Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; തരൂര്‍ ഇടപെട്ടെന്ന് ഡോക്ടര്‍

ദില്ലി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യയും വ്യവസായിയുമായ സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം തിരുത്തിയതായി വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂര്‍ ഇടപെട്ടു എന്നാണ് വെളിപ്പെടുത്തല്‍. മറ്റൊരു മുന്‍ കേന്ദ്രമന്ത്രിയായ ഗുലാം നബി ആസാദും റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരാനായി ഇടപെട്ടു.

സുനന്ദ പുഷ്‌കറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ എയിംസിലെ ഡോക്ടര്‍മാരുടെ സംഘത്തലവന്‍ സുധീര്‍ ഗുപ്തയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. കേന്ദ്രമന്ത്രിമാരുടെ ഇടപെടല്‍ കാരണം തിരുത്തിയ റിപ്പോര്‍ട്ടാണ് തനിക്ക് സമര്‍പ്പിക്കേണ്ടി വന്നത്. സുനന്ദ പുഷ്‌കറിന്റേത് സ്വാഭാവിക മരണമാണ് എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സുനന്ദയുടെ മരണം സ്വാഭാവികമാണ് എന്ന റിപ്പോര്‍ട്ട് കള്ളമാണ് എങ്കില്‍ എന്തായിരിക്കും സത്യം?

തരൂര്‍ ഇടപെട്ടതെന്തിന്

തരൂര്‍ ഇടപെട്ടതെന്തിന്

ഭാര്യ സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ കേന്ദ്രമന്ത്രി സ്ഥാനം ഉപയോഗിച്ച് തരൂര്‍ ഇടപെട്ടത് എന്തിനാണ്. തരൂരിന് സുനന്ദയുടെ മരണത്തില്‍ പങ്കുള്ളതായി അന്നേ ആക്ഷേപം ഉണ്ടായിരുന്നു.

സ്വാഭാവികമല്ല

സ്വാഭാവികമല്ല

സുനന്ദയുടെ മരണം സ്വാഭാവികമല്ല എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തല്‍. സുനന്ദ കഴിച്ച ഗുളികകള്‍ മരണകാരണമാകില്ല എന്ന റിപ്പോര്‍ട്ടും സുനന്ദയുടെ ശരീരത്തില്‍ കാണപ്പെട്ട മുറിവുകളും സംശയത്തിന് ആക്കം കൂട്ടുന്നു.

വിശദീകരണം വേണം

വിശദീകരണം വേണം

ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എയിംസ് ഡയറക്ടറോട് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും

അത്ഭുതമില്ല

അത്ഭുതമില്ല

സുനന്ദ പുഷ്‌കറുടെ പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച് തരൂരിനെതിരായ ഡോക്ടറുടെ വെളിപ്പെടുത്തലില്‍ അതിശയമില്ലെന്നാണ് ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി പറയുന്നത്. റിപ്പോര്‍ട്ട് തിരുത്താന്‍ ഉന്നതര്‍ ഇടപെട്ടെന്ന് നേരത്തെയും സ്വാമി ആരോപിച്ചിരുന്നു

സുനന്ദയുടെ തെറ്റ്

സുനന്ദയുടെ തെറ്റ്

എന്തായിരുന്നു സുനന്ദയ്ക്ക് പറ്റിയ തെറ്റ്. ഐപിഎല്ലും റോബര്‍ട്ട് വദ്രയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സുനന്ദ പുഷ്‌കര്‍ പലരോടും പറഞ്ഞിരുന്നതായി സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.

മെഹര്‍ തരാര്‍?

മെഹര്‍ തരാര്‍?

പാകിസ്താന്‍ ജേര്‍ണലിസ്റ്റായ മെഹര്‍ തരാറുമായി തരൂരിന് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെടുന്നത്. ദില്ലിയിലെ ലീല ഹോട്ടലില്‍ ജനുവരി 17 നായിരുന്നു സുനന്ദയുടെ പെട്ടെന്നുള്ള മരണം.

തരൂര്‍ പെടുമോ

തരൂര്‍ പെടുമോ

ബി ജെ പി അധികാരത്തില്‍ വന്നാല്‍ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ കുടുങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിന്റെ ആദ്യരപടിയാണോ എയിംസിലെ ഡോക്ടറുടെ വെളിപ്പെടുത്തല്‍. സുബ്രഹ്മണ്യം സ്വാമിയെപ്പോലുള്ള ബി ജെ പി നേതാക്കളും ഇക്കാര്യത്തില്‍ തരൂരിന് എതിരാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്ക്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+