തരൂരിനെ ചോദ്യം ചെയ്തു: ഒരു ദിവസം, രണ്ട് തവണ... ആറര മണിക്കൂര്‍
ദില്ലി: സുനന്ദ പുഷ്‌കറിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ ദില്ലി പോലീസ് ഒരു ദിവസം തന്നെ രണ്ട് തവണ ചോദ്യം ചോദ്യം ചെയ്തു. മൊത്തം ആറര മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു.
ഫെബ്രുവരി 12 ന് രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടിരുന്നു. പിന്നീട് രാത്രി 10 മണിയോടെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയായിരുന്നു. വസന്ത് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. സുനന്ദയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിന് ശേഷം ഇത് മൂന്നാം തവണയാണ് തരൂരിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

തരൂരിന്റെ സുഹൃത്ത് സഞ്ജയ് ദിവാന്‍, സഹായി ആയിരുന്ന നാരായണ്‍ സിങ്, ഡ്രൈവര്‍ ബജ് റംഗി എന്നിവരേയും വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് തരൂരിനെ വീണ്ടും വിളിപ്പിച്ചതെന്നാണ് പോലീസില്‍ നിന്ന് കിട്ടുന്ന വിവരം. ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തരൂരിനോട് കൂടുതലായും ചോദിച്ചതെന്നറിയുന്നു. തരൂരിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാവിലെ തരൂര്‍ ഒറ്റക്കാണ് ചോദ്യം ചെയ്യലിന് ഹാജരായതെങ്കിലും രാത്രി വിളിപ്പിച്ചപ്പോള്‍ അഭിഭാഷകനൊപ്പമാണ് എത്തിയത്. അറസ്റ്റ് ഉണ്ടായേക്കും എന്ന രീതിയില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു.
സുനന്ദയുടെ ആന്തരികാവയവങ്ങളുടെ പരിശോധന അമേരിക്കയിലെ എഫ്ബിഐ ലാബില്‍ നടത്താനായി അയച്ചിട്ടുണ്ട്. ദില്ലി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പ്രേംനാഥ് ആണ് ഇതുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് പോയത്.












Click it and Unblock the Notifications