍ മറ്റൊരു നാടകമാണ് കളിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Recommended Video

സോണിയയെ അനുനയിപ്പിച്ചു
കോണ്‍ഗ്രസിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് എന്‍സിപി. പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ ആകട്ടെ കോണ്‍ഗ്രസ അധ്യക്ഷ സോണിയാ ഗാന്ധിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയും. ശിവസേനയുമായി കൈ കൊടുക്കാന്‍ സോണിയയെ അനുനയിപ്പിച്ചത് പ്രധാനമായും ശരദ് പവാര്‍ ആയിരുന്നു. ഒടുവില്‍ സോണിയ പച്ചക്കൊടി കാട്ടിയതിന് ശേഷമാണ് എന്‍സിപിയുടെ വന്‍ ചതി.












Click it and Unblock the Notifications